CrimeNEWS

വരാപ്പുഴ സ്ഫോടനക്കേസ്: കെട്ടിട ഉടമയെ പ്രതി ചേർത്തു; പ്രതി ഒളിവിലെന്ന് പൊലീസ്

കൊച്ചി: വരാപ്പുഴ സ്ഫോടനക്കേസിൽ കെട്ടിട ഉടമ മത്തായിയെ പ്രതി ചേർത്തു. മത്തായി ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു. കൊച്ചി വരാപ്പുഴയിലെ സ്ഫോടനത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തിരുന്നു. പടക്കം സൂക്ഷിച്ച വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവരെയാണ് പ്രതികൾ ആയി ഉൾപ്പെടുത്തിയിരുന്നത്. കേസില്‍ പ്രതികളായ ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.

ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ കൂടുതൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ പടക്കം നിർമ്മിച്ചതായി പൊലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോകവെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്. വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്.

Back to top button
error: