CrimeNEWS

കണ്ണൂരില്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം.വി അനീഷ് കുമാര്‍ എന്നിവരെയാണ് ടൗണ്‍ എസ്.ഐ: സി.എച്ച് നസീബും സ്‌ക്വാഡും അറസ്റ്റ് ചെയ്തത്.

ജില്ലാ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡിയാണ് ഇവരില്‍ നിന്നും പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് ജയില്‍ വളപ്പില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്.

അറസ്റ്റിലായ രണ്ടുപേരെയും ചോദ്യം ചെയ്തു. പക്ഷേ ഇവര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ആര്‍ക്കുവേണ്ടിയാണ്, ആരാണ് പണം നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ പോലീസ് ചോദിച്ചെങ്കിലും സംഘം മറുപടി നല്‍കിയില്ല. ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പോലീസിന് തടയാനാകില്ലെന്നും കഴിഞ്ഞ ദിവസം വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പതിനൊന്നും ബ്ളോക്കിനു സമീപത്തു നിന്നും സ്മാമാര്‍ട്ട് ഫോണും പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍ വളപ്പില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

 

 

Back to top button
error: