Month: March 2023

  • LIFE

    പ്രേക്ഷകര്‍ കാത്തിരുന്ന രാജ്‍കുമാര്‍ റാവു ചിത്രം ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചു; പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ജ്യോതികയും

    ഒന്നിനൊന്ന് വ്യത്യസ്‍തയുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ബോളിവുഡ് നടനാണ് രാജ്‍കുമാര്‍ റാവു. അതുകൊണ്ടുതന്നെ രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ ‘ശ്രീ’ എന്ന ചിത്രം അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമായ ‘ശ്രീ’ സെപ്റ്റംബര്‍ 15ന് ആണ് റിലീസ് ചെയ്യുക. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി ജ്യോതികയും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. The inspiring story of Srikanth Bolla #SRI all set to release 15th September 2023! Produced by #T-Series & #ChalkNCheeseFilms, directed by #TusharHiranandani, the film stars #RajkummarRao #AlayaF #Jyotika and #SharadKelkar #SrikanthBolla @RajkummarRao…

    Read More »
  • Business

    അദാനി വിവാദം: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

    ദില്ലി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജഡ്ജി അഭയ് മനോഹര്‍ സാപ്രേ അധ്യക്ഷനായ ആറംഗസമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സെബിയുടെ അന്വേഷണ പരിധി വിപുലീകരിച്ച കോടതി വിദഗ്ധ സമിതിയോട് സഹകരിക്കാനും നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ മുന്‍ എസ്ബിഐ ചെയര്‍മാന്‍ ഒപി ഭട്ട്, റിട്ട ജഡ്ജി ജെപി ദേവ് ധര്‍, ബാങ്കിംഗ് വിദഗ്ധന്‍ കെ വി കാമത്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമായ സോമശേഖരന്‍ സുന്ദരേശന്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. നാല് കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിലോ മറ്റ് കമ്പനികളിലോ ആരോപിക്കപ്പെട്ട നിയമലംഘനങ്ങള്‍ തടയുന്നതില്‍ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് പരാജയം സംഭവിച്ചോ? സമീപകാലത്ത് ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തിന്‍റെ കാരണം വിലയിരുത്തുക. നിലവിലെ റഗുലേറ്ററി സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക, നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവബോധം ശക്തമാക്കുന്നതിനമുള്ള…

    Read More »
  • Kerala

    മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥ, ഹെലികോപ്റ്റര്‍ വാങ്ങുന്നത് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താൻ: കെ സുധാകരന്‍

    തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ മേല്‍ താങ്ങാനാവാത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റര്‍ വാങ്ങുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയില്‍ കല്ലുവച്ചകള്ളം വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്‌ന വ്യക്തമാക്കിയതോടെ ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് പിണറായി വിജയനെന്ന് സുധാകരന്‍ വിമര്‍ശിച്ചു. കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തി ട്രയല്‍ എടുത്തു. തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയാണ് കാണാന്‍ പോകുന്നത്. അതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്ന് മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും സുധാകരന്‍ പറഞ്ഞു. കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയില്‍ മാസം തോറും നല്കുന്ന 600 രൂപ നിലയ്ക്കുകയും സഹായ പദ്ധതികളെല്ലാം നിലച്ചതിനെ തുടര്‍ന്ന് വീല്‍ ചെയര്‍ രോഗികള്‍…

    Read More »
  • Kerala

    കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റ്, നടന്നത് ആദായനികുതി സർവേയെന്ന് വൈദേകം റിസോർട്ട് സിഇഒ

    കണ്ണൂർ: ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ചെയർ പേഴ്സണായ വൈദേകം റിസോർട്ടിൽ നടന്ന റെയ്ഡിൽ പ്രതികരിച്ച് സ്ഥാപനത്തിന്റെ സിഇഒ തോമസ് ജോസഫ്. ആദായനികുതി സർവേ ആണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ധന ഇടപാടാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നില്ല. കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റാണ്. ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നും വൈദേകം റിസോർട്ട് സി ഇ ഒ തോമസ് ജോസഫ് വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതി ഉയർന്നിരുന്നു. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. ഇപി ജയരാജന്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി…

    Read More »
  • LIFE

    പുതിയ റെക്കോഡുമായി സ്റ്റെലിഷ് സ്റ്റാർ അല്ലു അർജുൻ; ദക്ഷിണേന്ത്യയിൽ ഏറ്റവും ആരാധകർ ഇൻസ്റ്റഗ്രാമിൽ ഉള്ള നടൻ!

    ഹൈദരാബാദ്: ഇപ്പോള്‍ പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് സ്റ്റെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്‍റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ പുതിയ നേട്ടം അല്ലുവിനെ തേടി എത്തുന്നത്. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്‍റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. അല്ലു അർജുന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് അതിവേഗം വളരുകയാണ്. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്‍റെ  ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് അനുദിനം വർദ്ധിക്കുകയാണ്. 20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564…

    Read More »
  • Social Media

    ജ്യേഷ്ഠന്‍റെ ഭാര്യയുമായി അവിഹിതബന്ധമില്ലെന്ന് തെളിയിക്കാൻ യുവാവിന് ‘അഗ്നിപരീക്ഷ’യുമായി ഗ്രാമത്തിലെ പഞ്ചായത്ത്; ഒ‍ടുവിൽ സംഭവിച്ചത്- വീഡിയോ

    അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയരുമ്പോഴും ഇത്തരത്തിലുള്ള അനാരോഗ്യകരമായ സംഭവങ്ങളും പ്രവണതകളും നമ്മുടെ നാട്ടില്‍ തുടര്‍ക്കഥയാവുകയാണ്. ഇതിന് തെളിവാവുകയാണ് തെലങ്കാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം. സഹോദരന്‍റെ ഭാര്യയുമായി അവിഹിതബന്ധമില്ലെന്ന് തെളിയിക്കാൻ യുവാവിനെക്കൊണ്ട് ‘അഗ്നിപരീക്ഷ’ നടത്തിയെന്നതാണ് വാര്‍ത്ത. ‘അഗ്നിപരീക്ഷ’യെ കുറിച്ച് ഐതിഹ്യങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മനസിന്‍റെയും ശരീരത്തിന്‍റെയും ശുദ്ധി വ്യക്തമാക്കുന്നതിനായി തീയില്‍ ചവിട്ടുകയും എന്നാല്‍ അപകടമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്താലാണ് ‘അഗ്നിപരീക്ഷ’ വിജയമാവുക. തെലങ്കാനയിലെ ബഞ്ചാരുപള്ളിയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ജ്യേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ ഗ്രാമത്തിലെ പഞ്ചായത്ത് ആണ് ‘അഗ്നിപരീക്ഷ’യ്ക്ക് വിധേയനാക്കിയത്. സഹോദരന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് യുവാവിന്‍റെ ജ്യേഷ്ഠൻ തന്നെയാണത്രേ പഞ്ചായത്തിന് പരാതി നല്‍കിയത്. ഇതെത്തുടര്‍ന്ന് യുവാവിന്‍റെ നിഷ്കളങ്കത തെളിയിക്കുന്നതിനാണത്രേ ഇത്തരമൊരു പരീക്ഷണരീതി ഇവര്‍ അവലംബിച്ചത്. എന്തായാലും സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ ഇത് കാര്യമായ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിന് നടുക്കായി ഒരു ഇരുമ്പ് ദണ്ഡ് വച്ചിരിക്കുകയാണ്. കനലിലൂടെ നടന്നുചെന്ന് ഈ ഇരുമ്പ് ദണ്ഡ് എടുത്തുമാറ്റാനാണ്…

    Read More »
  • LIFE

    സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും ആദ്യമായി ജോഡിയായി എത്തുന്ന ചിത്രം കിസി കാ ഭായ് കിസി കി ജാനിലെ ‘ബില്ലി ബില്ലി’ ഗാനം ഇറങ്ങി; സൽമാൻ – പൂജ കോമ്പിനേഷനെ പുകഴ്ത്തി ആരാധകര്‍

    മുംബൈ: സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിസി കാ ഭായ് കിസി കി ജാൻ ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ആദ്യമായാണ് സല്‍മാന്‍റെ ജോഡിയായി പൂജാ ഹെഗ്‌ഡെ അഭിനയിക്കുന്നത്. ഇന്ന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ബില്ലി ബില്ലി ഓൺലൈനിൽ റിലീസ് ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ, സോഷ്യൽ മീഡിയയിൽ ബില്ലി ബില്ലി തരംഗം സൃഷ്ടിക്കുകയാണ്. ഭാംഗ്ര നൃത്തച്ചുവടുകളുമായി ഗാനത്തില്‍ നിറയുന്നത് സൽമാനും പൂജയും തന്നെയാണ്. സുഖ്ബീർ ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് സുഖ്ബീർ സൽമാന്‍ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നത്. പ്രണയദിനത്തിന് തൊട്ടുമുമ്പ് ചിത്രത്തിലെ ‘നൈയോ ലഗ്ദ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. 2 ആഴ്‌ചയ്‌ക്കുള്ളിൽ, ഇത് 60 ദശലക്ഷം കാഴ്‌ചക്കാരെ ഈ ഗാനം നേടി. ഇതിനിടയിലാണ് ചിത്രത്തിലെ ബില്ലി ബില്ലി എന്ന പുതിയ ഗാനം റിലീസ് ചെയ്തത്. സൽമാൻ ഖാൻ…

    Read More »
  • LIFE

    വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചപ്പോൾ രമ്യ സുരേഷിനോട് ഭര്‍ത്താവ് പറഞ്ഞത്… ത​ന്റെ അനുഭവം പങ്കുവച്ച് നടി

    അടുത്തകാലത്ത് ശ്രദ്ധ നേടിയ നടിയാണ് രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച രമ്യ. പിന്നീടും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിഴല്‍ എന്ന ചിത്രത്തിലെ രമ്യയുടെ വേഷം ശ്രദ്ധേയമായപ്പോള്‍. പിന്നീട് പടവെട്ട്, സഭാഷ് ചന്ദ്രബോസ് തുടങ്ങിയ ചിത്രങ്ങളിലും നടി തിളങ്ങി. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് അവസാനമായി രമ്യ അഭിനയിച്ചത്. ന്യൂഡ് വീഡിയോ എന്ന പേരില്‍ നടത്തിയ പ്രചാരണത്തെ എങ്ങനെ നേരിട്ടുവെന്ന അഭിമുഖത്തിലെ ചോദ്യത്തിനാണ് രമ്യ പ്രതികരിച്ചത്. ഒരോ അനുഭവങ്ങള്‍ വരുമ്പോഴാണ് അതില്‍ നിന്നാണ് പാഠം പഠിക്കുന്നത്. നമ്മള്‍ തനിയെ ബോള്‍ഡാകും. ഞാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല വേഗം നെഗറ്റീവ് അടിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒരോന്നും ഫേസ് ചെയ്യാനുള്ള കാര്യം ഇട്ടു തന്നാണ് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത്. നിഴല്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ട് വരുമ്പോഴാണ് ആ വീഡിയോ പ്രചരിച്ചത്. അതിലെ ഫോട്ടോകള്‍ തന്നെയാണ് ആ വീഡിയോയില്‍ ഉപയോഗിച്ചത്. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാൻ കരുതുന്നില്ല.…

    Read More »
  • NEWS

    മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

    അബുദാബി: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടി (32) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാര്‍ട്ട് ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഇബ്രാഹിം കുട്ടിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പില്‍ ഉമൈബയുടെയും മകനാണ്. ഭാര്യ – സഫ്‍ന. ഒരു കുട്ടിയുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • Kerala

    ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പിൽ എഫ്സിആർഎ നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ; പിണറായി വിജയനെതിരെ ആരോപണവുമായി അനിൽ അക്കര

    തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽ‌എയും കോൺഗ്രസ് നേതാവുമായി അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്നും അനിൽ അക്കര പറഞ്ഞു. രേഖകൾ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. 12 മണിക്ക് തൃശ്ശൂർ ഡിസിസിയിൽ വിളിച്ചു ചേർത്തിട്ടുള്ള വാർത്ത സമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനിൽ അക്കര പറയുന്നു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റ്:

    Read More »
Back to top button
error: