സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ് അവയര്‍നെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്നസ് ബസ് സംസ്ഥാനമാകെ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ആറു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കായികക്ഷമതയാണ് ഫിറ്റനസ് ബസില്‍ പരിശോധിക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങി 13ഓളം പരിശോധനകളാണ് നടത്തുക.
ഈ ഫിറ്റ്നസ് ബസ് ഇപ്പോൾ കണ്ണൂർ ജില്ലയിലാണ് പര്യടനം നടത്തുന്നത്. കണ്ണൂർ ജിവിഎച്ച്എസ്എസിലായിരുന്നു ആദ്യ പരിപാടി. മാർച്ച് ഒന്നിന് രാവിലെ അഴീക്കൽ ജിആർഎഫ്ടി ഹൈസ്‌കൂളിലും ഉച്ചക്ക് ശേഷം പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും പര്യടനം പൂർത്തിയാക്കി. പട്ടുവം എംആർഎസിലെ പരിശോധന ഇന്ന് രണ്ടിന് നടന്നു. ആറു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ കായികക്ഷമതയാണ് പരിശോധിച്ചത്. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആൻഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകൾ തുടങ്ങി 13ഓളം പരിശോധനകളാണ് നടത്തിയത്. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും ഇതിലൂടെ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കാവശ്യമായ പരിശീലന പ്രോട്ടോക്കോൾ രൂപകൽപന ചെയ്യാനാവും.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 8590854225