IndiaNEWS

ഒറ്റയ്ക്ക് മത്സരിക്കും, ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത: അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

അതേസമയം, ഈ വർഷം നടക്കുന്ന മറ്റ് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ബിജെപിക്കും നരേന്ദ്ര മോദിക്കും വലിയ ഊർജ്ജം നല്‍കുന്നതാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നേട്ടം എന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് സഖ്യം തുടരുന്നതിൽ സിപിഎമ്മിനുള്ളിൽ ചോദ്യങ്ങൾ ഉയരാൻ ഫലം ഇടയാക്കും. തിപ്ര മോത ഗോത്രമേഖലയിൽ നടത്തിയ മുന്നേറ്റം പ്രാദേശിക പാ‍ർട്ടികൾക്ക് ബിജെപിയെ ചെറുക്കാനാകും എന്ന വാദത്തിന് ബലം നല്‍കുന്നതാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: