തിരുവനന്തപുരം: പെണ്‍വാണിഭത്തിനു കൂട്ടുനിന്ന എഎസ്‌ഐയെ പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറാണ് നടപടി സ്വീകരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം, കവര്‍ച്ച, മദ്യപിച്ച് വാഹനമോടിക്കല്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് നേരത്തെ നടപടി നേരിട്ടിരുന്നു.
ഇന്‍സ്‌പെക്ടറായിരുന്ന പി.ആര്‍. സുനു ഉള്‍പ്പെടെ ആറുപേരെ അടുത്തിടെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും വൈകാതെ പിരിച്ചുവിടും. പിരിച്ചുവിടുന്നതിന് ആകെ 90 പേരുടെ പട്ടികയാണ് ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നത്.