NEWSTravel

മൈസൂരുവിലെ മനം മയക്കുന്ന കാഴ്ചകൾ

ന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് മൈസൂർ എന്ന മൈസൂരു.ഒരുകാലത്ത് കര്‍ണാടകയുടെ തലസ്ഥാനമായിരുന്ന ഈ നഗരം വലുപ്പത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും മൃഗശാലകളും ഡാമുകളും തടാകങ്ങളും തുടങ്ങി എത്തിച്ചേരുന്ന ഏതൊരു സഞ്ചാരികളേയും വിസ്മരിപ്പിക്കത്തക്കവിധം പലതരം കാഴ്ചകള്‍ മൈസൂരുവിലുണ്ട്.
എങ്കിലും സുന്ദരമായ കൊട്ടാരങ്ങള്‍ തന്നെയാണ് മൈസൂരിലെ പ്രധാന ആകര്‍ഷണം.മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനപ്പെട്ടത്.

മൈസൂർ കൊട്ടാരം

പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്.

ബൃന്ദാവന്‍ ഗാർഡന്‍

മൈസൂരിലെത്തുന്ന യാത്രികർ ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് ബൃന്ദാവന്‍ ഗാർഡന്‍. നഗരത്തില്‍ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കൃഷ്ണരാജ സാഗർ ഡാമിന്റെ തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ബൃന്ദാവന് നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാർഡന്‍ എന്നായിരുന്നു പേർ.

ചാമുണ്ഡി ഹില്‍സ്

മൈസൂർ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരെയായാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം. മഹിഷാസുര മർദ്ദിനിയായ ചാമുണ്ഡിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാർവ്വതീദേവിയുടെ അവതാരമായ ചാമുണ്ഡി വോഡയാർ രാജവംശത്തിന്റെ ദേവിയാണ്.

മൈസൂർ മൃഗശാല

1892 ല്‍ മഹാരാജ ചാമരാജ വോഡയാറുടെ കാലത്ത് നിർമിക്കപ്പെട്ട ഇന്ത്യയിലെ തന്നെ പുരാതനമായ കാഴ്ച ബംഗ്ലാവുകളില്‍ ഒന്നാണ് മൈസൂരിലേത്. മൈസൂരിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. മൈസൂർ കൊട്ടാരത്തിനു സമീപത്തുള്ള 245 ഏക്കർ സ്ഥലത്താണ് കാഴ്ചബംഗ്ലാവ് പരന്നുകിടക്കുന്നത്. വിവിധയിനം പക്ഷികള്‍ ഉള്‍പ്പെടെ 1420 ഇനങ്ങളില്‍പ്പെട്ട പക്ഷിമൃഗാദികളാണ് ഇവിടെയുള്ളത്.

കരണ്‍ജി പാർക്ക്

80ല്‍പ്പരം പാർക്കുകളും പൂന്തോട്ടങ്ങളുമാണ് മൈസൂരിലുള്ളത്. ജയനഗറിലെ അംബേദ്കർ പാർക്കിന് ചുറ്റുമായി 500 മീറ്റർ നടപ്പാതയുമുണ്ട്. കുവേംപു നഗറിലെ ആന്ദോളന്‍ സർക്കിള്‍ പാർക്കാകട്ടെ വെറും അഞ്ചുമിനുട്ടുകൊണ്ട് ഒരു റൗണ്ട് നടന്നെത്താം. മുളക്കൂട്ടങ്ങളും നടവഴിയുമായി മനോഹരമായ മറ്റൊരു പാർക്കാണ് ലിംഗബുദ്ധി പാർക്ക്.എന്നിൽ മൈസൂരിലെത്തുന്ന യാത്രക്കാർ സ്വച്ഛമായ ഒരു യാത്ര ആസ്വദിക്കണമെങ്കില്‍ കരൺജി പാർക്കിൽ തന്നെ പോകണം.
മൈസൂരില്‍ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് കരണ്‍ജി പാർക്ക്. സുന്ദരമായ കരണ്‍ജി തടാകത്തിന്റെ തീരത്തായാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപം സുന്ദരമായ ഒരു ബട്ടർ ഫ്ലൈ പാർക്കും സ്ഥിതി ചെയ്യുന്നുണ്ട്.
മൈസൂരുവിലെ കാഴ്ചകൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് മൈസൂർ.

Back to top button
error: