KeralaNEWS

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ്സുകാരി ഉപയോഗിച്ചുകൊണ്ടിരുന്നത് മാരക ലഹരിമരുന്നായ എംഡിഎംഎ 

കോഴിക്കോട്:കുന്നമംഗലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ്സുകാരി ഉപയോഗിച്ചുകൊണ്ടിരുന്നത് അതിമാരക ലഹരിമരുന്നായ എംഡിഎംഎ.
കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുവര്‍ഷത്തിലേറെയായി കുട്ടി എം.ഡി.എം.എ ഉപയോഗിക്കുന്നുണ്ട്. താൻ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ടെന്നും പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നതെന്നും എസ്പി വെളിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും രക്തസാമ്പിൾ ഉൾപ്പെടെ രാസപരിശോധനയ്ക്കായി ശേഖരിച്ചുവെന്നും എസിപി കെ. സുദര്‍ശന്‍ വ്യക്തമാക്കി.

 

Signature-ad

 

ഇന്നലെയായിരുന്നു സംഭവം.ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: