കണ്ണൂർ:സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു.കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തത്.പരിസരവാസികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ചിത്രങ്ങളുമാണ് ഇത്തരത്തില്‍ ഇയാൾ ദുരുപയോഗം ചെയ്തത്.400 ഓളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന വിവരമാണ് പുറത്തു വരുന്നത്.
സംഭവത്തിൽ ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.