NEWSTravel

ഇന്ത്യയെ തൊട്ടറിഞ്ഞ് കാശ്മീരിലേക്കൊരു ട്രെയിൻ യാത്ര

 കൈയ്യിൽ കാശില്ലാത്തതു കൊണ്ട് നമ്മൾ നമ്മുടെ പല ആഗ്രഹങ്ങളും  മാറ്റിവെയ്ക്കാറുണ്ട്.അത്തരത്തിലൊന്നാണ് വിനോദ യാത്രകൾ.ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കാശ്മീരിലേക്കൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ല.പോയവരിലൂടെയും ചിത്രങ്ങളിലൂടെയും പരിചിതമായ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ലോകമെക്കാലവും വാഴ്ത്തുന്ന കാശ്മീര്‍… മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവിഅമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
 
 
മൂന്ന്  രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന ഈ നാടിന്റെ ചരിത്രവും പ്രത്യേകതകളും സംസ്കാരവും പാരമ്പര്യവുമെല്ലാം അറിയുവാനും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ ചിലവിൽ പോയിട്ട് വരാൻ സഹായിക്കുന്ന ഒരു യാത്രയാണ് ഇത്.കാശ്മീർ വരെ പോയാൽ പതിനായിരങ്ങൾ ചിലവാകുമെന്ന പേരിൽ നമ്മളിൽ ബഹുഭൂരിപക്ഷവും അതിന് മിനക്കെടാറില്ല.എന്നാൽ അധികം പണം
ചിലവാക്കാതെ തന്നെ കാശ്മീരിൽ പോയിട്ട് വരാൻ പറ്റുന്ന ഒരു മാർഗ്ഗത്തെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.
നൂറുകണക്കിന് ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന്, വിവിധ ഭാഷകൾ, വിവിധ ആളുകൾ, വിവിധ വേഷവിധാനങ്ങൾ ഒക്കെ കണ്ടാസ്വദിച്ച് ഇന്ത്യയെ തൊട്ടറിഞ്ഞ് ഒരു ട്രെയിൻ യാത്ര.ഒടുവിൽ രണ്ട് ദിവസം അവിടെ താമസിച്ച് അതേ ട്രെയിനിൽ തന്നെ തിരികെ മടങ്ങുകയും ചെയ്യാം.
ട്രെയിനിന്റെ പേര്:ഹിമസാഗർ എക്സ്പ്രസ്.
റൂട്ട്: കന്യാകുമാരി-ശ്രീ മാതാ വൈഷ്ണ ദേവി കത്ര(ജമ്മു-താവി)
DAY – 1
00). Kanyakumari 14.10 pm)
0).Trivandurm 15.55,
1).Kollam 16:55 Pm,
2).Kayamkulam 17:40,
3).Chengannur 18:08,
4).Tiruvalla 18:18,
5).Kottayam 19:00,
6).Ernakulam 20:35,
7).Aluva 21:10,
8).Thrisur 22:10,
9).Ottappalam 23:28,
10).Palakkad  00:05 Am,
11).Coimbatore  01:20 Am,
12).Tiruppur 02:08,
13).Erode  03:05,
14).Salem 03:55 ,
DAY – 2
15).Jolarpettai 06:08 Am,
16).Katpadi jn 07:23,
17.Chittor 08:07,
18).Tirupati  09:33,
19).Renigunta 09:50,
20).Gudur  11:39,
21).Nellore 11:50,
22).Ongole 13:18 Pm,
23).Tenali  15:02,
24).Vijayawada 16:11,
25).Khammam 17:30,
26).Warangal 19:40,
27).Ramgundam 21:04,
28).Balharshah  23:30,
29).Chandrapur 23:55,
30).Sevagram 01:35 Am,
31).Nagpur 02:45,
32).Itarsi  07:25,
33).Bhopal 09:15,
34).Jhansi 14:00 Pm,
35).Gwalior 15:30,
36).Dhaulpur 16:22,
37).Agra 17:25,
38).Faridabad 20:00,
39).Nizamuddin 20:40,
40).New delhi  21:40,
41).Shakurbasti  00:41 Am,
42).Bahadurgarh 01:01,
43).Rohtak 01:35,
44).Jind jn 02:35,
45).Narwana 03:06,
46).Tohana 03:28,
47).Jakhal 04:05,
48).Lehra gaga  04:22,
49).Sunam 04:42,
50).Sangrur  04:56,
51).Dhuri  05:30,
52).Malerkotla 05:48,
DAY – 3
53).Ahmadgarh 06:07,
54).Kila raipur 06:26,
55).Ludhiana  06:50,
56).Phillaur 07:23,
57).Phagwara 07:43,
58).Jalandhar 08:00,
59).Tanda urmar 08:45,
60).Dasuya 09:01,
61).Mukerian 09:19,
62).Pathankot 10:30,
63).Kathua 11:19,
64).Samba 12:04 Pm ,
65).Jammu tawi 13: 10
സഞ്ചാര ദൂരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനക്കാരനാണ് ഹിമസാഗർ എക്സ്പ്രസ്.കന്യാകുമാരി മുതൽ ജമ്മു താവി വരെ സഞ്ചരിക്കുന്ന ഈ ട്രെയിൻ 3714 കിലോമീറ്റർ ആണ് യാത്ര ചെയ്യുന്നത്. ഇതിനിടയിൽ ഒൻപത് സംസ്ഥാനങ്ങളും ഹിമസാഗർ താണ്ടുന്നുണ്ട്.ഏല്ലാ തിങ്കളാഴ്ചയും രാത്രി 11.45 നാണ് ജമ്മുതാവിയിൽ നിന്നും ഈ ട്രെയിൻ പുറപ്പെടുന്നത്.(ദിബ്രൂഗഡ്- കന്യാകുമാരി റൂട്ടില്‍ ഓടുന്ന വിവേക് എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ 4,273 കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്.*തിരുവനന്തപുരം-സിലിച്ചാർ എക്സ്‌പ്രസ് ആണ് ദൂരത്തിന്റെ(3932 കിലോമീറ്റർ) കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

Back to top button
error: