FeatureNEWS

ഇത് കിലുക്കം സിനിമയല്ല, ഒറിജിനൽ

സംസ്ഥാന സർക്കാർ നടത്തിയ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പിന്റെ ഫലം വന്നത് കഴിഞ്ഞ ദിവസമായിരുന്നു.10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റത് ആലുവ– മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയാണ്.മാര്‍ച്ച് 10ന് വൈകിട്ടു 3നു വിറ്റ എസ്ഇ 222282 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
ഒന്നാം സമ്മാനം ലഭിച്ച ആളെപ്പറ്റി ആർക്കും അറിയില്ലായിരുന്നുവെങ്കിലും സിനിമാനടിയും സീരിയല്‍ താരവുമായ രാജിനി ചാണ്ടിക്ക് ആളെ അറിയാമായിരുന്നു.അവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കായിരുന്നു ഒന്നാം
സമ്മാനമായ ആ 10 കോടി രൂപ അടിച്ചത്.ലോട്ടറി അടിച്ച വിവരം അപ്പോൾത്തന്നെ ആല്‍ബര്‍ട്ട് ടിഗ രാജിനി ചാണ്ടിയോട് വെളിപ്പെടുത്തിയുമിരുന്നു.എന്നാൽ പുറത്ത് ആരെയും ഇപ്പോൾ അറിയിക്കണ്ട എന്ന് പറ‍ഞ്ഞ് രാജിനി ചാണ്ടി അയാളെ  വിലക്കുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ രാജിനി ചാണ്ടിയും ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവും ആൽബർട്ടിനെയും കൂട്ടി അവന് അക്കൗണ്ട് ഉണ്ടായിരുന്ന  ബാങ്കിലെത്തി
ടിക്കറ്റ് കൈമാറിയതിനു ശേഷമാണ് ഈ വിവരം പുറത്തുവിടുന്നത്.
റിസൽട്ട് വന്ന സമയത്ത് ‍ആല്ബര്‍ട്ട് തന്നെ അടുത്തുള്ള ലോട്ടറിക്കടയിൽ പോയി പരിശോധിച്ചപ്പോഴാണ് തനിക്കാണ് ഒന്നാം സമ്മാനം എന്നറിഞ്ഞത്.പക്ഷെ ‍അവൻ ആരെയും അറിയിച്ചില്ല.തന്നോട് മാത്രമാണ് പറഞ്ഞതെന്നും രാജിനി ചാണ്ടി പറഞ്ഞു.

Back to top button
error: