CrimeNEWS

കോട്ടയം ജില്ലയിലെ ആദ്യ ലഹരിവിരുദ്ധ കരുതല്‍ തടങ്കല്‍; നിരന്തര കഞ്ചാവ്, ലഹരിമരുന്ന് കേസുകളിലെ പ്രതി അഴിക്കുള്ളില്‍

കോട്ടയം: നിരന്തരം കഞ്ചാവ് മറ്റു ലഹരി വസ്തുക്കളുടെ കേസിൽ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ബാദുഷ ഷാഹുൽ (25) എന്ന ആളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തളങ്കലിൽ അടച്ചത്. തുടർച്ചയായി കഞ്ചാവ്,മറ്റ് പുകയില ഉൽപ്പന്നങ്ങൾ,ലഹരിവസ്തുക്കൾ എന്നീ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act,1988 പ്രകാരം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ഇയാളെ കരുതൽ തടങ്കലിൽ അടക്കുന്നതിന് അനുമതി നൽകിയത്.

കോട്ടയം ജില്ലയിൽ ആദ്യമായാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്. ഇയാൾക്ക് കോട്ടയം വെസ്റ്റ്,ഈസ്റ്റ്, ഗാന്ധിനഗർ,കുമരകം എന്നീ സ്റ്റേഷനുകളിലായി കവർച്ച ,അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും നിലവിലുണ്ട്. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഇയാളെ ഡാൻസ് ടീം അംഗങ്ങളും കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ ശ്രീജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലിൽ അടച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: