CrimeNEWS

പ്രണയദിനത്തില്‍ ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോയില്ല; തീകൊളുത്തി യുവതിയുടെ ആത്മഹത്യാശ്രമം

ചെന്നൈ: പ്രണയദിനത്തില്‍ ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാത്തതിന്റെ നിരാശയില്‍ യുവതി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. വാഷര്‍മാന്‍പേട്ട് മൂലകൊത്തളം ശ്മശാനത്തിലെ ജീവനക്കാരനായ മോഹന്റെ ഭാര്യ ശ്യാമള (30)യാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ശ്മശാനത്തിനുസമീപം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു യുവതി. ഗുരുതരമായി പൊള്ളലേറ്റ ശ്യാമളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 വര്‍ഷംമുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. താന്‍ ജോലിത്തിരക്കിലാണെന്നും ബീച്ചിലേക്കു പോകാന്‍ സാധിക്കില്ലെന്നും ചൊവ്വാഴ്ച വൈകിട്ട് മോഹന്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

Signature-ad

നിരാശയിലായ ശ്യാമള ഉടന്‍ ശ്മശാനത്തിലെത്തി മോഹനുമായി വഴക്കിടുകയും പ്ലാസ്റ്റിക് കാനില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Back to top button
error: