IndiaNEWS

കത്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി; അൽ ജസീറ ചാനലിന് 10 ലക്ഷം രൂപ പിഴയിട്ട് ദില്ലി ഹൈക്കോടതി

ദില്ലി: ജമ്മു കശ്മീരിലെ കത്വയിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അൽ ജസീറാ ചാനലിന് പിഴ. പത്ത് ലക്ഷം രൂപയാണ് അൽ ജസീറയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടയ്ക്കാമെന്ന് അൽ ജസീറാ ചാനൽ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ‌16 മാധ്യമങ്ങൾക്കാണ് കോടതി പിഴയിട്ടത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാൻ കോടതി നിർദ്ദേശം നൽകി. മറ്റു മാധ്യമങ്ങൾ നേരത്തെ പിഴ ഒടുക്കിയിരുന്നു.

Back to top button
error: