Month: February 2023

  • Crime

    പോക്സോ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

    പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് തുണ്ടിയിൽ പറമ്പിൽ വീട്ടിൽ അഫ്സൽ (30) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 2022 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നിട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ , സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, അരുൺകുമാർ, അജിത്ത് എ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ

    മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പരിപ്പ് ഭാഗത്ത് പ്രാപ്പുഴ വീട്ടിൽ രതീഷ് കുമാർ (35) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    ബന്ധുവായ വീട്ടമ്മയ്ക്ക് നേരെ വധ ഭീഷണി: യുവാവ് അറസ്റ്റിൽ

    പാലാ: വീട്ടമ്മയ്ക്ക് നേരെ വധഭീഷണി മുഴക്കിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ റെജി മകൻ ആൽബിൻ ജോർജ് (29) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധുവായ വീട്ടമ്മയുടെ വീട്ടിൽ എത്തി കോടാലി കൊണ്ട് വീടിന്റെ വാതിൽ പൊളിക്കുകയും, വീട്ടമ്മയെ ചീത്ത വിളിക്കുകയും, വധഭീഷണി മുഴക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അബ്രഹാം കെ.എം, ബിജു ജോസഫ്,സുജിത് കുമാർ സി.പി.ഓ മാരായ റോയി വി.എം, ജോബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    ഫൈനാൻസ് കുടിശ്ശിക മറച്ചുവെച്ച് വാഹന കച്ചവടം: 9 ലക്ഷം രൂപ തട്ടിയ ആൾ പിടിയിൽ

    പാലാ: ഫൈനാൻസ് കമ്പനിയിലെ സി.സി കുടിശ്ശികയുള്ള വിവരം മറച്ചുവെച്ച് വാഹനം വിറ്റ് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കുടയത്തൂർ സുധീഷ് ഭവനിൽ ബിജു (53) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022 നവംബർ മാസം പിറവം സ്വദേശിയായ പ്രകാശ് എന്നയാൾക്ക് ഫൈനാൻസ് കുടിശ്ശിക ഉള്ള കാര്യം മറച്ചുവച്ച് ലോറി വിൽപ്പന നടത്തുകയായിരുന്നു. പിന്നീട് ഈ വാഹനം മൈസൂരിൽ വച്ച് ഫിനാൻസ് കമ്പനി പിടിച്ചെടുക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ പാലക്കാട് നിന്നും സാഹസികമായി പിടികൂടിയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത്.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റ്…

    Read More »
  • Crime

    അമ്മയെ മർദ്ദിച്ച കേസിൽ ഓട്ടോ ഡ്രൈവറായ മകൻ അറസ്റ്റിൽ; ഇയാൾ മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും വല്യമ്മയെയും സ്ഥിരമായി മർദ്ദിച്ചിരുന്നതായി പോലീസ്

    എരുമേലി: അമ്മയെ മർദ്ദിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജ് (32) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ ചീത്തവിളിക്കുകയും അടിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവറായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും സ്ഥിരമായി മർദ്ദിച്ചിരുന്നു, ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ഗാർഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എരുമേലിസ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ ബാബു, അബ്ദുൽ അസീസ്, രാജേഷ്, സി.പി.ഓ കൃപ.എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Crime

    വീട് വാടകയ്ക്ക് എടുത്ത് നൽകുന്നതിനെ ചൊല്ലി തർക്കം, അറുപതുകാരന് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

    വൈക്കം: അറുപതുകാരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം നാനാടം കൊല്ലേരി ഭാഗത്ത് വെട്ടുവഴി വീട്ടിൽ മണിയൻ മകൻ കുയിൽ എന്ന് വിളിക്കുന്ന കണ്ണൻ (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പന്ത്രണ്ടാം തീയതി വൈകിട്ട് ആറര മണിയോടെ നാനാടം കൊല്ലേരി മുക്ക് ഭാഗത്ത് വെച്ച് മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വീട് വാടകയ്ക്ക് എടുത്ത് നൽകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ കൊല്ലേരി മുക്ക് ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, കണ്ണൻ മധ്യവയസ്കനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സി.പി.ഓമാരായ സാബു, ശിവദാസ പണിക്കർ, അജേന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

    കുറവിലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് ചാലിശ്ശേരി വീട്ടിൽ അമൽ മധു (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നിട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.ഐ വിദ്യ.വി, സി.പി.ഓമാരായ സന്തോഷ്‌, ശ്രീജിത്ത്‌ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Kerala

    എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിൽ പുനഃസംഘടന; അഞ്ച് ഡി.സി.സി. പ്രസിഡ​ന്റുമാരുടെ കസേര തെറിക്കും

    തിരുവനന്തപുരം: അടുത്ത ആഴ്ച്ച റായ്പൂരിൽ നടക്കുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ കോൺ​ഗ്രസിൽ അഴിച്ചുപണിയുണ്ടാകും. ഇതി​ന്റെ ​ഭാരമായി സംസ്ഥാനത്തെ അഞ്ച് ഡി.സി.സി. അധ്യക്ഷൻമാരുടെ കസേര തെറിക്കും. വിവാദം സൃഷ്ടിച്ചവരെയും കാര്യപ്രാപ്തി തെളിയിക്കാൻ കഴിയാത്തവരെയുമായിരിക്കും ഒഴിവാക്കുക. ഇതിനു പുറമേ കെ.പി.സി.സി. ഭാരവാഹികളുടെ പുനഃസംഘടനയും ഉണ്ടാകും. സംഘടനാ ദൗർബല്യം ഇപ്പോഴും പാർട്ടിയെ പിന്നോട്ടു വലിക്കുന്നുവെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാ ചുമതലയുള്ള എ ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി പാർട്ടിയിലെ അഴിച്ചുപണി സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പകുതിയോളം ഡി.സി.സി. അധ്യക്ഷൻമാരുടെ പ്രകടനം മോശമാണന്ന വിലയിരുത്തലാണ് ഈ ചർച്ചയിൽ ഉണ്ടായത്. ലോക്സഭാ തെരഞ്ഞടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കിനിൽക്കേ, സംഘടനാ ദൗർബല്യം പരിഹരിച്ചില്ലെങ്കിൽ പാർട്ടി ഇപ്പോൾ കൈവരിച്ച ഊർജം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നും വിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച അഞ്ചു ഡി.സി.സി.…

    Read More »
  • Kerala

    യു.കെയിൽ ആരോഗ്യ മേഖലയിൽ 30,000ലേറെ തൊഴിലവസരങ്ങൾ, മലയാളികൾക്ക് പ്രത്യേക പരിഗണന

    തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ യു.കെയിൽ മുപ്പതിനായിരത്തിൽപരം തൊഴിലവസരം. കേരളം സന്ദർശിക്കുന്ന യു.കെ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് യു.കെ സംഘം അറിയിച്ചു. യു.കെ സംഘവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തി. യു.കെയിൽ നിന്നുള്ള ഒമ്പതംഗ പ്രതിനിധികളുടെ സംഘമാണ് തൊഴിൽ വകുപ്പിന് കീഴിലുള്ള ഒ.ഡി.ഇ.പി.സി യുടെ ആതിഥ്യം സ്വീകരിച്ചു കേരളം സന്ദർശിക്കുന്നത്. യു കെയിലെ Health Education England (HEE), West Yorkshire Integrated Care Board (WYICB) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. എച്ച്. ഇ.ഇ യുമായി ചേർന്ന് കഴിഞ്ഞ 3 വർഷമായി ഒ.ഡി.ഇ.പി.സി യുകെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തുവരുന്നു. നൂറു കണക്കിന് നഴ്‌സുമാരാണ് ഈ മൂന്നു വർഷത്തിനകം യു.കെയിലേക്ക് ജോലി ലഭിച്ചു പോയത്. ഈ പങ്കാളിത്തം വിപുലീകരിക്കാനും കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനുമായാണ് യു.കെ സംഘം കേരളത്തിൽ എത്തിയത്. യു കെയിലെ വെസ്റ്റ് യോർക്ക്ഷെയറിലേക്ക് മെൻ്റൽ ഹെൽത്ത് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന്…

    Read More »
  • Kerala

    ഗവർണർ തടഞ്ഞു വച്ചിരിക്കുന്ന എട്ടു ബില്ലുകളില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി

      രാജ്ഭവനിൽ കെട്ടിക്കിടക്കുന്ന നിയമസഭ പാസ്സാക്കിയ ബില്ലുകളെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ കത്തിന്  ഗവര്‍ണര്‍ മറുപടി നല്‍കിയിട്ടില്ല. നിയമസഭ പാസാക്കി അയച്ച ശേഷം രാജ്ഭവനില്‍ തടഞ്ഞു വച്ചിരിക്കുന്ന എട്ടു ബില്ലുകളില്‍ ഒപ്പിടണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്ത് നല്‍കിയത്. കത്ത് വായിച്ചിട്ട് ബില്ലുകളെല്ലാം രാജ്ഭവനില്‍ ഭദ്രമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ഇന്നലെ വൈകിട്ട് ചെന്നൈയിലേക്ക് പോയ ഗവര്‍ണര്‍ 23നാണ് ഇനി തിരിച്ചെത്തുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള നിയമ ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ല. ഈ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.  മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍, അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാരിന് ഏറ്റെടുക്കുന്നതിനായുള്ള കശുവണ്ടി ഫാക്ടറികള്‍ (വിലയ്‌ക്കെടുക്കല്‍) ഭേദഗതി ബില്‍ എന്നിവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ചാന്‍സലറെ നീക്കുന്ന ബില്ലിന്…

    Read More »
Back to top button
error: