KeralaNEWS

എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിൽ പുനഃസംഘടന; അഞ്ച് ഡി.സി.സി. പ്രസിഡ​ന്റുമാരുടെ കസേര തെറിക്കും

തിരുവനന്തപുരം: അടുത്ത ആഴ്ച്ച റായ്പൂരിൽ നടക്കുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ കോൺ​ഗ്രസിൽ അഴിച്ചുപണിയുണ്ടാകും. ഇതി​ന്റെ ​ഭാരമായി സംസ്ഥാനത്തെ അഞ്ച് ഡി.സി.സി. അധ്യക്ഷൻമാരുടെ കസേര തെറിക്കും. വിവാദം സൃഷ്ടിച്ചവരെയും കാര്യപ്രാപ്തി തെളിയിക്കാൻ കഴിയാത്തവരെയുമായിരിക്കും ഒഴിവാക്കുക. ഇതിനു പുറമേ കെ.പി.സി.സി. ഭാരവാഹികളുടെ പുനഃസംഘടനയും ഉണ്ടാകും. സംഘടനാ ദൗർബല്യം ഇപ്പോഴും പാർട്ടിയെ പിന്നോട്ടു വലിക്കുന്നുവെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാ ചുമതലയുള്ള എ ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി പാർട്ടിയിലെ അഴിച്ചുപണി സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

പകുതിയോളം ഡി.സി.സി. അധ്യക്ഷൻമാരുടെ പ്രകടനം മോശമാണന്ന വിലയിരുത്തലാണ് ഈ ചർച്ചയിൽ ഉണ്ടായത്. ലോക്സഭാ തെരഞ്ഞടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കിനിൽക്കേ, സംഘടനാ ദൗർബല്യം പരിഹരിച്ചില്ലെങ്കിൽ പാർട്ടി ഇപ്പോൾ കൈവരിച്ച ഊർജം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നും വിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച അഞ്ചു ഡി.സി.സി. അധ്യക്ഷൻമാരെ ഒഴിവാക്കാൻ ധാരണയിലെത്തിയത്. ഈ മാസം 24 മുതൽ 26 വരെ എത്തി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലാണ് ഐ.ഐ.സി.സി. പ്ലീനറി സമ്മേളനം നടക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര കാര്യങ്ങൾ, കൃഷി-കർഷകൻ, സാമൂഹിക നീതി ശാക്തീകരണം, സ്ത്രീ സുരക്ഷ, യുവജനങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ എന്നിവയാണ് കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിലെ വിഷയങ്ങൾ.

Signature-ad

25 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തെരഞെഞ്ഞെടുപ്പും പ്ലീനറിയിൽ നടക്കും. പാർട്ടി പ്രസിഡന്റിനെക്കൂടാതെ 12 പേരെ അധ്യക്ഷൻ നാമനിർദേശം ചെയ്യുകയും 12 പേർ എ.ഐ.സി.സി. അംഗങ്ങൾ തെരഞെഞ്ഞെടുക്കുകയും ചെയ്യുകയാണു പതിവ്. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ് എ.കെ. ആൻറണി ഇത്തവണ പ്രവർത്തക സമിതിയിൽനിന്ന് ഒഴിവായേക്കും. പകരം ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിൽനിന്നുള്ള ഒരു വിഭാഗം എം.പിമാർ പാർട്ടി ദേശീയ അധ്യക്ഷനോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. കെ. മുരളിധരൻ, ബെന്നി ബഹന്നാൻ, എം.കെ. രാഘവൻ എന്നീ എം.പിമാരാണ് ശരി തരൂരിനുവേണ്ടി രംഗത്തുള്ളത്. മറ്റുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Back to top button
error: