CrimeNEWS

വീട് വാടകയ്ക്ക് എടുത്ത് നൽകുന്നതിനെ ചൊല്ലി തർക്കം, അറുപതുകാരന് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

വൈക്കം: അറുപതുകാരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം നാനാടം കൊല്ലേരി ഭാഗത്ത് വെട്ടുവഴി വീട്ടിൽ മണിയൻ മകൻ കുയിൽ എന്ന് വിളിക്കുന്ന കണ്ണൻ (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പന്ത്രണ്ടാം തീയതി വൈകിട്ട് ആറര മണിയോടെ നാനാടം കൊല്ലേരി മുക്ക് ഭാഗത്ത് വെച്ച് മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വീട് വാടകയ്ക്ക് എടുത്ത് നൽകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ കൊല്ലേരി മുക്ക് ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, കണ്ണൻ മധ്യവയസ്കനെ ആക്രമിക്കുകയുമായിരുന്നു.

Signature-ad

ആക്രമണത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സി.പി.ഓമാരായ സാബു, ശിവദാസ പണിക്കർ, അജേന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: