Month: February 2023
-
India
പൊതുതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ബിജെപിയെ ഒറ്റയ്ക്ക് നേരിടാനാകില്ല, തുറന്നു പറഞ്ഞ് കെ.സി. വേണുഗോപാൽ
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നേരിടാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകേണ്ടതുണ്ടെന്നും വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് പരമാവധി ചെറുക്കണം. ഇതിനായി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ ഐക്യം മുഖ്യ പരിഗണനയായി മാറണം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പലതവണ പറഞ്ഞിട്ടുള്ളതാണ്. സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ മോദി സര്‍ക്കാരിനെതിരെ, പ്രതിപക്ഷം ഒരുമിക്കാതെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഏതറ്റം വരെ പൊരുതിയാലും ഫലമുണ്ടാകില്ല – വേണുഗോപാൽ പറഞ്ഞു. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് സജ്ജമാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം തന്നെ ഇതിന് ഉദാഹരണമാണ്. അദാനി വഷയത്തില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍കൈയെടുത്ത് പ്രതിപക്ഷനേതാക്കളെ കണ്ടിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ബിജെപിയുടെ ഏകാധിപത്യസര്‍ക്കാരിനെതിരെ പോരാടുകയെന്ന കടുത്ത വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്.…
Read More » -
India
രാജ്യം അപകടത്തിലാകുമ്പോള്‍ പാര്‍ട്ടിക്ക് അതീതമായി പ്രവര്‍ത്തിക്കണം; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കമല്‍ ഹാസന്‍
ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടിക്കും ചിഹ്നത്തിനും അതീതമായി രാജ്യത്തെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.വി.കെ.എസ് ഇളങ്കോവന് വോട്ടഭ്യർത്ഥിച്ചുള്ള തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ താന്‍ പോയിട്ടില്ലെന്നും ജനാധിപത്യത്തെ അടിച്ചമര്‍ത്തി സ്വേച്ഛാധിപത്യം ഉടലെടുക്കുമ്പോള്‍ പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇളങ്കോവനെ പോലെ താനും പെരിയാറിന്റെ കൊച്ചുമകനാണെന്നും കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടാണ് താന്‍ വളര്‍ന്നതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. 2013ല്‍ വിശ്വരൂപം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ അമ്മൈയാറില്‍ (ജയലളിത) നിന്നും ധാരാളം പ്രയാസങ്ങള്‍ നേരിട്ടിരുന്നു. അന്ന് ഡി.എം.കെ നേതാവ് കരുണാനിധിയും എം.കെ. സ്റ്റാലിനും വിളിച്ച് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. വേണ്ട എന്നായിരുന്നു അവര്‍ക്ക് നല്‍കിയ മറുപടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിലെത്താന്‍ ഞാന്‍ താതപര്യപ്പെട്ടിരുന്നില്ല,’ അദ്ദേഹം…
Read More » -
Kerala
ആർ.എസ്.എസുമായി ചര്‍ച്ച നടത്തിയെന്നതിന്റെ പേരില്‍ വേട്ടയാടാൻ ശ്രമമെന്ന് ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: ആർ.എസ്.എസുമായി ചര്‍ച്ച നടത്തിയെന്നതിന്റെ പേരില്‍ വേട്ടയാടാൻ ശ്രമമെന്ന് ജമാഅത്തെ ഇസ്‌ലാമി. ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമി ഒറ്റക്ക് അല്ല ചര്‍ച്ച നടത്തിയതെന്ന് അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്‌മാന്‍ പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ ഭാഗമായുള്ള ചര്‍ച്ചയില്‍ ജമാഅത്തും ഭാഗമാകുകയായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുള്ള ഇന്ത്യന്‍ മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തമായ ഓര്‍ഗനൈസേഷനാണ് ജംയത്തുല്‍ ഉലമായെ ഹിന്ദെന്നും അവരോടൊപ്പമാണ് ആര്‍.എസ്.എസുമായുള്ള ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് മുസ്‌ലിം സംഘടനകളും ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച നടത്തിയെന്നതിന്റെ പേരില്‍ ഒരു വിഭാഗത്തെ വേട്ടയാടാന്‍ ശ്രമിച്ചുവെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ വലിയ തിരക്കഥയുണ്ടെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചയായി കാണേണ്ടെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘സംഘടനാപരമായ പ്രശ്‌നം ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ല. ദേശീയത, പശു, കാഫിര്‍ പോലുള്ള വിഷയങ്ങള്‍ ആണ് മുന്നില്‍ വന്നത്. ആര്‍.എസ്.എസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍…
Read More » -
India
പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് സ്റ്റേഡിയം നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍; പ്രതിഷേധിച്ച് ബി.ജെ.പി. രംഗത്ത്
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് സ്‌റ്റേഡിയം നൽകാതെ മേഘാലയ സര്‍ക്കാര്‍. പ്രതിഷേധിച്ച് ബി.ജെ.പി. രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്താന്‍ തീരുമാനിച്ച റാലിക്കായി പശ്ചിമ ഘാരോ ഹില്‍സ് ജില്ലയിലെ പി.എ. സാങ്മ സ്റ്റേഡിയം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഈ മാസം 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിക്ക് ബി.ജെ.പി നേതൃത്വമാണ് അനുമതി തേടിയത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് കായിക വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. സ്റ്റേഡിയത്തില്‍ ചില പണികള്‍ നടക്കുന്നുണ്ടെന്നും അതിന്റെ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ അവിടെയുണ്ടെന്നും ഇത് സുരക്ഷാപ്രശ്‌നമുണ്ടാക്കുമെന്നും കായികമന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. പ്രധാനമന്ത്രി മേഘാലയയിലെ ജനങ്ങളെ കാണാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അത് തടയാനാകില്ലെന്നും ബി.ജെ.പി ദേശീയ സെക്രട്ടറിയും ബി.ജെ.പിയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ ചാര്‍ജുമുള്ള റിതുരാജ് സിന്‍ഹ പറഞ്ഞു. വേദി സ്ഥിരീകരിച്ചിട്ടില്ലെന്നും മുന്‍ തീരുമാനിച്ച പ്രകാരം റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വലിയ പ്രചരണങ്ങളോടെ കഴിഞ്ഞ…
Read More » -
Crime
ഭക്ഷണം ഫ്ളാറ്റില്‍ എത്തിച്ചില്ലെന്ന് പറഞ്ഞ് സ്വിഗ്ഗി വിതരണക്കാരന് ക്രൂരമര്‍ദനം; ബൈക്കും കവര്‍ന്നു
കൊച്ചി: കാക്കനാട് ഭക്ഷണം ഫ്ളാറ്റില്‍ എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കുറവിലങ്ങാട് കാരിക്കുളം ഡിനോ ബാബു (33), കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ നെമ്പല്ലൂര്‍ പൊയ്യാക്കര ചാരുദത്തന്‍ (23,) മാവേലിക്കര മാടശ്ശേരി സുധീഷ് (30) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. മൂവര്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ അബീദിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലും നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച പാതിരാത്രി കഴിഞ്ഞ് മൂന്നിനാണ് സംഭവം. ഒന്നാംപ്രതിയായ ഡിനോ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി എത്തിയതായിരുന്നു അബീദ്. കാക്കനാട്ട് ഫ്‌ളാറ്റിന് സമീപത്തെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേക്ക് കയറ്റിവിട്ടിരുന്നില്ല. പുറത്തുവന്ന് ഭക്ഷണം വാങ്ങണമെന്ന് യുവാക്കളെ അറിയിച്ചു. മുകളിലേക്കു കൊണ്ടു ചെല്ലാത്തതില്‍ പ്രകോപിതരായ പ്രതികള്‍ അബീദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അബീദിന്റെ ഇരുചക്ര വാഹനം തട്ടിയെടുത്ത പ്രതികള്‍ അതില്‍ കയറിപ്പോവുകയും ചെയ്തു. സാരമായി പരുക്കേറ്റ അബീദ്…
Read More » -
LIFE
കേരളത്തിൽ ജീവിക്കുന്ന പാവപ്പെട്ട തമിഴ് കുടുംബത്തിന്റെ കഥയുമായി സൂരജ് സൂര്യ ചിത്രം ‘പാനിക് ഭവാനി’
റഹിം പനവൂർ നവാഗതനായ സൂരജ് സൂര്യ രചനയും സംവിധാനവും നിർവഹിച്ച് നായകനായ പാനിക് ഭവാനി എന്ന ചിത്രം പ്രേക്ഷകരിലെത്താൻ ഒരുങ്ങുന്നു. രാജശ്രീ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. കേരളത്തിൽ ജീവിക്കുന്ന പാവപ്പെട്ട ഒരു തമിഴ് കുടുംബത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ബേബി സായൂജ്യ, ശേഷിക, രാംജിത്, ജോസ്, നീനു, ഷീലാ നായർ, സുധീഷ്, ഷിഫാസ്, അജാസ്, സജിത്, ദിനകരൻ, സുബിസാം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വൈകാരികമായ ഒരു വിഷയത്തെ ഏറെ സസ്പെൻസോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. തമിഴ്, മലയാളം സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്. രണ്ടു ഭാഷകളിലും ഓരോ ഗാനവുമുണ്ട്. സൂരജ് സൂര്യ, സുന്ദർ കോയമ്പത്തൂർ എന്നിവരാണ് ഗാനരചയിതാക്കൾ. അജിത് ഏലൂർ ആണ് സംഗീത സംവിധായാകൻ. മൻസൂർ ഇബ്രാഹിം, സിന്ധു കലാഭവൻ, സജിത ബിനു. എന്നിവരാണ് ഗായകർ. ഈ സിനിമയിലെ “കവിളൊന്നു തുടുക്കുമ്പോൾ …. ” എന്ന ഗാനം പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ചുകഴിഞ്ഞു. നായകൻ സൂരജ് സൂര്യയും നായിക ശേഷികയുമാണ് മനോഹരമായ…
Read More » -
Crime
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരി മരുന്ന് കാരിയറാക്കിയ സംഭവത്തിൽ പത്തു പേർക്കെതിരേ കേസ്
തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരി മരുന്നിനടിമയാക്കുകയും ലഹരിമരുന്ന് കാരിയറാക്കുകയും ചെയ്ത സംഭവത്തിൽ പത്ത് പേർക്കെതിരെ കേസ്. പ്രദേശവാസിയാണ് പെൺകുട്ടിക്ക് മയക്കുമരുന്ന് ആദ്യം നൽകിയത്. 25 പേർ അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ലഹരി കൈമാറ്റം നടന്നിരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചതെന്നും പെൺകുട്ടി പറയുന്നു. കയ്യിൽ ലഹരി മരുന്ന് കുത്തിവയ്ക്കുന്നതിന്റെ പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ട് വീട്ടുകാരാണ് പെൺകുട്ടിയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് കുട്ടിയെ ബെംഗലൂരുവിലുളള പിതാവിനൊപ്പമയച്ചു. അവിടെ നിന്ന് മടങ്ങുംവഴി മൂന്നുഗ്രാം എംഡിഎംഎ കുട്ടി കോഴിക്കോട്ടെ ആവശ്യക്കാർക്കെത്തിച്ചു. ഇതിന്‍റെ തെളിവ് സഹിതം രണ്ട് മാസം മുമ്പ് മെഡിക്കല്‍ കൊളജ്…
Read More » -
Crime
ഐഫോൺ തട്ടിയെടുക്കാൻ ഡെലിവറി ബോയിയെ കൊന്നു കത്തിച്ചു; കർണാടകയിൽ 24 വയസുകാരൻ പിടിയിൽ
ബെംഗളൂരു: ഐഫോണ്‍ കൈക്കലാക്കാന്‍ ഡെലിവറി ബോയിയെ കൊന്നു കത്തിച്ച സംഭവത്തിൽ 24 വയസുകാരന്‍ പിടിയില്‍. കര്‍ണാടകയില്‍ ഹസ്സന്‍ ജില്ലയിലാണ് സംഭവം. ഓണ്‍ലൈനായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിനു ശേഷം ഫോണുമായി എത്തിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തുകയായിരുന്നു. 20 വയസുകാരനായ ഹേമന്ദ് നായിക്കിന്റെ കൊലപാതകത്തില്‍ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ദ് ദത്തയാണ് അറസ്റ്റിലായത്. ഐഫോണ്‍ വേണമെന്ന് ഹേമന്ദ് ദത്ത അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് വഴി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു. കാഷ് ഓണ്‍ ഡെലവറിയാണ് കൊടുത്തത്. ഫെബ്രുവരി 7ന് ഐഫോണുമായി ഹേമന്ദ് നായിക് ഇയാളുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് വീട്ടിലേക്ക് ക്ഷണിച്ച ഇയാള്‍ പാക്കറ്റ് തുറക്കാനായി കത്തി എടുക്കാന്‍ അകത്തേക്കു പോയി. തിരിച്ചെത്തി ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടർന്ന് ബാത്ത്‌റൂമിൽ മൃതദേഹം സൂക്ഷിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ മൃതദേഹം സഞ്ചിയിലാക്കി വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കിൽ കൊണ്ടുവന്ന് പെട്രോളൊഴിച്ച് കത്തിച്ചു. യുവാവിനെ കാണാതായതോടെ…
Read More » -
Kerala
തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അർജുന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
Read More » -
Kerala
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന്, നടപടി വേണമെന്നും ശങ്കരൻ കമ്മീഷൻ ശിപാർശ
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ ടി. ശങ്കരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റിപ്പോര്‍ട്ട് ഇന്നു പരിഗണിക്കും. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും മുഴുക്കാപ്പ്, കളഭ ചാര്‍ത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചന്ദനം യഥാര്‍ഥ ചന്ദനമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം നിര്‍മിക്കുന്നത് തമിഴ്‌നാട്ടിലാണ്. ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ ഭസ്മം ഉപയോഗിക്കുന്നത്. രാസവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മം ഉപയോഗിച്ചുള്ള ഭസ്മാഭിഷേകം, കൃത്രിമ ചന്ദനം കൊണ്ടുള്ള പൂജകളും വിഗ്രഹങ്ങള്‍ക്ക് കേട് ഉണ്ടാക്കുന്നു. പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം എന്നിവ…
Read More »