ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവഡോക്ടറെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡോക്ടറെയും സുഹൃത്തുക്കളെയും മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പമ്പ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ഇന്‍ഡോറിലെ ലാസുദിയയിലെ പെട്രോള്‍ പമ്പില്‍ ഡോക്ടര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ ആക്രമണമുണ്ടായത്. യുവഡോക്ടറായ അവിനാശ് വിശ്വാനിയെയാണ് പമ്പ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.
#इंदौर– देर रात पेट्रोल पर पर बबाल, पेट्रोल पम्प पर मौजूद लोगों में कार में कई तोड़फोड़, कार सवार शख्स को भी पीटा,पीड़ित शख्स निजी अस्पताल है चिकित्सक है,रात के वक़्त मामूली बात पर हुआ विवाद,विवाद के दौरान पेट्रोल पंप कर्मचारियों ने जमकर की पिटाई,वीडियो हुआ वायरल pic.twitter.com/GKuqps0ymW
— Vikas Singh Chauhan (@vikassingh218) February 18, 2023
സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് അത്താഴം കഴിച്ച് മടങ്ങുകയായിരുന്നു ഡോക്ടര്‍. യാത്രയ്ക്കിടെ ഇവര്‍ കാറില്‍ ഇന്ധനം നിറയ്ക്കാനായി പമ്പില്‍ കയറി. എന്നാല്‍ ഇന്ധനംനിറച്ച ശേഷം ഡോക്ടര്‍ ബില്ല് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരന്‍ ബില്ല് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പമ്പിലെ മറ്റൊരാളുടെ അടുത്തേക്കാണ് ഡോക്ടറെ പറഞ്ഞുവിട്ടത്. എന്നാല്‍ ഇയാള്‍ മോശമായി പെരുമാറുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു. വടി കൊണ്ടാണ് പ്രതികള്‍ ഡോക്ടറെയും സംഘത്തെയും മര്‍ദിച്ചത്. വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് കേസെടുത്തത്.