Month: February 2023

  • Crime

    ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ

    കണ്ണൂർ: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ. ഷുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിൻറെ നീക്കം. ഇതിനായി തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം താനാണ് ഷുഹൈബിനം വധിച്ചതെന്നും ഇപ്പോൾ തള്ളിപ്പറയുന്നത് അംഗീകരിക്കില്ലെന്നും ആകാശ് ഫേസ്ബുക്കിലെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സിപിഎമ്മിന് വലിയ ആഘാതമായ വെളിപ്പെടുത്തൽ നടത്തിട്ടും പ്രാദേശികമായി…

    Read More »
  • NEWS

    റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

    കീവ്: റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച എത്തിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. As we approach the anniversary of Russia’s brutal invasion of Ukraine, I'm in Kyiv today to meet with President Zelenskyy and reaffirm our unwavering commitment to Ukraine’s democracy, sovereignty, and territorial integrity. — President Biden (@POTUS) February 20, 2023 ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദ​ഗ്ധർ വിലയിരുത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശനമെന്നതും ശ്രദ്ധേയം. റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. മ്യൂണിച്ചിസ്‍ നടന്ന സുരക്ഷാ ഉച്ചകോടിയി‍ലാണ് യുഎസ് സ്റ്റേറ്റ്…

    Read More »
  • Feature

    ആ പ്രണയം പൂവണിഞ്ഞില്ല! ലുഡോ ​ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി; വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ തിരിച്ചയച്ചു

    അമൃത്സർ: ലുഡോ ​ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ ഇഖ്റയെ തിരിച്ചയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ ഇന്ത്യയിലെത്തിയത്. മൊബൈൽ ​ഗെയിമായ ലുഡോ കളിച്ചാണ് ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 26കാരനുമായി പ്രണയത്തിലായത്. പിരിയാൻ വയ്യാതായതോടെ പെൺകുട്ടി ഇന്ത്യയിലേക്ക് വരാമെന്നേറ്റു. വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതോടെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ യുവാവ് നിർദേശിച്ചു. തുടർന്ന് സെപ്റ്റംബർ 19ന് പെൺകുട്ടി ഇഖ്റ കാഠ്മണ്ഡുവിലെത്തി. കാഠ്മണ്ഡുവിൽ വെച്ച് ഇരുവരും വിവാഹിതരായി ഒരാഴ്ചയോളം അവിടെ താമസിച്ചു. പിന്നീട് ബിഹാറിലെ സനോലി അതിർത്തി വഴി ഇന്ത്യയിലേ പ്രവേശിച്ചു. ഇവിടെ നിന്ന് ഇരുവരും ബെം​ഗളൂരുവിൽ എത്തി സ്ഥിരതാമസമാക്കി. ഹിന്ദു പേര് സ്വീകരിച്ചാണ് പെൺകുട്ടി യുവാവിനൊപ്പം കഴിഞ്ഞത്. വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടാക്കി. എന്നാൽ, പാകിസ്ഥാനിലെ ബന്ധുക്കളുമായി പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ട് തുടങ്ങിയതോടെ…

    Read More »
  • Crime

    ബഹ്റൈനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ കൊള്ളപ്പലിശക്കാരെന്ന് ശബ്ദരേഖ; പരാതിയുമായി ഭാര്യ

    മനാമ: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത മലയാളി യുവാവ് കൊള്ളപ്പലിശക്കാരുടെ കെണിയില്‍ അകപ്പെട്ടിരുന്നുവെന്ന് വ്യക്തമാവുന്ന ശബ്ദരേഖകള്‍ ലഭിച്ചതായി കുടുംബം. ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ഇന്ത്യയിലും ബഹ്റൈനിലും പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ബഹ്റൈനിലെ ഹമലിയിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്റെ (40) ഭാര്യ പി.എം സിജിഷയാണ് പരാതി നല്‍കിയത്. മനാമയിലെ സനദിലുള്ള ഒരു കടയിലാണ് രാജീവന്‍ ജോലി ചെയ്‍തിരുന്നത്. മദീനത്ത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ഒരാളില്‍ നിന്ന് പണം കടം വാങ്ങിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നു. പലിശക്ക് പണം നല്‍കിയ ആളിനും തന്റെ ബന്ധുവിനും വാട്സ്ആപില്‍ ശബ്‍ദ സന്ദേശം അയച്ച ശേഷമായിരുന്നു രാജീവന്‍ ആത്മഹത്യ ചെയ്‍തത്. കൂടുതല്‍ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് പലിശക്കാരന്‍ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്‍ദ സന്ദേശത്തിലുണ്ട്. എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍…

    Read More »
  • India

    കോൺഗ്രസ് പ്ലീനറി സമ്മേളനം: സോണിയക്കും രാഹുലിനും വോട്ടവകാശം ഉത്തർപ്രദേശ് പിസിസിയിൽ; അശോക് ഗെല്ലോട്ടിൻ്റെ വിശ്വസ്തര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്

    ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സോണിയ ഗാന്ധിയുടെയും,രാഹുൽ ഗാന്ധിയുടെയും വോട്ടവകാശം ഉത്തർപ്രദേശ് പിസിസിയിൽ നിന്ന്. പ്രിയങ്കഗാന്ധി ദില്ലി പിസിസി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ പട്ടികയിൽ അശോക് ഗലോട്ടിൻ്റെ വിശ്വസ്തരായ രണ്ട് പേർ പുറത്തായത് ശ്രദ്ധേയമായി. രാജസ്ഥാൻ സർക്കാരിലെ മന്ത്രി ശാന്തി ധരിവാൾ, മഹേഷ് ജോഷി എന്നിവരെയാണ് ഒഴിവാക്കിയത്. അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയിൽ രാജി നാടകത്തിന് നേതൃത്വം നൽകിയവരാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അതേസമയം സച്ചിൻ പൈലറ്റ് ക്യാമ്പിലെ മൂന്ന് പേർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 47 പേർക്കാണ് വോട്ടവകാശം. മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ, എഐസിസി അംഗങ്ങളടക്കമുള്ളവർക്കാണ് വോട്ടവകാശം. പട്ടികയിൽ എ കെ ആൻറണി, ഉമ്മൻചാണ്ടി , കെ സി വേണുഗോപാൽ, ശശി തരൂരടക്കമുള്ള നേതാക്കളുണ്ട്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63ലെത്തിച്ചത്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ നോമിനേഷനോ എന്ന കാര്യം 24 ന്…

    Read More »
  • India

    അമ്പും വില്ലും വിട്ടു കൊടുക്കാൻ മനസില്ല; പാർട്ടി ചിഹ്നവും പേരും ഷിൻഡേയ്ക്ക് നൽകിയതിനെതിരെ താക്കറെ സുപ്രീം കോടതിയിൽ

    മുംബൈ: ശിവസേനയെന്ന പാർട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും താക്കറെ വിഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയം നാളെ മെന്‍ഷന്‍ ചെയ്യാന്‍ സുപ്രീം കോടതി നിർദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുണ്ടെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ഏകനാഫ് ഷിന്‍ഡെ വിഭാഗം സുപ്രീം കോടതിയില്‍ തടസഹർജി (കേവിയറ്റ്) സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിന്‍ഡെ വിഭാഗം കേവിയറ്റ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ശിവസേന എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

    Read More »
  • Crime

    ഇനിയെല്ലാം ഒളിവിലെ ഓർമകൾ മാത്രം; ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷ് ഒടുവിൽ പോലീസിൽ കീഴടങ്ങി

    തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും സുഹൃത്ത് സാബുവും ഒടുവിൽ പൊലീസിനു മുന്നില്‍ കീഴടങ്ങി. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും 21ന് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പുത്തൻപാലം രാജേഷ് കീഴടങ്ങിയത്   മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പുത്തന്‍പാലം രാജേഷിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മെഡിക്കല്‍ കോളജില്‍നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിലായിരുന്നു. മറ്റൊരു ഗുണ്ടാത്തലവനായ ഓംപ്രകാശിനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രകാശിനായി പൊലീസ് മറ്റ് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.  

    Read More »
  • Kerala

    ‘വേതാളത്തെ വിക്രമാദിത്യന്‍ തോളത്തിട്ടതു പോലെ മന്ത്രി സിഎംഡിയെ ചുമക്കുന്നു’; മന്ത്രി ആന്റണി രാജുവിനെയും ബിജു പ്രഭാകറിനെയും പരിഹസിച്ച് സി.ഐ.ടി.യു.

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനും സി.എം.ഡി. ബിജു പ്രഭാകറിനുമെതിരേ സി.ഐ.ടി.യു. വേതാളത്തെ വിക്രമാദിത്യന്‍ തോളത്തിട്ടതു പോലെ മന്ത്രി സിഎംഡിയെ ചുമക്കുകയാണെന്നാണ് കെഎസ്ആര്‍ടിഇഎ(സി.ഐ.ടി.യു) വര്‍ക്കിങ് പ്രസിഡന്റ് സി.കെ ഹരികൃഷ്ണന്‍ പറഞ്ഞു. കുറേ നാളുകളായി വിക്രമാദിത്യന്‍-വേതാളം കളി കെഎസ്ആര്‍ടിസിയില്‍ നടക്കുന്നു. അതങ്ങ് അവസാനിപ്പിച്ചേക്കണം. ഒരു വസ്തുതയുമായി പുലബന്ധമില്ലാതെ തോളത്തു തൂക്കിയിട്ടിരിക്കുന്ന ആ വേതാളത്തിന്റെ കഥ കേട്ടുകൊണ്ട് എന്തും വിളിച്ചു പറയാവുന്ന നില അവസാനിപ്പിക്കണം, ഞങ്ങള്‍ ഇടതുപക്ഷക്കാരോട് പ്രത്യേകിച്ചും- സിഐടിയു നേതാവ് മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെ അനുകൂലിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തു വന്നിരുന്നു. മാസം ആദ്യം തന്നെ മുഴുവന്‍ ശമ്പളവും ആവശ്യമില്ലല്ലോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള ഉത്തരവില്‍ അപാകതയില്ലെന്നും വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സിഐടിയുവിനെ ചൊടിപ്പിച്ചത്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണ്. ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്തശേഷം വേണമെങ്കില്‍…

    Read More »
  • Kerala

    എ.എ അസീസ് സ്ഥാനമൊഴിഞ്ഞു; ഷിബു ബേബിജോൺ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി

    തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബിജോണിനെ തെരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഷിബു ബേബിജോണ്‍ സെക്രട്ടറിയായത്. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മുന്‍മന്ത്രി കൂടിയായ ഷിബു ബേബിജോണ്‍ നിലവില്‍ ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നേതൃമാറ്റം. ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ നേതൃമാറ്റത്തിന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും സ്ഥാനത്ത് തുടരണമെന്ന അസീസിന്റെ താത്പര്യത്തിന് പാര്‍ട്ടി വഴങ്ങുകയായിരുന്നു. പിന്നീട് പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി പദം ഒഴിയുമെന്ന് അസീസ് വ്യക്തമാക്കിയിരുന്നു. 2014ല്‍ പാര്‍ട്ടി ഇടതുമുന്നണി വിടുന്നത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് അസീസ്. മൂന്നുതവണ എംഎല്‍എ ആയിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ടുതവണയായി സംസ്ഥാന സെക്രട്ടറിയാണ്. ആർ എസ് പിയുടെ സമുന്നതനേതാവായ ബേബി ജോണിന്റെ മകനാണ് ഷിബു ബേബിജോണ്‍. ചവറയില്‍നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടി…

    Read More »
  • India

    മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ല; പ്രകോപന പ്രസംഗവുമായി തീവ്ര ഹിന്ദുത്വ നേതാവ് ബജ്രംഗ് മുനി, കർശന നടപടി വേണമെന്ന് ആവശ്യം

    ന്യൂഡല്‍ഹി: മുസ്ലിങ്ങൾക്കെതിരേ പ്രകോപന പ്രസംഗവുമായി തീവ്ര ഹിന്ദുത്വ നേതാവ് ബജ്രംഗ് മുനി രംഗത്ത്. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന തീവ്ര ഹിന്ദുത്വ നേതാവ് ബജ്രംഗ് മുനിയുടെ പരാമർശമാണ് വിവാദമായത്. ഹിന്ദുവിനെ ഉണര്‍ത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദു രാഷ്ട്രമുണ്ടാകില്ലെന്നും അതിന് മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നുമാണ് മുനി പറയുന്നത്. അതേസമയം, സാമുദായിക സൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരേ കർശന നടപടി വേണമെന്ന് ആവശ്യം ശക്തമായി. ‘ഇന്ത്യ ആദ്യം ഹിന്ദു രാഷ്ട്രമായിരുന്നു. പിന്നീട് മുസ്‌ലിങ്ങള്‍ ഭരിച്ചപ്പോള്‍ അവര്‍ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിച്ചു. അതേ രീതി തന്നെ ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കളും പിന്തുടരണം. ഹിന്ദുവിനെ ഉണര്‍ത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദു രാഷ്ട്രമുണ്ടാകില്ല. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം അസാധ്യമാണ്,’ ബജ്രംഗ് മുനി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇതിന് മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ബജ്രംഗ് മുനി. മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന…

    Read More »
Back to top button
error: