Month: February 2023

  • India

    മധ്യപ്രദേശിൽ ശിവരാത്രിദിനത്തിൽ ​​ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നു ദളിതരെ തടഞ്ഞു; സംഘർഷത്തിൽ 14 പേർക്കു പരുക്ക്

    ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രിദിനത്തിൽ പ്രാർഥന നടത്തുന്നതിനെച്ചൊല്ലി രണ്ടു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 14 പേർക്ക്‌ പരുക്ക്‌. ഖാർഗോൺ ജില്ലയിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ്‌ സംഘർഷത്തിൽ കലാശിച്ചത്‌. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ ഉന്നത ജാതിക്കാർ തങ്ങളെ തടഞ്ഞതായി ദളിതർ ആരോപിച്ചു. സനാവാദ്‌ മേഖലയിലെ ഛപ്ര ഗ്രാമത്തിൽ മൂന്നു ജാതി വിഭാഗങ്ങൾ ചേർന്നു നിർമിച്ച ശിവക്ഷേത്ത്രിൽ ദളിതർ പ്രവേശിച്ച്‌ പ്രാർഥന നടത്തുന്നതിച്ചൊല്ലിയാണു തർക്കമുണ്ടായതെന്നു പോലീസ്‌ പറഞ്ഞു. തുടർന്ന്‌ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായി കല്ലേറുണ്ടായി. ഇരുവിഭാഗങ്ങളിൽനിന്നും പരാതികൾ സ്വീകരിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മുതിർന്ന പോലീസ്‌ ഓഫീസർ വിനോദ്‌ ദീക്ഷിത്‌ പറഞ്ഞു. ഗുർജാർ സമുദായത്തിൽപ്പെട്ട ഭയ്യാ ലാൽ പട്ടേൽ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം ദളിത്‌ പെൺകുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ തടഞ്ഞതായി ദളിത്‌ വിഭാഗത്തിൽപ്പെട്ട പ്രേംലാൽ നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയിൽ പട്ടികജാതി/വർഗ സംരക്ഷണ നിയമപ്രകാരവും കലാപശ്രമം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളും ചേർത്ത്‌ അജ്‌ഞാതരായ 25 പേർ ഉൾപ്പെടെ 37 പേർക്കെതിരേ പോലീസ്‌ കേസെടുത്തു. രവീന്ദ്ര റാവു മറാത്തയുടെ പരാതിയിൽ…

    Read More »
  • India

    കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തില്‍നിന്ന് വോട്ടവകാശം 47 പേര്‍ക്ക്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തില്‍ നിന്ന് 47 പേര്‍ക്കാണ് വോട്ടവകാശം. മുതിര്‍ന്ന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എ.ഐ.സി.സി അംഗങ്ങളടക്കമുള്ളവര്‍ക്കാണ് വോട്ടവകാശമുള്ളത്. പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍, അടക്കമുള്ള നേതാക്കളുണ്ട്. 16 പേര്‍ ക്ഷണിതാക്കളായും സമ്മേളനത്തിന്റെ ഭാഗമാകും. സംസ്ഥാന ഘടകം നല്‍കിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുുപ്പോ നോമിനേഷനോ എന്ന കാര്യം 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനമാകും. സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രസിഡന്റുമാരെന്ന പരിഗണനയില്‍ സ്ഥിരാംഗങ്ങളാക്കുന്നതില്‍ ഏകാഭിപ്രായമുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മന്‍മോഹന്‍ സിംഗും സ്ഥിരാംഗമാകാനുള്ള സാധ്യതയുണ്ട്.

    Read More »
  • India

    കല്യാണത്തിന് നോട്ടുമഴ, ഗുജറാത്തിൽ അനന്തരവന്‍റെ വിവാഹത്തിനു നോട്ട് മഴ പെയ്യിച്ച് സ്വന്തം അമ്മാവൻ

      വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ നാട്ടുകാർക്ക് മിഠായിയും ലഡ്ഡുവും മറ്റ് മധുര പലഹാരങ്ങളുമൊക്കെ കൊടുക്കുന്നതു സാധാരണമാണ്. ഒരു വൈവിദ്ധ്യം വേണ്ടേ എന്നു ചിന്തിച്ചതു കൊണ്ടാവാം, ഗുജറാത്തിൽ അനന്തരവന്‍റെ കല്യാണത്തിന് അമ്മാവൻ നോട്ട് മഴ പെയ്യിച്ചു. 500ന്‍റെയും 200ന്‍റെയും നോട്ടുകൾ ആൾക്കൂട്ടത്തിനിടയിലേക്കു ഇടതടവില്ലാതെ പറന്നിറങ്ങുന്നതും, അതിനായി നാട്ടുകാർ തിക്കി തിരക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു. മെഹ്സാന ജില്ലയിലെ അഗോൾ എന്ന ഗ്രാമത്തിലാണു സംഭവം. ഈ പ്രദേശത്തെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായ കരീം യാദവാണു കല്യാണത്തിന് ഈ അമിതാവേശം നടത്തിയത്. അനന്തരവൻ റസാഖിന്‍റെ വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ വീടിന്‍റെ ടെറസിനു മുകളിൽ നിന്നും നോട്ടുകൾ വാരിവിതറി. ചില ബന്ധുക്കളും കരീമിനു കൂട്ടായി 500 രൂപ നോട്ടുകൾ താഴേക്കു വിതറി കൊണ്ടേയിരുന്നു. തിക്കിലും തിരക്കിലും പെട്ട് നോട്ടുകൾ കൈവശപ്പെടുത്താനായി ആളുകൾ മറിഞ്ഞു വീഴുന്നതും കാണാമായിരുന്നു.

    Read More »
  • Kerala

    കുതിരവട്ടത്തുനിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി; പിടികൂടിയത് സമീപത്തെ കിണറ്റില്‍നിന്ന്

    കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ അന്തേവാസിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. പുരുഷന്മാരുടെ വാര്‍ഡില്‍നിന്നാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ ഭക്ഷണം നല്‍കാന്‍ വാതില്‍ തുറന്ന അവസരത്തില്‍ അടുത്തുണ്ടായിരുന്ന അമ്മയെയും നഴ്‌സിനെയും തട്ടിമാറ്റി യുവാവ് രക്ഷപ്പെട്ടത്. പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലെ കിണറ്റില്‍ ചാടിയ ഇയാളെ ഒരു മണിക്കൂറിനുള്ളില്‍ സുരക്ഷാജീവനക്കാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരികെ ആശുപത്രിയിലെത്തിച്ചു. പരിക്കില്ല. ആശുപത്രി വളപ്പിനകത്തുകൂടെ പുറത്തേക്ക് ഓടിയ യുവാവിനുപിറകെ സുരക്ഷാജീവനക്കാര്‍ ഓടിയെങ്കിലും കുതിരവട്ടം പപ്പു റോഡിലെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ബൈപ്പാസിലൂടെ ഓടിയ ഇയാളെ ബൈക്കില്‍ സുരക്ഷാജീവനക്കാര്‍ പിന്തുടര്‍ന്നു. പോലീസും പിന്തുടര്‍ന്നതോടെ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാജീവനക്കാരായ ടി.കെ. രമേശും ടി. ഷിജിത്തും ചേര്‍ന്ന് രക്ഷപ്പെടുത്തി പോലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ തിരികെയെത്തിക്കുകയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിനെ കൂട്ടിരിപ്പുകാരുള്ള വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെനിന്ന് അന്തേവാസി ചാടിപ്പോകുന്നത്. 12 ന് കൊലക്കേസ് പ്രതിയായ അന്തേവാസി ബിഹാര്‍ വൈശാലി ജില്ലാ സ്വദേശിനി പൂനംദേവി ചാടിപ്പോയിരുന്നു. ഇവരെ…

    Read More »
  • India

    പ്ലീനറി സമ്മേളനം നാലു നാള്‍ അകലെ; ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ ഇ.ഡി റെയ്ഡ്

    റായ്പുര്‍: പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇ.ഡി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് ട്രഷററുടെയും മുന്‍ വൈസ് പ്രസിഡന്റിന്റെയും എം.എല്‍.എമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫീസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോണ്‍ഗ്രസ് അപലപിച്ചു. പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുന്‍പ് നടക്കുന്ന ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അപലപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ കൊണ്ട് കോണ്‍ഗ്രസിന്റെ ആത്മവീര്യത്തെ തകര്‍ക്കാന്‍ ആകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ‘ഭാരത് ജോഡോ’ യാത്രയുടെ വിജയവും അദാനിക്ക് പിന്നിലെ സത്യം വെളിപ്പെട്ടതും ബി.ജെ.പിയെ പരിഭ്രാന്തരാക്കി. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് റെയ്‌ഡെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പി നടത്തുന്നത് തരം താഴ്ന്ന രാഷ്ട്രീയമാണെന്ന് ജയറാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കാനാകില്ല. പ്രധാനമന്ത്രിക്കെതിരായ പോരാട്ടത്തിന് ഊര്‍ജം നല്‍കുന്നതാണ് കേന്ദ്ര ഏജന്‍സികളെ…

    Read More »
  • Kerala

    ‘എന്റെ ശിൽപ്പം ഇങ്ങനല്ലാാ’… നടൻ മുരളിയുടേതെന്ന പേരിൽ പുറത്തുവന്ന ശിൽപ്പം താൻ നിർമിച്ചതല്ലെന്നു ശിൽപ്പി വിൽസൺ പൂക്കോയി

    തിരുവനന്തപുരം: സംഗീത നാടക അ‌ക്കാദമിയുടെ വളപ്പിൽ സ്ഥാപിച്ച നടൻ മുരളിയുടെ ശിൽപ്പത്തെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ശിൽപ്പി വിൽസൺ പൂക്കോയി. മാധ്യമങ്ങളിൽ നടൻ‌ മുരളിയുടെ പേരിൽ പ്രചരിക്കുന്ന ചിത്രം താൻ നിർമ്മിച്ച പ്രതിമയുടേതല്ലെന്ന് വിൽസൺ പൂക്കോയി വ്യക്തമാക്കി. സംഗീത നാടക അക്കാദമിയുടെ വളപ്പിൽ സ്ഥാപിച്ച വേറൊരു ശിൽപിയുടെ രണ്ടു പ്രതിമകളിൽ ഒന്നാണ് താൻ നിർമ്മിച്ച പ്രതിമയെന്ന പേരിൽ പ്രചരിക്കുന്നതെന്നും വിൽസൺ ചൂണ്ടിക്കാട്ടി. നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കാനായിരുന്നു തന്നെ ചുമതലപ്പെടുത്തിയത്. എന്നാൽ ശിൽപത്തിനായി നിർമ്മിച്ച കളിമൺ പ്രതിമയ്ക്ക് രൂപസദൃശ്യമില്ലെന്ന് വിലയിരുത്തി നിർമാണം സർക്കാർ ഉപേക്ഷിക്കുകയായിരുന്നെന്ന് ശിൽപി പ്രതികരിച്ചു. അതേസമയം ഇതിനായി ശിൽപി മുൻകൂറായി വാങ്ങിയ 5,70,000 രൂപ ധനവകുപ്പ് എഴുതിതള്ളിയിരുന്നു. മുരളിയുടെ അർധകായ വെങ്കല പ്രതിമ പൂർത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വീട്ടിലാണെന്നും വിൽസൺ പറയുന്നു. ഇതിന്റെ ദൃശ്യം പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം രാജൻ എന്ന ശിൽപി നിർമ്മിച്ച പ്രതിമയുടേതാണെന്നും വിൽസൺ പറഞ്ഞു. അക്കാദമി ഭാരവാഹികൾ മാറിയ മുറയ്ക്ക്…

    Read More »
  • Crime

    സുഹൃത്തിന്റെ കാര്‍ കേടാക്കി; നന്നാക്കാന്‍ പള്ളിയില്‍നിന്നു പണം മോഷ്ടിച്ച് കൗമാരക്കാരന്‍

    കോഴിക്കോട്: പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ കൗമാരക്കാരനെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി. താമരശേരി തച്ചംപൊയില്‍ ജുമാഅത്ത് പള്ളിയില്‍ നിന്നു എണ്ണായിരത്തോളം രൂപ മോഷ്ടിച്ച പതിനേഴുകാരനെയാണ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞ് പിടികൂടിയത്. കറങ്ങാനായി വാങ്ങി തകരാറിലായ സുഹൃത്തിന്റെ കാര്‍ നന്നാക്കുന്നതിനു വേണ്ടിയാണ് പണം മോഷ്ടിച്ചതെന്നാണ് പിടിയിലായ വിദ്യാര്‍ഥി പറയുന്നത്. നഷ്ടപ്പെട്ട പണം കണ്ടെത്തുകയും പ്രദേശത്തെ പൗരപ്രമുഖര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ കുട്ടിയുടെ ഭാവി കണക്കിലെടുത്ത് തത്കാലം നിയമനടപടി വേണ്ടെന്നാണ് പള്ളിക്കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കൗമാരക്കാരന്‍ മോഷണം നടത്തിയത്. ബൈക്കില്‍ പള്ളിയിലെത്തി കുട്ടി ഇമാമിന്റെ മുറിയില്‍ കയറിയാണ് പണം എടുത്തത്. പള്ളിയിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം കൈവശപ്പെടുത്തിയ ശേഷം മുകള്‍നിലയിലെ ഇമാമിന്റെ മുറി തുറക്കുകയും മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയുമായിരുന്നു. പണം എടുത്തശേഷം ബൈക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുറിയിലെത്തിയ ഇമാം സാധങ്ങള്‍ സ്ഥാനം മാറിയതു കണ്ടു പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയികുന്നത്. കുട്ടിയുടെ ദൃശ്യങ്ങള്‍ ഇവിടുത്തെ സിസി ടിവി…

    Read More »
  • Kerala

    ആകാശിനെ ഒതുക്കാൻ സി.പി.എം; തില്ലങ്കേരിയിൽ വിശദീകരണയോഗം ഇന്ന്, പി. ജയരാജൻ പങ്കെടുക്കും

    കണ്ണൂർ: സി.പി.എമ്മിനും ഡി.​വൈ.എഫ്.ഐക്കുമെതിരേ ആകാശ് തില്ലങ്കേരിയും സംഘവും പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ തില്ലങ്കേരിയിൽ പാർട്ടിയുടെ വിശദീകരണ യോഗം ഇന്ന് നടക്കും. ഫേസ്ബുക്കിലെ പി.ജെ. ആർമി ഗ്രൂപ്പിന്റെ അ‌ഡ്മിൻ കൂടിയായ ആകാശിനെ തള്ളിപ്പറയാനും ഒതുക്കാനും സംസ്ഥാന സമിതിയംഗം പി. ജയരാജനെത്തന്നെയാണ് സി.പി.എം. ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നു നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും സിപിഎം അനുഭാവികളും പങ്കെടുക്കും. ഷുഹൈബ് വധത്തിൽ അടക്കം ആകാശിന്റെയും സംഘത്തിന്റെയും വെളിപ്പെടുത്തൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് വിശദീകരണ യോഗം. ആകാശ് തില്ലങ്കേരിയും സംഘവും ക്രിമിനലുകൾ ആണെന്നും ഇവരുമായി പാർട്ടിക്ക് ബന്ധം വേണ്ടെന്നുമാണ് സിപിഎം തീരുമാനം. പി ജയരാജനെ അനുകൂലിക്കുന്ന ആകാശിനെയും കൂട്ടരെയും തള്ളിപ്പറയാൻ പി ജെ തന്നെ യോഗത്തിൽ സംബന്ധിക്കണമെന്ന് പാർട്ടി നേതൃത്വം നിർദേശിക്കുകയായിരുന്നു. ആകാശിന്റെയും കൂട്ടരുടെയും പ്രിയ നേതാവായ പി ജയരാജൻ ഇതു വേദിയിൽ എങ്ങനെ അവതരിപ്പിക്കും എന്നതാണ്…

    Read More »
  • Kerala

    ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘം തിരിച്ചെത്തി; ബിജുവിനു വേണ്ടി ഇന്റലിജൻസ് അന്വേഷണം

    തിരുവനന്തപുരം: ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പോയ സംഘം തിരിച്ചെത്തി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണ് തിരിച്ചെത്തുന്നത്. സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെപ്പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. 27 അം​ഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ ബിജു അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. ഇയാൾക്കു വേണ്ടി ഇസ്രയേൽ ഇന്റലിജൻസ് തിരച്ചിൽ തുടരുകയാണ്. ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്. മേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. കഴിഞ്ഞ 12 നാണ് ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കർഷകർ ഉൾപ്പടെയുള്ള സംഘം സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർ‍സ് ലിയ‍യിലെ ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. അതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യൻ 16നു…

    Read More »
  • India

    കശ്മീര്‍ താഴ്‌വരയില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ നീക്കം; സാന്നിധ്യം നിയന്ത്രണരേഖയില്‍ ഒതുങ്ങും

    ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉള്‍പ്രദേശങ്ങളില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ആലോചന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വര്‍ഷത്തിന് ശേഷം ഇത് പിന്‍വലിക്കാനാണ് ആലോചന. പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ നിയന്ത്രണരേഖയില്‍ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ. കശ്മീര്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം രണ്ട് വര്‍ഷമായി ചര്‍ച്ചയിലുണ്ട്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പുറമെ, സായുധ സേന, പോലീസ് എന്നിവര്‍ കൂടി ഭാഗമായ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നിരുന്നു. സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇനി ഡല്‍ഹിയില്‍നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2019 ഓഗസ്റ്റില്‍ കശ്മീര്‍ പുനസംഘടനാ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കശ്മീര്‍ താഴ്വരകളില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ മൂന്നരവര്‍ഷമായി സൈന്യം കശ്മീരിന്റെ ഉള്‍പ്രദേശങ്ങളിലെല്ലാം തമ്പടിച്ചിരിക്കുകയായിരുന്നു. സൈന്യത്തിന്റെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സിനാണ് ജമ്മു കശ്മീരിന്റെ സുരക്ഷാ ചുമതല. ഏതാണ്ട് അരലക്ഷത്തോളം സൈനികരാണ് ഇത്രയും ക്രമസമാധാനപാലനത്തില്‍ ഉള്‍പ്രദേശങ്ങളില്‍…

    Read More »
Back to top button
error: