Month: February 2023
-
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: സിനിമ കാലത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം സാമൂഹിക മാറ്റത്തിന് പ്രേരണാഘടകമായി മാറുന്നുവെന്ന് നടൻ കോട്ടയം രമേശ്
കോട്ടയം: സിനിമ കാലത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം സാമൂഹിക മാറ്റത്തിന് പ്രേരണാഘടകമായി മാറുന്നുണ്ടെന്ന് നടൻ കോട്ടയം രമേശ് പറഞ്ഞു. ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘാടക സമിതി കോളജുകളിൽ സംഘടിപ്പിച്ച വിദ്യാർഥികളുമായുള്ള ചലച്ചിത്ര സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകത്തിലും സിനിമയിലുമുള്ള അഭിനയത്തിന്റെ വ്യത്യാസമെന്തെന്ന ചോദ്യത്തിന് രണ്ടിലും ജീവിക്കാനും പാടില്ല അഭിനയിക്കാനും പാടില്ല പെരുമാറിയാൽ മതിയെന്നായിരുന്നു കോട്ടയം രമേശിന്റെ മറുപടി. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജ്, ബസേലിയസ്, ബി.സി.എം. കോളജുകളിലാണ്് ചലച്ചിത്രപ്രവർത്തകരുടെ സംഘത്തിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര നടൻ കോട്ടയം രമേശ്, സംവിധായകരായ പ്രദീപ് നായർ, രാജേഷ് കണ്ണങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളി, നിഖിൽ എസ്. പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ചലച്ചിത്ര പ്രവർത്തകരായ ജയദേവൻ, രാജേഷ്, പി.കെ. ആനന്ദക്കുട്ടൻ, രാഹുൽരാജ്, അമിത് പി. മാത്യൂ എന്നിവരടങ്ങിയ സംഘം വിദ്യാർഥികളുമായി സംവദിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക്…
Read More » -
Crime
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നാരകക്കാനം ഭാഗത്ത് പാലറയിൽ വീട്ടിൽ ജോർജ് തോമസ് മകൻ ജിതിൻ പി. ജോർജ് (34) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 മുതൽ പലതവണയായി പൂഞ്ഞാർ പെരിങ്ങളം സ്വദേശിയായ യുവാവിൽ നിന്നും വിദേശത്ത് ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ യുവാവിന് ജോലി നൽകാതെയും, വാങ്ങിയ പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ തൊടുപുഴയിൽ നിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ് സി.പി.ഓ മാരായ ജോബി ജോസഫ്, ഷമീർ ബി,എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
എസ്എഫ്ഐ വനിതാ നേതാവിനുനേരെ ഡിവൈഎഫ്ഐ നേതാവിന്റെ ക്രൂരമായ ആക്രമണം; ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചു
ആലപ്പുഴ: ആലപ്പുഴയിലെ ഹരിപ്പാട് എസ്എഫ്ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർത്ഥിനിക്ക് നേരെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയുടെ ക്രൂരമായ ആക്രമണം. വനിതാ നേതാവായ ചിന്നുവിനെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചത് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണെന്ന് ചിന്നു പറഞ്ഞു. അമ്പാടി ഉണ്ണിക്കൊപ്പം എസ്എഫ്ഐ നേതാവിനെ മർദിക്കാൻ ഏതാനും സിപിഎം അനുഭാവികളും ഉണ്ടിയിരുന്നു. ആക്രമണത്തിനിരയായ പി ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ്. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡിവൈഎഫ്ഐ നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്.
Read More » -
Kerala
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്
കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടൻ ഫഹദ് ഫാസിലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്. സമാനമായ നിലയിൽ നടൻ മോഹൻലാലിൻറെ മൊഴി ആദായ നികുതി വകുപ്പ് കൊച്ചിയിൽ രേഖപ്പെടുത്തിയിരുന്നു. രണ്ടുമാസം മുൻപ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൻറെ തുടർച്ചയായിട്ടായിരുന്നു നടപടികൾ. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ആൻറണി പെരുമ്പാവൂരിൽ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മോഹൻലാലിനെ നേരിൽ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മലയാള സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും വിദേശത്തെ സ്വത്തുവകകൾ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്. ഓവർസീസ് വിതരണാവകാശത്തിൻറെ മറവിലാണ് കോടികളുടെ സാന്പത്തിക ക്രമക്കേടും നികുതി…
Read More » -
LIFE
1000 കോടി തൊടുമെന്ന് ഉറപ്പിച്ച് പഠാന്‍ കുതിപ്പ് തുടരുന്നു; കളക്ഷൻ കണക്കുകൾ
മുംബൈ: ഒരിടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആഘോഷമാക്കുകയാണ് സിനിമാസ്വാദകർ. ഭാഷാഭേദമെന്യെ പ്രേക്ഷകരും ആരാധകരും പഠാൻ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷാരൂഖ് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യൻ കളക്ഷനിൽ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാൻ സ്വന്തമാക്കി കഴിഞ്ഞത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് പുറത്തുവരുന്നത്. ചിത്രം റിലീസ് ചെയ്ത് 26 ദിവസം പിന്നിട്ട ഫെബ്രുവരി 19 ഞായറാഴ്ചവരെ 996 കോടിയാണ് ആഗോള തലത്തിൽ ഇതുവരെ പഠാൻ നേടിയിരിക്കുന്നത്. മാർക്കറ്റ് അനലിസ്റ്റുകളാണ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമാത്രം 621 കോടിയാണ് ചിത്രം നേടിയത്. വിദേശ മാർക്കറ്റുകളിലും വൻ പ്രതികരണം നേടിയ ചിത്രം അവിടങ്ങളിൽ നിന്ന് ഇതുവരെ നേടിയത് 45.72 മില്യൺ ആണ്. അതായത് 375 കോടി. ഈ ആഴ്ചയിലെ ഒന്നോ…
Read More » -
Crime
നഴ്‌സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; പ്രതികൾക്കായി തിരച്ചിൽ
കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
Read More » -
Crime
വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ സംഭവം: അർജുൻ ആയങ്കി റിമാൻഡിൽ
തൃശൂർ: അർജുൻ ആയങ്കിയെ തൃശൂർ കോടതി റിമാൻഡ് ചെയ്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശം ആയി പെരുമാറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് അർജുൻ ആയങ്കി റിമാൻഡിലായത്. കേസിൽ 354, 356 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ മാസമാണ് കോട്ടയം റെയിൽവേ പൊലീസ് അർജുൻ ആയെങ്കിക്ക് എതിരെ കേസ് എടുത്തത്. കോട്ടയം റെയിൽവേ പൊലീസ് എടുത്ത കേസ് പിന്നീട് തൃശ്ശൂരിലേക്ക് ട്രാൻഫർ ചെയ്യുക ആയിരുന്നു. ഗാന്ധിധാമിൽ നിന്നു നാഗാർകോവിലേക്ക് സെക്കന്റ് ക്ലാസ്സ് ടിക്കറ്റ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. ഈ വനിതാ ടിക്കറ്റ് പരിശോധകയോട് മോശം ആയി പെരുമാറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. കേസിൽ അർജുൻ ആയെങ്കിയെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മെഡിക്കൽ പരിശോധനക്ക് ശേഷം തൃശ്ശൂർ സബ് ജയിലിലേക്ക് കൊണ്ട് പോകും.
Read More » -
India
രോഹിണി നഗ്‌നചിത്രങ്ങള്‍ അയച്ചു, സ്‌ക്രീന്‍ഷോട്ടുമായി രൂപ; വനിതാ ഐ.എ.എസ്, ഐ.പി.എസ് ചെളിവാരിയേറ് തുടരുന്നു
ബംഗളൂരു: കര്‍ണാടകത്തിലെ വനിതാ ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥമാരുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയേറ് തുടരുന്നു. രണ്ടുദിവസത്തെ ആരോപണങ്ങള്‍ക്ക് പിന്നാലെ മൂന്നാംദിവസവും ഡി.രൂപ മൊദുഗില്‍ ഐ.പി.എസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്‌നചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് ആരോപിച്ചാണ് രൂപ തിങ്കളാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. അയച്ചുനല്‍കിയ നഗ്‌നചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്‌ക്രീന്‍ഷോട്ടും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള ഒരുമറുപടിയുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. അതേസമയം, ആര്‍ക്കാണ് ഈ സന്ദേശം അയച്ചതെന്ന് രൂപ വ്യക്തമാക്കിയിട്ടില്ല. ഡിലീറ്റ് ചെയ്ത നഗ്‌നചിത്രങ്ങളെക്കുറിച്ച് രോഹിണി സിന്ദൂരി മാധ്യമങ്ങളോട് വിശദീകരിക്കുമോ എന്നായിരുന്നു രൂപയുടെ ചോദ്യം. ”ഇത് അവരുടെ നമ്പര്‍ തന്നെയല്ലേ, ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് നഗ്‌നചിത്രങ്ങള്‍ അയക്കാന്‍ കഴിയുമോ? എന്തിനാണ് അവര്‍ നഗ്‌നചിത്രങ്ങള്‍ അയച്ചത്? ഒത്തുതീര്‍പ്പിന്റെ ഭാഗമായാണോ? അതോ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞ ആരോപണങ്ങളില്‍ തുടര്‍ നടപടികള്‍ തടയാന്‍ വേണ്ടിയാണോ? അവര്‍ ഉത്തരം പറയണം” എന്നും രൂപ ഫെയ്സ്ബുക്കില്‍ കുറിച്ചു. അതിനിടെ, വനിതാ ഉദ്യോഗസ്ഥരുടെ പോര്…
Read More » -
Crime
അടൂരില്‍ മക്കളെ ലക്ഷ്യമിട്ട് വീടുകയറി ആക്രമണം; കാപ്പാ പ്രതിയുടെ അമ്മ വെട്ടേറ്റ് മരിച്ചു
പത്തനംതിട്ട: അടൂര്‍ കലഞ്ഞൂരില്‍ വീടുകയറി ആക്രമണത്തില്‍ വെട്ടേറ്റ സ്ത്രീ മരിച്ചു. മാരൂര്‍ വടക്കെ ചെരിവില്‍ സുജാത (55) ആണ് മരിച്ചത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണ്ണെടുപ്പിനെ എതിര്‍ത്തയാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ യുവാക്കളുടെ അമ്മയാണ് ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായത്. വെട്ടുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരോടുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിനു കാരണമായതെന്നാണ് വിവരം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇവരെ തിരഞ്ഞ് വീട്ടിലെത്തിയ അക്രമികള്‍, ഇരുവരെയും കിട്ടാതായതോടെ സുജാതയെ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സുജാതയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. വസ്തുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ മണ്ണെടുക്കാനുള്ള നീക്കം നടന്നിരുന്നു. ജെസിബി ഉള്‍പ്പെടെ എത്തിച്ച് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു. ഇതിനെ പ്രതിരോധിക്കാനാണ് സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരെ എതിര്‍സംഘം രംഗത്തിറക്കിയത്. ഇതില്‍ സൂര്യലാല്‍…
Read More » -
Kerala
ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു.
എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ശിവശങ്കറിൻറെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഇതംഗീകരിച്ചാണ് ഇ ഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും.ശിവശങ്കറിൻറെയും സ്വപ്നയുടെയും വാട്സ് ആപ്പ് ചാറ്റുകളിലെ പരാമർശങ്ങളിൽ വ്യക്തത തേടും.അതേ സമയം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിയാണ് യുവി ജോസ് മൊഴി നൽകിയതെന്നാണ് സൂചന.സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതും സഹായം ചെയ്യാൻ ആവശ്യപ്പെട്ടതും ശിവശങ്കറെന്ന് ജോസ് മൊഴി നൽകിയെന്നാണ് വിവരം.
Read More »