Month: February 2023
-
Kerala
സി.എം. രവീന്ദ്രനെതിരായ ഇ.ഡി നോട്ടീസിനു പിന്നില്‍ മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് താത്പര്യമെന്ന് എം.വി. ഗോവിന്ദന്‍
കല്‍പ്പറ്റ(വയനാട്): ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുപ്പിനു വീണ്ടും വിളിപ്പിച്ചതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ പതിവുതന്ത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയെന്നത് മോദി സര്‍ക്കാരിന്റെ രീതിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സ്വര്‍ണക്കടത്ത് കേസില്‍ രവീന്ദ്രനെ വിളിച്ചു വരുത്തി 13 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇപ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മറ്റൊരു കേസില്‍ വീണ്ടും വിളിപ്പിച്ചത്- അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസ് എവിടെ എത്തിയെന്ന് എല്ലാവര്‍ക്കുമറിയാം. ശരിയായ വിധത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയെന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമല്ല. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടുന്നതിനു പ്രതിപക്ഷ പാര്‍ട്ടികളെ താറടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ടിരിക്കുന്നത്. രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ് അന്വേഷണ ലക്ഷ്യം. കഴിഞ്ഞദിവസം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ…
Read More » -
Local
മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ ഇടപെടല്‍, സമ്പൂര്‍ണ വയോജന സൗഹൃദ ജില്ലയായി മാറാന്‍ പത്തനംതിട്ട
പത്തനംതിട്ട: മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാൻ സമഗ്രമായ ഇടപെടല്‍ നടത്തുന്നതിനായി പത്തനംതിട്ടയിൽ ‘സമ്പൂര്‍ണ വയോജന സൗഹൃദ ജില്ല’ പദ്ധതി നടപ്പാക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ ചരല്‍ക്കുന്നില്‍ നടന്ന മൂന്നു ദിവസത്തെ നിര്‍വഹണ പരിശീലന ശില്പശാലയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രായാധിക്യത്താല്‍ സംരക്ഷണവും സഹായവും ആവശ്യമായ വയോജനങ്ങള്‍ക്ക് ഉറപ്പാക്കും. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും കൂടിച്ചേരലുകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കും. ഇവരുടെ പരിചയ സമ്പത്തും കഴിവുകളും സാമൂഹിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തും. വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. എല്ലാ വാര്‍ഡുകളിലും വയോ ക്ലബുകള്‍ രൂപീകരിക്കും. വായനശാല, അംഗനവാടി, ആല്‍ത്തറ തുടങ്ങിയവയെ വയോധികര്‍ക്ക് ഒത്തുചേരാനുള്ള ഇടമാക്കും. ആശ, അംഗനവാടി, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പദ്ധതിയില്‍ പങ്കാളികളാക്കും. പൊതുപ്രവര്‍ത്തനത്തിനും സേവനത്തിനും തല്‍പരരായ വയോജനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ടാലന്റ് ബാങ്ക് രൂപീകരിക്കും. ഇവരുടെ വൈദഗ്ധ്യം പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വിധം കര്‍മ്മ പദ്ധതി തയാറാക്കും. വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നുണ്ടെന്ന്…
Read More » -
Local
തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നു, വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്നും സുരേന്ദ്രന്‍പിള്ള
പത്തനംതിട്ട : 2017 മുതല്‍ അധികാരം കൈവശമാക്കി കേരള വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ഒരുകൂട്ടം സമുദായ വിരുദ്ധര്‍ ശ്രമിക്കുന്നതായും, തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നതായും വെള്ളാളസംരക്ഷണസമിതി ചെയര്‍മാനും മുന്‍മന്ത്രിയുമായ വി. സുരേന്ദ്രന്‍പിള്ള ആരോപിച്ചു. 2020ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതി വോട്ടര്‍പട്ടികയില്‍നിന്നും മുന്നൂറോളം അംഗങ്ങളെ ഒഴിവാക്കിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിച്ചും അകാരണമായി നാമനിര്‍ദ്ദേശപത്രിക തള്ളിയും തികച്ചും ജനാധിപത്യ വിരുദ്ധമായും ബൈലോയ്ക്ക് വിരുദ്ധമായും നടത്താന്‍ പോകുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവച്ച് നിഷ്പക്ഷ ബോഡിയെക്കൊണ്ട് സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ അഴിമതിക്കാര്‍ക്കെതിരെ മുഴുവന്‍ സമുദായ സ്‌നേഹികളെയും അണിനിരത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന വെള്ളാള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.ജി. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കെ. ഗോപാലകൃഷ്ണപിള്ള, എസ്.ആര്‍. വിനില്‍, കെ.പി. ഹരിദാസ്, ആറ്റുകാല്‍ ജി. കുമാരസ്വാമി, സുഭാഷ് തണ്ണിത്തോട്, വിനോദ് പ്രമാടം, കെ.സി. ഗണപതിപിള്ള, ബിജു മലയാലപ്പുഴ, എന്‍.വി. ഗോപാലകൃഷ്ണന്‍, ജയന്‍പിള്ള, ശാന്തമ്മാള്‍,…
Read More » -
Local
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്എൻഡിപി മേഖലാ ദേശതാലപ്പൊലിയും പ്രസാദമൂട്ടും 28-ന്
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി. ഏറ്റുമാനൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എട്ടാം ഉത്സവദിനമായ 28-ന് ദേശതാലപ്പൊലി ഘോഷയാത്രനടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേഖലയില്‍ ഉള്‍പ്പെടുന്ന 17-ശാഖായോഗങ്ങളുടെ ദേശതാലപ്പൊലി വൈകുന്നേരം നാലിന് ടൗണിലെ 40-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഗുരുമന്ദിരത്തില്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിക്കും. ഭദ്രദീപപ്രകാശനവും ആദ്യതാലസമര്‍പ്പണവും വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഇന്ദിരാ രാജപ്പന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ദേശതാലപ്പൊലി ഘോഷയാത്ര എം.സി. റോഡിലൂടെ പടിഞ്ഞാറെ നട വഴി ഏറ്റുമാനൂർ മഹാദേവക്ഷേത്രസന്നിധിയിലേയ്ക്ക് പ്രവേശിക്കും. രാവിലെ 11-ന് ക്ഷേത്രസന്നിധിയില്‍ 40-ാം മ്പര്‍ ശാഖായോഗത്തിന്റ നേതൃത്വത്തില്‍ നടത്തുന്ന മഹാപ്രസാദമൂട്ട് യൂണിയന്‍ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ദേശതാലപ്പൊലി കമ്മറ്റിചെയര്‍മാന്‍ പി.എന്‍. ശ്രീനിവാസന്‍, വൈസ് ചെയര്‍മാന്‍ സി.എസ്. ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ ഷിബുഭാസ്‌കര്‍, മറ്റു ഭാരവാഹികളായ എ.കെ. റെജികുമാര്‍, എം.എന്‍.…
Read More » -
Kerala
കാന്താര സിനിമ പ്രവര്‍ത്തകർക്ക് ജാമ്യം നൽകാൻ ചുമത്തിയ വ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു
കൊച്ചി: കാന്താര എന്ന കന്നഡ സിനിമയിലെ വരാഹരൂപം ഗാനം സംബന്ധിച്ച പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവരുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. വരാഹരൂപം എന്ന പാട്ട് ഉള്‍പ്പെട്ട കാന്താര സിനിമയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. പലവട്ടം ഇവരെ ചോദ്യംചെയ്യലിനു വിളിപ്പിച്ചിരുന്നു. ഇതു ചോദ്യംചെയ്താണു ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ചോദ്യംചെയ്യലിന്റെ പേരില്‍ പോലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. തൈക്കുടം ബ്രിഡ്ജ് നല്‍കിയ പരാതിയിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണു കേസിലുള്ളത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കി 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കുകയും രണ്ടാള്‍ ജാമ്യത്തിന്റെയും ബലത്തില്‍ ജാമ്യം നല്‍കാമെന്ന ജാമ്യവ്യവസ്ഥ തുടരുമെന്ന് സുപ്രീംകോടതി…
Read More » -
Kerala
പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കയര്‍ മേഖല; ഇടപെടാത്ത വ്യവസായമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും സി.പി.ഐ.
ആലപ്പുഴ: സംസ്ഥാനത്തെ കയര്‍ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുന്നില്ലെന്ന് ആരോപിച്ച് വ്യവസായമന്ത്രി പി. രാജീവിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സി.പി.ഐ. രംഗത്ത്. ഏറെ ഗൗരവമേറിയ ഈ വിഷയത്തില്‍ ചര്‍ച്ചക്ക് പോലും മന്ത്രി തയാറാകുന്നില്ലെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും എ.ഐ.റ്റി.യുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി.ജെ ആഞ്ചലോസ് ആരോപിച്ചു. രാജഭരണകാലത്തും സര്‍ സി.പിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ രാജീവിന് നിവേദനം നല്‍കുന്നത് തന്നെ നിര്‍ത്തി. അതുകൊണ്ട് മുഖ്യമന്ത്രിക്കാണ് യൂണിയനുകള്‍ ഇപ്പോള്‍ നിവേദനങ്ങള്‍ നല്‍കുന്നത്. കയര്‍ ഉല്‍പന്നങ്ങള്‍ ഇനി സംഭരിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഇങ്ങനെ പറയാന്‍ ഒരു മന്ത്രിക്ക് അവകാശമില്ല. ഇത് ഇടതമുന്നണിയുടെ നയത്തിനും എതിരാണെന്നും അഞ്ചലോസ് പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിത്. കയര്‍പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയെ അംഗീകരിക്കില്ല. ഈ മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി.ജെ. ആഞ്ചലോസ് പറഞ്ഞു.…
Read More » -
Local
കുസാറ്റ് പ്രവേശനത്തിന് ഇനിയും അപേക്ഷിക്കാം: ക്യാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള (എംബിഎ പ്രോഗ്രാമുകള്‍ ഒഴികെ) പ്രവേശനത്തിനായി ക്യാറ്റ് 2023 ന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി ഫൈനില്ലാതെ മാര്‍ച്ച് 10 വരെയും 100 രൂപ ഫൈനോടുകൂടി മാര്‍ച്ച് 15 വരെയും നീട്ടി. ഓണ്‍ലൈന്‍ ആയി ഫീസ് അടക്കാവുന്ന തീയതി മാര്‍ച്ച് 16 വരെയും നീട്ടിയിട്ടുണ്ട്. എംബിഎ പ്രവേശനത്തിനുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ഫൈനില്ലാതെ ഏപ്രില്‍ 30 വരെയും 100 രൂപ ഫൈനോടുകൂടി മെയ് 3 വരെയും നീട്ടി. ഓണ്‍ലൈന്‍ ആയി ഫീസ് അടക്കാവുന്നതീയതി മെയ് 4 വരെയും നീട്ടിയിട്ടുണ്ട്. എം.ടെക്, പിഎച്ച്.ഡി എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനായി മുന്‍കൂട്ടി പ്രസിദ്ധീകരിച്ച സമയപരിധിയില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്, സര്‍വകലാശാലയുടെ പ്രവേശന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0484-2577100
Read More » -
Local
കിടങ്ങൂര്‍ ഉത്സവ ലഹരിയിലേക്ക്, ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം നാളെ കൊടിയേറും, ആറാട്ട് മാർച്ച് ഏഴിന്
പാലാ: നാടിനെ ഉത്സവ ലഹരിയിലാക്കി കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. പത്ത് ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 7ന് ആറോട്ടോടെ സമാപിക്കും. നാളെ രാത്രി 9നാണ് ഏറെ പ്രശസ്തമായ ബ്രഹ്മചാരീകൂത്തോടെ നടക്കുന്ന കൊടിയേറ്റ്. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി സുബ്രഹ്മണ്യന്‍ വിശാഖ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൊടിയേറ്റിന് മുന്നോടിയായി നാളെ രാവിലെ പതിവ് പൂജകള്‍. തുടര്‍ന്ന് 8ന് തൃക്കണ്ണപുരം നാരായണീയസമിതിയുടെ നാരായണീയ പാരായണം, 8.05ന് പഞ്ചവിംശതി കലശം, 9ന് കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, വടക്കുംതേവര്‍ക്ക് കളഭാഭിഷേകം എന്നിവ നടക്കും. വൈകിട്ട് 5ന് ചുറ്റുവിളക്ക് സമര്‍പ്പണവും തിരുവരങ്ങ് ഉദ്ഘാടനവും ശബരിമല തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവര്, തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കെടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കും. തുടര്‍ന്ന് 5.15ന് വൈഷ്ണവി വാര്യര്‍, രുഗ്മിണി വാര്യര്‍ എന്നിവരുടെ കഥകളിപദക്കച്ചേരിയോടെ തിരുവരങ്ങളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാവും. 7ന്…
Read More » -
Kerala
തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃക- മന്ത്രി ആർ ബിന്ദു
തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളർച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തിൽ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്. സ്വഭാവനയിൽ കാണുന്ന സ്വജീവിതം കെട്ടിയുയർത്താൻ ഓരോരോ പെൺകുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്ഘോഷിക്കുന്ന റീ-എൻട്രി. കേരളം നിങ്ങളെ വരവേൽക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേർന്നു നിന്ന, എന്റെ പ്രിയ സുഹൃത്തുകൂടിയായ നിർമ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവർക്കും അഭിവാദനവും നേരുന്നു.
Read More » -
Local
എ.ഐ.എസ്.എഫ്. ഇടുക്കി ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച മുട്ടത്ത് തുടക്കമാകും
തൊടുപുഴ: എ.ഐ.എസ്.എഫ്. ഇടുക്കി ജില്ലാ സമ്മേളനതിന് ശനിയാഴ്ച മുട്ടത്ത് തുടക്കമാകും. ശനിയാഴ്ച് മുട്ടം റൈഫിള്‍സ് ക്ലബ് ഹാളില്‍ (സി.എ. കുര്യന്‍ നഗര്‍) ഉച്ചയ്ക്ക് ഒന്നിന് സമ്മേളനം തുടങ്ങും. 2.30-ന് പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുട്ടം ടൗണില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയോടെ പൊതുസമ്മേളനത്തിന് തുടക്കം കുറിക്കും. പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍ സുരേഷ് അധ്യക്ഷത വഹിക്കും. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ശിവരാമന്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് മാത്യൂ തുടങ്ങിയവര്‍ പങ്കെടുക്കും. ഞായറാഴ്ച്ച രാവിലെ 9.30-ന് പ്രതിനിധി സമ്മേളനം തുടരും. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍. പ്രമോദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി.പി.ഐ. സംസ്ഥാന…
Read More »