Month: January 2023
-
Kerala
കോട്ടയം മണർകാട് നിന്ന് കാണാതായ വിദ്യാർത്ഥിനികളെ അർത്തുങ്കൽ ബീച്ചിൽനിന്ന് കണ്ടെത്തി
കോട്ടയം: കോട്ടയം മണർകാട് നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. അർത്തുങ്കൽ ബീച്ചിൽ നിന്നാണ് ചേർത്തല പോലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ മണർകാട് പോലീസ് സംഘം കണ്ടെത്തിയത്. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിന് പിന്നാലെ മണർകാട് സ്വകാര്യ സ്കൂളിലെ രണ്ട് പെൺകുട്ടികളെ കാണാതായത്. ചൊവ്വാഴ്ച രാവിലെയായാണ് മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളെയാണ് കാണാതായത്. 13 വയസ്സുകാരികളായ കുട്ടികൾ സ്കൂളിലേക്ക് എന്ന പേരിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. കുട്ടികൾ സ്കൂളിൽ എത്താതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികൾ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ…
Read More » -
Kerala
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സിടി സ്കാനിംഗ് മെഷീനുകൾ തകരാറിൽ; മെഷീൻ വാങ്ങിയ ഇനത്തിൽ കുടിശിഖയുള്ളതിനാൽ തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ, രോഗികൾ വലയുന്നു
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് സിടി സ്കാനിംഗ് മെഷീനുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാത്തത് രോഗികളെ വലയ്ക്കുന്നു. അത്യാഹിത വിഭാഗത്തിലെയും കാൻസർ വിഭാഗത്തിലെയും സി ടി സ്കാനിംഗ് മെഷീനുകളാണ് തകരാറിലായത്. മെഷീൻ തകരാറിലായ വിവരം കമ്പനി അധികൃതരെ അറിയിച്ചു. എന്നാൽ മെഷീൻ വാങ്ങിയ ഇനത്തിൽ കമ്പനിക്ക് ലഭിക്കുവാനുള്ള കുടിശിഖ നൽകാത്തതു കൊണ്ടാണ് തകരാർ പരിഹരിക്കുവാൻ തങ്ങൾ എത്തിച്ചേരാത്തതെന്ന് കമ്പനി പ്രതിനിധികൾ ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുകയാണ്. നാലുവർഷം മുൻപ് 22 കോടി രൂപാ മുടക്കി വിവിധ മെഷീനുകൾ വാങ്ങിയ ഇനത്തിൽ ഒരു കോടി രൂപാ മാത്രമാണ് കമ്പനിക്ക് നൽകുവാനുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഞായറാഴ്ച അർദ്ധരാത്രിക്കു ശേഷമാണ് അത്യാഹിതവിഭാഗത്തിലെ മെഷീൻ കേടായത്. ഒരാഴ്ച മുമ്പാണ് കാൻസർ വിഭാഗത്തിലെ മെഷീൻ തകരാർ സംഭവിച്ചത്. രണ്ടു മെഷീനുകളും തകരാറിലായതിനെ തുടർന്ന് രോഗ നിർണ്ണയ നടത്തി യഥാസമയം ചികിത്സയ്ക്കു വിധേയരാകുവാൻ കഴിയാതെ രോഗികൾ വലയുകയാണ്. ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നത് കാൻസർ വിഭാഗത്തിലെ രോഗികളാണ്. മെഡിക്കൽ കോളജിൽ…
Read More » -
Local
കോട്ടയം എം.സി റോഡിൽ പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികനായ തിരുവഞ്ചൂർ സ്വദേശി മരിച്ചു
കോട്ടയം: എം.സി റോഡിൽ പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ തിരുവഞ്ചൂർ സ്വദേശി. തിരുവഞ്ചൂർ തുരുത്തേൽ ഭാഗത്ത് കാരിക്കാവാലയിൽ ഷെബിൻ മാത്യു (24) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ പള്ളം ബോർമ്മക്കവലയിലായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. പരിക്കേറ്റ യാത്രക്കാരനെ ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ , ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
Read More » -
Crime
കുടുംബവഴക്ക്; ഞാറയ്ക്കലില്‍ ഭാര്യവീട്ടുകാരുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു
കൊച്ചി: ഞാറയ്ക്കലില്‍ ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റ് യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു. ബിബിന്റെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേരും പോലീസ് കസ്റ്റഡിയിലാണ്. ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനിമോള്‍. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഭാര്യ വീട്ടില്‍ എത്തിയ ബിബിന്‍ ബാബു വിനിമോളുമായി വാക്കുതര്‍ക്കമായി. തുടര്‍ന്ന് ഭാര്യ വിനിമോള്‍, സഹോദരന്‍ വിഷ്ണു, അച്ഛന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. പ്രതികള്‍ മൂന്നുപേരും പോലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
Read More » -
India
ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കുമെന്ന് സി.പി.ഐ; കൂടുതല്‍ കക്ഷികള്‍ എത്തിയേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് സമാപന പരിപാടിയില്‍ പങ്കെടുക്കുക. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്‍കിയ മറുപടിയിലാണ് സി.പി.ഐ പങ്കെടുക്കുമെന്നറിയിച്ചത്. ഒരുമിച്ചുനിന്ന് മെച്ചപ്പെട്ട ഇന്ത്യയെ സാധ്യമാക്കാമെന്ന് സി.പി.ഐ നിലപാട് പ്രഖ്യാപിച്ചു. യാത്രയുടെ സമാപന സംഗമത്തില്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സി.പി.ഐക്കു പുറകേ സി.പി.എം, ഡി.എം.കെ, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത. സി.പി.ഐ മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജനുവരി 30-ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. ഇതിലേക്ക് നിലവില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും സമാപന സമ്മേളനം. ആം ആദ്മി പാര്‍ട്ടി, ഭാരത് രാഷ്ട്രീയ സമിതി എന്നീ പാര്‍ട്ടികളുടെയെല്ലാം സാന്നിധ്യം…
Read More » -
LIFE
”എനിക്ക് മരണത്തേക്കാള്‍ ഭയമാണ് കല്‍പ്പനയെ; കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത കഥകള്‍ പ്രചരിപ്പിച്ചു”
മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കല്‍പന വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കല്‍പനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരില്‍ നിന്നും ഞൊടിയിടയില്‍ കവര്‍ന്നെടുത്തത്. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കല്‍പന എന്ന പ്രതിഭ അവിസ്മരണീയമാക്കി. സിനിമ ജീവിതം കല്‍പനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള ബന്ധം 2012 ല്‍ കല്‍പ്പന വേര്‍പെടുത്തിയിരുന്നു. ആ ബന്ധത്തില്‍ ശ്രീമയി എന്നൊരു മകളും കല്‍പ്പനയ്ക്കുണ്ട്. കല്‍പ്പനയുടെ കുടുംബ ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ സോഷ്യല്‍മീഡിയയില്‍ കാണാന്‍ സാധിക്കു. കല്‍പ്പനയുടെ ഭര്‍ത്താവ് അനില്‍ കുമാറും സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല. കല്‍പ്പനയുടെ മരണ…
Read More » -
Crime
ഉത്സവ സ്ഥലങ്ങളിൽ ഐസ്ക്രീം വിൽപനയുടെ മറവിൽ എം.ഡി.എം.എ. മൊത്തവിൽപന; അന്തർസംസ്ഥാന പ്രതി പിടിയിൽ
അമ്പലപ്പുഴ: മാരക ലഹരി മരുന്നായ എം ഡി എം എ മൊത്തവിൽപന നടത്തി വന്ന പ്രധാന പ്രതി പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി തോട്ടുചിറ നസീറാണ്(42) പിടിയിലായത്. കഴിഞ്ഞദിവസം എം ഡി എം എയുമായി പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെ പുന്നപ്ര സി. ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മയക്ക് മരുന്ന് എത്തിക്കുന്ന നസീറിനെ കുറിച്ച് വിവരങ്ങൾ കിട്ടിയത്. ഉത്സവ സ്ഥലങ്ങളിലും മറ്റും ഐസ്ക്രീം, തുണിത്തരങ്ങൾ എന്നിവ വിൽപന നടത്തി അതിന്റ മറവിലാണ് എം ഡി എം എ മൊത്തവിൽപന നടത്തിവന്നത്. എറണാകുളം ഇടപ്പള്ളിയിലും മണ്ണഞ്ചേരിയിലുമായി ഇയാൾക്ക് രണ്ട് വീടുണ്ട്. മണ്ണഞ്ചേരിയിൽ എത്തിയ വിവരമറിഞ്ഞാണ് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്നും എം ഡി എം എ കണ്ടെത്താനായില്ല. ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശ…
Read More » -
Crime
യുവതിയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം; ഭര്‍ത്താവിന് ജീവപര്യന്തം
തിരുവനന്തപുരം: മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാ ഭവനില്‍ സുനിതയെ കൊലപ്പെുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണിയെയാണ് കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമേ തെളിവു നശിപ്പിച്ചതിന് അഞ്ച് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണു പ്രതിയെ ശിക്ഷിച്ചത്. രണ്ടു കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചതെന്നും പ്രതിക്കു സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹത ഇല്ലെന്നും ജില്ലാ ഗവ. പ്ലീഡര്‍ എം. സലാഹുദ്ദീന്‍ വാദിച്ചു. സുപ്രീം കോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിക്ക് മരണ ശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 2013 ഓഗസ്റ്റ് മൂന്നിനാണ്…
Read More » -
India
തന്നെ ഒരാൾ പുണർന്നതിനെ സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി
ദില്ലി: തന്നെ ഒരാൾ പുണർന്നതിനെ സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരാൾ രാഹുൽ ഗാന്ധിയെ ഓടി വന്ന് കെട്ടിപ്പിടിച്ചിരുന്നു. ഇതോടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്. നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമെന്ന് കരുതുന്നു. ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ…
Read More » -
Crime
നയന സൂര്യന്റെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം : സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. നയന കിടന്നിരുന്ന മുറിയിൽ പുറത്ത് നിന്ന് ആളെത്താനുള്ള സാധ്യതയടക്കം ക്രൈംബ്രാഞ്ച് പരിശോധിച്ചു. അയൽവാസികളിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്. നേരത്തെ മ്യൂസിയം പൊലീസിൽ നിന്നുള്ള രേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.
Read More »