Month: January 2023

  • Crime

    കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ

    കണ്ണൂർ : അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ.  കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നാലെ  ഒളിവിൽ പോയ ആന്റണിയെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം, തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. രാജ്യത്തിന് പുറത്തു നിന്നും വൻ തോതിൽ സ്ഥാപനത്തിലേക്ക് പണം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹവാല ഇടപാടുകൾ നടന്നതായുള്ള സംശയവും പൊലീസിനുണ്ട്. ഇതിനു മുൻപ് ഇ ഡിയുടെ അന്വേഷണം നടന്നിട്ടുള്ളതും ഹവാലാ സംശയം ബലപ്പെടുത്തുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിന്റെ സഹായത്തോടെ ഹവാല ഇടപാടുകൾ…

    Read More »
  • Business

    അദാനിയെ ഉത്തരം മുട്ടിച്ച 88 ചോദ്യങ്ങൾ; ഹിൻഡൻബർഗ് ചോദിച്ച പ്രധാന ചോദ്യങ്ങൾ…

    ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രധാന ചോദ്യങ്ങൾ 1  ഒരു അഭിമുഖത്തിൽ ഗൗതം അദാനി പറഞ്ഞത് “എനിക്ക് വിമർശനങ്ങളോട് വളരെ തുറന്ന മനസ്സാണ്” എന്നാണ്. ഇത് കണക്കിലെടുക്കുമ്പോൾ, അദാനിയുടെ നികുതിവെട്ടിപ്പ് ആരോപണത്തെക്കുറിച്ചുള്ള ലേഖനങ്ങളെ തുടർന്ന് വിമർശനാത്മക പത്രപ്രവർത്തകനെ  ജയിലിലടയ്ക്കാൻ അദാനി ശ്രമിച്ചത് എന്തുകൊണ്ട്? 2 .അതേ അഭിമുഖത്തിൽ ഗൗതം അദാനി പറഞ്ഞു, “എല്ലാ വിമർശനങ്ങളും എന്നെത്തന്നെ മെച്ചപ്പെടുത്താനുള്ള അവസരം നൽകുന്നു.” ഇത് കണക്കിലെടുക്കുമ്പോൾ, 2021-ൽ, എന്തിനാണ് അദാനിയുടെ വിമർശനാത്മക വീഡിയോകൾ നിർമ്മിച്ച ഒരു യൂട്യൂബറിനെതിരെ അദാനി കോടതിയെ സമീപിച്ചത്? 3.അതേ അഭിമുഖത്തിൽ ഗൗതം അദാനി പറഞ്ഞു, “ഞാൻ എപ്പോഴും ആത്മപരിശോധന നടത്തുകയും മറ്റുള്ളവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.” ഇത് കണക്കിലെടുക്കുമ്പോൾ,  മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ അദാനി ഗ്രൂപ്പ് നിയമപരമായ കേസുകൾ ഫയൽ ചെയ്തത് എന്തുകൊണ്ട്? 4. അദാനി ഗ്രൂപ്പിന് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ, എന്തിനാണ് അവരുടെ ചെറിയ വിമർശകർക്കെതിരെ പോലും നിയമനടപടി സ്വീകരിക്കേണ്ട ആവശ്യം? 5. “നന്മയ്ക്കൊപ്പം വളർച്ച?” എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന മികച്ച കോർപ്പറേറ്റ്…

    Read More »
  • Crime

    വിവാഹിതനെന്ന് മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി; പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തികൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: വിവാഹിതൻ എന്നത് മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകി പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കമലേശ്വരം ആര്യൻ കുഴിയിൽ സ്വദേശി അഖിൽ (21) നെയാണ് വിതുര പൊലീസ് പിടികൂടിയത്. പ്രതി വിവാഹിതനും ആറ് മാസം പ്രായമുള്ള കുട്ടിയുടെ അച്ഛനുമാണ് എന്ന് വിതുര പൊലീസ് പറഞ്ഞു. വിതുര സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ 24നാണ് മാതപിതാക്കൾ വിതുര പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും എറുണാകുളത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ കൗൺസിലിംഗിൽ അഖിൽ നിർബന്ധിച്ച് ലൈംഗിക പീഡനം നടത്തിതായി പെൺകുട്ടി മൊഴി നൽകി. അഖിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ആണെന്നുമുള്ള കാര്യം മറച്ച് വച്ച് ആണ് പെൺകുട്ടിമായി ബന്ധം വെച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് പീഡനത്തിന് കേസെടുത്തു. അഖിൽ രണ്ട് വർഷം മുമ്പ് വട്ടിയൂർക്കവിൽ ഒരു ഭക്ഷണ ഡെലിവറി സ്ഥാപനത്തിൽ ജോലി…

    Read More »
  • India

    പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു

    ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ വൃന്ദ ത്രിപാഠിയാണ് ബുധനാഴ്ച ഉഷാ നഗർ ഏരിയയിലെ സ്കൂളിൽ ബോധരഹിതയായി വീണു മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. അതിശൈത്യം കാരണമാകാം ഹൃദയസ്തംഭനമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സൽ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കുട്ടി. കുഴഞ്ഞു വീണ വൃന്ദയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തും മുമ്പ് തന്നെ പെൺകുട്ടി മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയസ്തംഭനത്തിന് മുമ്പ് വൃന്ദ പൂർണ ആരോഗ്യവതിയായിരുന്നുവെന്നും അതിശൈത്യം കാരണമാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടർമാർ പറയഞ്ഞതെന്നും അമ്മാവൻ രാഘവേന്ദ്ര ത്രിപാഠി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. കുട്ടിയുടെ താടിയിൽ ചതവുണ്ടായത് വീഴ്ച കാരണമാകാമെന്നും ഡോക്ടർമാർ പറഞ്ഞു. മരിക്കുമ്പോൾ പെൺകുട്ടി നേർത്ത ട്രാക്ക് സ്യൂട്ടാണ് ധരിച്ചിരുന്നത്. മരണശേഷം കുടുംബം പെൺകുട്ടിയുടെ കണ്ണുകൾ ദാനം ചെയ്തെന്ന് ഇൻഡോർ സൊസൈറ്റി ഫോർ ഓർഗൻ ഡൊണേഷനുമായി ബന്ധപ്പെട്ട മുസ്‌കാൻ…

    Read More »
  • NEWS

    പോളണ്ടിൽ ബാങ്ക് ജീവനക്കാരനായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ

    മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പോളണ്ടിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതൽ ഫോണിൽ കിട്ടിയിരുന്നില്ല. ഇതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. അതിനു പിന്നാലെ എംബസി അധികൃതർ നടത്തിയ അന്വേഷണത്തിന് ശേഷമാണ്  ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായയെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടിൽ ബാങ്കിൽ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു  ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

    Read More »
  • Crime

    വർക്കലയിൽ അനുമതിയില്ലാതെ 500 രൂപ ടിക്കറ്റിൽ ഡിജെ പാർട്ടിയും മദ്യ സൽക്കാരവും; ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ പൊലീസിന്‍റെ മിന്നൽ പരിശോധന, ബിയറും വിദേശമദ്യവും പിടികൂടി

    തിരുവനന്തപുരം: വർക്കലയിൽ അനുമതിയില്ലാതെ ഡിജെ പാർട്ടിയും മദ്യ സൽക്കാരവും നടത്തിയ സ്വകാര്യ റിസോർട്ടിൽ പൊലീസിൻറെ മിന്നൽ പരിശോധന. ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയായിരുന്നു പൊലീസിൻറെ പരിശോധന. നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന സൺ ഫ്രാൻസിസ്കോ റിസോർട്ടിൽ നിന്ന് 40 കുപ്പി ബിയറും വിദേശമദ്യ ശേഖരവും പിടികൂടി. 500 രൂപ ടിക്കറ്റ് വച്ചായിരുന്നു ഡിജെ പാർട്ടി. ഹിമാചൽ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് ഉടമയായ വിദേശവനിതയെക്കുറിച്ചും അന്വേഷണം തുടങ്ങി. അനധികൃതമായി പ്രവർത്തിക്കുന്നതിനാൽ റിസോർട്ട് പൊളിച്ചുമാറ്റാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം നഗര പരിധിയിൽ ഡിജെ പാർട്ടികൾ നടത്തുന്നതിന് പൊലീസ് മാർഗ നിർദ്ദേശങ്ങൾ നൽകിയരുന്നു. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നുമായിരുന്നു പൊലീസിൻറെ നിർദ്ദേശം. പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ സിസിടിവി…

    Read More »
  • NEWS

    ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം; തോക്കുധാരി ഏട്ട് പേരെ വെടിവെച്ചു കൊന്നു, 10 പേർക്ക് പരുക്ക്; അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു

    ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം. തോക്കുധാരി ഏട്ട് പേരെ വെടിവെച്ചു കൊന്നു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ സിനഗോഗ് ആക്രമിക്കപ്പെട്ടത്. മരണം എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന്…

    Read More »
  • India

    ചർച്ച വിജയം; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി

    മുംബൈ: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നത്. മാസാവസാനം രണ്ടു ദിവസം അടുപ്പിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത് ഇടപാടുകാരെ ആശങ്കയിലാക്കിയിരുന്നു. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക് നോട്ടീസ് നല്‍കിയത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പിന്നീട് ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, തീര്‍പ്പാകാത്ത വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക, പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍…

    Read More »
  • Kerala

    വിദ്യാർഥികൾക്കായി ശുചിത്വമിഷന്‍ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു: ജനുവരി 31 വരെ അപേക്ഷിക്കാം

    തിരുവനന്തപുരം: ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശനപരിഹാരത്തിനുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരികയെന്നതാണ് ഹാക്കത്തോണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചിനു ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 25,000 രൂപ, രണ്ടാം സ്ഥാനം 15,000 രൂപ, മൂന്നാം സ്ഥാനം 10,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ആശയങ്ങളിലെ പുതുമയും ആഴവും, ആവിഷ്‌ക്കരണത്തിലുള്ള അവധാനത, പ്രാവര്‍ത്തികമാക്കുന്നതിലുള്ള സാധ്യതകള്‍, പ്രായോഗികത, ഭാവിയിലെ സാധ്യതകള്‍, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലായിരിക്കും വിജയികളെ നിര്‍ണ്ണയിക്കുന്നത്. ഹാക്കത്തോണില്‍ പങ്കെടുക്കുന്നതിനായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. രജിസ്‌ട്രേഷന്‍ സൗജന്യം. ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ…

    Read More »
  • Kerala

    കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണം, ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിപാടിയും പരിശോധനകളും: മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ഇതിനായി ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി വലിയൊരു പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൈബൈല്‍ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സ്വീകരിക്കും. ഒരിക്കല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കണ്ട് മാത്രമേ…

    Read More »
Back to top button
error: