Month: January 2023
-
India
ത്രിപുരയില്‍ സി.പി.എം എം.എല്‍.എയും കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും ബി.ജെ.പിയില്‍
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സി.പി.എം എം.എല്‍.എ മൊബോഷര്‍ അലി ബി.ജെ.പിയില്‍ ചേര്‍ന്നു. കൈലാസഹര്‍മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അലി. കൂടാതെ കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എ സുപാല്‍ ബൗമിക്കും ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ഇരുവരും നിയമസഭാ തെരഞ്ഞടുപ്പില്‍ എം.എല്‍.പി സ്ഥാനാര്‍ഥികളായേക്കും. മൊബോഷറിന്റെ മണ്ഡലം സി.പി.എം ഇത്തവണ കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് സി.പി.എം വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞടുപ്പിന് മുന്നോടിയായി ഇനിയും ചില നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബദ്ധവൈരികളായ സി.പി.എമ്മും കോണ്‍ഗ്രസും ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. 47 മണ്ഡലങ്ങളില്‍ സി.പി.എമ്മും 13 ഇടത്ത് കോണ്‍ഗ്രസുമാണ്. നാല് തവണ മുഖ്യമന്ത്രിയായ, സി.പി.എം പി.ബി അംഗവുമായ മണിക് സര്‍ക്കാര്‍, മുതിര്‍ന്ന നേതാവ് ബാധല്‍ ചൗധരി, മൂന്ന് മുന്‍ മന്ത്രിമാര്‍ എന്നിവര്‍ ഇക്കുറി മത്സരിക്കുന്നില്ല. ആവശ്യപ്പെട്ടതിലും കുറഞ്ഞ സീറ്റുകള്‍ മാത്രം നല്‍കിയ സി.പി.എം നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്.
Read More » -
Kerala
“ധോണി”യുടെ ശരീരത്തിൽ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ദുഷ്കരമെന്ന് വനം വകുപ്പ്
പാലക്കാട്: വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ച കാട്ടുകൊമ്പന്‍ ധോണിയുടെ (പി.ടി. 7) ശരീരത്തില്‍നിന്നും പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദുഷ്‌ക്കരമെന്ന് വനംവകുപ്പ്. മുറിവുകളുടെ കാലപ്പഴക്കം കണ്ടെത്തുക പ്രയാസമാണെന്നും വനം വകുപ്പ് പറയുന്നു. ഇതോടെ ഇതു സംബന്ധിച്ച അന്വേഷണ സാധ്യത മങ്ങി. പി.ടി. 7ന് തമിഴ്‌നാട്ടില്‍നിന്നും വെടിയേറ്റാതാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. ലൈസന്‍സില്ലാത്ത തോക്കുകളായതിനാല്‍ തോക്കിന്റെ ഉടമയെ കണ്ടെത്തുന്നതും ദുഷ്‌ക്കരമാണ്. നാട്ടിലിറങ്ങിയ കൊമ്പനെ പടക്കം പൊട്ടിച്ച് ഓടിക്കാറായിരുന്നു പതിവെന്ന് ധോണിയിലെ നാട്ടുകാരും അവകാശപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച അരുമണി എസ്‌റ്റേറ്റില്‍ നിന്നാണ് വനം വകുപ്പ് മയക്കുവെടിവെച്ച് പി.ടി. 7നെ പിടികൂടിയത്. പിന്നീട് വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ആനയുടെ ശരീരത്തില്‍ പത്തിലേറെ പെല്ലറ്റുകള്‍ കണ്ടെത്തിയത്. പെല്ലറ്റുകള്‍ തറച്ചതുമൂലമുണ്ടായ വൃണത്തിന്റെ വേദനയാകാം കാട്ടുകൊമ്പനെ അസ്വസ്ഥനാക്കിയിരുന്നതെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം. ആന ഇനിയും ഇണങ്ങാത്തതിനാല്‍ വിഗ്ദധമായ പരിശോധന നടത്താനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൂട് തകര്‍ക്കാന്‍ ശ്രമിച്ച ധോണി നിലവില്‍ ശാന്തനാണെന്നും പൂര്‍ണമായി ഇണങ്ങിയാല്‍ വിദഗ്ധ ചികിത്സ…
Read More » -
Kerala
ബൈക്കില്‍ പിന്തുടര്‍ന്ന് കാത്തുനിന്നു, ചാലക്കുടിയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു
തൃശൂര്‍: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചാലക്കുടിയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്. തൃശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കിലെത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ ശേഷം ബൈക്കില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
അന്ധവിശ്വാസപ്രചാരണനീക്കം ചെറുക്കണമെന്നു മന്ത്രി വി. ശിവന്‍കുട്ടി; ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കു തുടക്കം
തൃശൂര്‍: ചാണകത്തിലൂടേയും ഗോമൂത്രത്തിലൂടേയും വലിയ രോഗങ്ങള്‍ പോലും മാറ്റാമെന്നു പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളില്‍ അന്ധവിശ്വാസം അടിച്ചേല്‍പ്പിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇന്ത്യ വളരെ മുമ്പേ വിമാനം കണ്ടുപിടിച്ചെന്ന അസംബന്ധം പ്രചരിപ്പിക്കാനും ശ്രമമുണ്ടെന്ന് ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വിമര്‍ശിച്ചു. പൗരന്മാര്‍ക്ക് ശാസ്ത്രബോധം വേണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശാസ്ത്രചിന്ത വലിയ വെല്ലുവിളി നേരിടുകയാണ്. ഇന്ത്യയാണ് പൂജ്യം കണ്ടുപിടിച്ചത്. അതേസമയം വ്യാജ അവകാശവാദങ്ങള്‍ ചോദ്യംചെയ്യപ്പെടണം. ശാസ്ത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്. ഇതൊരു നിരന്തര പ്രവര്‍ത്തനമാക്കി മാറ്റേണ്ടതുണ്ട്. ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ശാസ്ത്രത്തിന് മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ശൂന്യാകാശ ശാസ്ത്രത്തിലും നാനോ സയന്‍സിലും ഇനിയും മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഗവേഷണതാല്‍പര്യവും ശാസ്ത്രാഭിരുചിയും വളര്‍ത്താന്‍ ശാസ്ത്ര മേളകളിലൂടെ സാധിക്കുമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രൂപ്പ്, വ്യക്തിഗത…
Read More » -
Crime
അതിജീവിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മകന്‍ സെര്‍ഫിന്‍ വില്‍ഫ്രഡ് (22) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ ഇടുക്കിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ മറ്റൊരു പോക്‌സോ കേസ് കൂടി നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
Kerala
അനിലിന്റെ പകരക്കാരന്‍; കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. സരിന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ അകപ്പെട്ടു രാജിവച്ച അനില്‍ ആന്റണിക്ക് പകരമായി ഡോ. പി.സരിനെ നിയമിക്കാന്‍ ശിപാര്‍ശ. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ശുപാര്‍ശയില്‍ എഐസിസി തീരുമാനമെടുക്കും. അനില്‍ വഹിച്ചിരുന്ന കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനമാണ് സരിന് നല്‍കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍. അതേസമയം, കെ.പി.സി.സി ഓഫീസ് ചുമതലയില്‍നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ്. ബാബുവിനെ മാറ്റി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഓഫീസിന്റെയും ബാബുവിന് സേവാദളിന്റെയും ചുമതല നല്‍കി. ഓഫീസ് നടത്തിപ്പില്‍ ബാബുവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വി.ടി. ബല്‍റാമിനാണ് സമൂഹമാധ്യമങ്ങളുടെ ചുമതല. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു. വീണാ നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ബി.ആര്‍.എം. ഷെഫീര്‍, നിഷ സോമന്‍, ടി.ആര്‍. രാജേഷ്, താരാ ടോജോ അലക്‌സ് എന്നിവരെ പരിഗണിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസത്തില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍, പ്രദര്‍ശിപ്പിക്കുമെന്ന്…
Read More » -
Local
ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടി, ഇവിടെ നിന്ന് നൽകിയ ഭക്ഷണം കഴിച്ച 20 പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ
കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ പരിപാടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണം വാങ്ങിയ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒമ്പതു വർഷമായി ലൈസൻസില്ലാതെയാണത്രേ കട പ്രവർത്തിച്ചിരുന്നത്. ചാത്തന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും വിതരണം ചെയ്തിരുന്നു. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് 20 പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കടയിൽ പരിശോധന നടത്തി. കുടുംബശ്രീ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളും, കുടിവെള്ളം അടക്കമുള്ള സാധനങ്ങളും പരിശോധനയ്ക്കായി എടുത്തു. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തി. കടയ്ക്ക് പഞ്ചായത്തിൽ നിന്ന്…
Read More » -
Kerala
പൊലീസ് ഓഫീസറുടെ മകളെ പ്രണയിച്ചതിൻ്റെ പേരിൽ കേസിൽ കുടുക്കിയ യുവാവ് ആത്മഹത്യ ചെയ്തു, മൃതദേഹവുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
അശ്വന്ത് എന്ന യുവാവിന് ജീവനൊടുക്കേണ്ടി വന്നത് കൊല്ലം പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ മകളുമായി പ്രണയത്തിലായ കാരണത്താലാണ്. മകളുടെ പ്രണയബന്ധത്തെ എതിര്‍ത്ത പോലീസ് ഓഫീസർ, അശ്വന്ത് മകളെ ശല്യം ചെയ്തുവെന്ന് കാണിച്ച് ചവറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തു. തിരിച്ച് വീട്ടിലെത്തിയ ന്നുശ്വന്ത് ആത്മഹത്യ ചെയ്തു. യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ഇന്ന് ചവറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസിന്റെ പീഡനംമൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് ബന്ധുക്കളും സുഹൃത്തുക്കളും അശ്വന്തിന്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അശ്വന്തിനെ ഭീക്ഷണിപ്പെടുത്തുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് കുടുംബം പറയുന്നത്. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പച്ചതെന്നും കുടുംബം ആരോപിക്കുന്നു. ചവറ എം.എല്‍.എ ഡോ. സുജിത് വിജയന്‍ പിള്ള, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ച കുടുംബവുമായി സംസാരിച്ചു. സംഭവത്തില്‍ പരിശോധന നടത്താമെന്നും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ കടുത്ത…
Read More » -
India
പാക്കിസ്ഥാൻ 4 കഷ്ണങ്ങളാകും, ഇതിൽ 3 എണ്ണം ഇന്ത്യയിൽ ലയിക്കുമെന്നു ബാബാ രാംദേവിൻ്റെ പ്രവചനം
സാമ്പത്തിക മാന്ദ്യത്തിൽ പാക്കിസ്ഥാൻ നട്ടംതിരിയുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് പലയിടങ്ങളിലും3000 രൂപ വരെയാണ് വില. ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷണ സാധനങ്ങൾക്കായി ജനം തമ്മിലടിക്കുന്നതുൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൊടും ദാരിദ്ര്യവും നേരിടുന്ന പാക്കിസ്ഥാൻ നാലായി വിഭജിക്കപ്പെടുമെന്ന് ബാബ രാംദേവ് പ്രവചിക്കുന്നു. ഇങ്ങനെ 4 കഷ്ണങ്ങളാകുന്ന പാക്കിസ്ഥാൻ്റെ 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ മൂന്ന് ഭാഗങ്ങൾ ഇന്ത്യയുമായി ലയിച്ചാലേ അഖണ്ഡ ഇന്ത്യയെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയുള്ളു എന്നും ബാബ രാംദേവ് വ്യക്തമാക്കി ബലൂചിസ്താനും, പാക് അധീന കാശ്മീരും, പാക് അധീനത പഞ്ചാബുമെല്ലാം വിഭജിച്ച് രാഷ്ട്രങ്ങളായി മാറും. പാക് അധീന കാശ്മീരും പഞ്ചാബും, ബലൂചിസ്താനും ഇന്ത്യയിലേക്ക് ലയിക്കും. പഞ്ചാബിനും സിന്ധിനും ഇന്ത്യയുടെ സംസ്‌കാരവുമായി സാമ്യമുണ്ട്. ഇതോടെ ലോകത്തിലെ സൂപ്പർ പവറായി ഇന്ത്യ മാറുമെന്നും രാംദേവ് പ്രവചിച്ചു. ഇപ്പോൾ സനാതന ധർമ്മം തുടർച്ചയായ വെല്ലുവിളി നേരിടുന്നു. രാമായണത്തെയും ഭഗവദ്…
Read More »