KeralaNEWS

തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷയൊരുക്കാൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് ഇനി ബുള്ളറ്റ് പ്രൂഫ് വാഹനവും, കേരളത്തിൽ ഇതാദ്യം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷയൊരുക്കാൻ ഇനി ബുള്ളറ്റ് പ്രൂഫ് വാഹനവും. തിരുവനന്തപുരം വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിന്റെ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗത്തിനാണ് ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനം കൈമാറിയത്. കേരളത്തിൽ വിമാനത്താവള സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനമാണിത്. ബി.6 ലെവൽ ബാലിസ്റ്റിക് പരിരക്ഷ നൽകുന്ന വാഹനത്തിൽ 6 പേർക്ക് കയറാം. വെടിയുണ്ട, ഗ്രനേഡുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന ബോഡിയാണ് വാഹനത്തിനുള്ളത്.

ബാലിസ്റ്റിക് സ്റ്റീൽ ഇന്റീരിയർ ഫ്രെയിം, വാതിലുകളും ജനലുകളും പോലുള്ള ഇംപാക്ട് ഏരിയകൾക്ക് പരിരക്ഷ നൽകും. വ്യൂ ഗ്ലാസും ഗൺ പോർട്ടും ഉൾക്കൊള്ളുന്ന കവചിത സ്വിംഗ് ഡോറാണ് പിൻഭാഗം സംരക്ഷിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് സംഘത്തിന്റെ മാർച്ച് പാസ്റ്റ്, ഡോഗ് സ്‌ക്വാഡ് പ്രദർശനം, സി.ഐ.എസ്.എഫ് സംഘത്തിന്റെ ദേശഭക്തി കലാപരിപാടികൾ എന്നിവ നടത്തി.  ദേശീയതലത്തിൽ നടത്തിയ ഫയർ ഓഫീസർമാരുടെ കോഴ്‌സിൽ ഉന്നത റാങ്ക് നേടിയ എയ്‌റോഡ്രോം റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.

Back to top button
error: