Month: January 2023

  • Kerala

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ വൃക്ക രോഗിയെ എലി കടിച്ച സംഭവം: സൂപ്രണ്ട് വിശദീകരണം തേടി

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിയെ എലി കടിച്ചതിൽ അന്വേഷണം. വിഷയത്തില്‍ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. കഴിഞ്ഞ 31ന് രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയായ ഗിരിജ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. ഇടതു കാലിലെ രണ്ടു വിരലുകൾക്കു സാരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്സർവേഷനിൽ കഴിയുമ്പോഴാണ് സംഭവം. വൃക്ക രോഗത്തെ തുടർന്ന് നീര് വന്ന കാലിലാണ് എലി കടിച്ചത്. തണുപ്പായതിനാൽ കാലിൽ ഷീറ്റ് ഉപയോഗിച്ച് കാൽ മൂടിയിരുന്നു. ഇതിനിടയിൽ കൂടിയാണ് ഗിരിജകുമാരിയുടെ കാലിൽ എലി കടിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുനെന്നും മകൾ രശ്മി പറയുന്നു. പിന്നീട് ചികിത്സ നൽകി അർദ്ധരാത്രി ഒരുമണിയോടെ പ്രതിരോധ കുത്തിവയ്പ് എടുത്ത് വിട്ടയച്ചു. തീവ്ര പരിചരണ വിഭാഗത്തിലും വാർഡുകളിലും എലി ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്.

    Read More »
  • Kerala

    മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയല്ല, തീപിടിത്തമാണ്; കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

    പത്തനംതിട്ട: മാളികപ്പുറം കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പൊട്ടിത്തെറിയല്ല, തീപിടിത്തമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. അപകടത്തിന്‍റെ  യഥാർത്ഥ കാരണം കണ്ടെത്താൻ രണ്ടുദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തും. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും. ഇന്നലെയാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായി മൂന്ന് പേര്‍ക്ക് പരിക്കേറ്റത്.  പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്‍റെ നില അതീവ ഗുരുതരമാണ്.

    Read More »
  • Crime

    മണ്ണുകടത്തുകാരിൽനിന്ന് കൈക്കൂലി: ഗ്രേഡ് എസ്.ഐ: ബൈജു കുട്ടന് സസ്പെൻഷൻ

    കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ മണ്ണുകടത്തുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ് ഐ ബൈജു കുട്ടന് സസ്പെൻഷൻ. മണ്ണുകടത്ത് സംഘങ്ങളിൽ നിന്ന് കൈകൂലി വാങ്ങുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. സംഭവ സമയത്ത് ബൈജു കുട്ടന് ഒപ്പം ഉണ്ടായിരുന്നവർക്കെതിരെയും അന്വേഷണമുണ്ടാകും. ഇതിനായി എറണാകുളം റേഞ്ച് ഡിഐജി നാളെ ഉത്തരവ് ഇറക്കും. ഇവരെ നിലവിൽ കളമശ്ശേരി എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസമാണ് എറണാകുളം അയ്യന്പുഴയിൽ അനധികൃതമായി മണ്ണുകടത്തുന്ന ലോറികളിൽ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് കണക്കുപറഞ്ഞ് പണം പിരിക്കുന്നത്. നിരവധി ക്വാറികളും മണ്ണെടുപ്പ് കേന്ദ്രങ്ങളുമുളള മേഖലയാണ് അയ്യമ്പുഴ. മണ്ണുകടത്തിന് ലോറിക്കാർ കൊടുത്ത പണം കുറഞ്ഞുപോയെന്ന് എസ് ഐ പരാതി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എറണാകുളം റൂറൽ എസ് പി അന്വേഷണം നടത്തി.

    Read More »
  • Kerala

    കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മി രാജിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

    കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മി രാജിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോർട്ട്. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. പക്ഷേ പിന്നീടും നിർബാധം പ്രവർത്തിച്ചു. രശ്‍മിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടക്കുകയാണ്. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21…

    Read More »
  • LIFE

    ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ‘സൗദി വെള്ളക്ക’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ഒന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും. ഓപ്പറേഷന്‍ ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിന് ആസ്‍പദമായ സംഭവമാണ് ചിത്രം പറയുന്നത്. സംവിധായകന്‍റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ എത്തിയ ചിത്രവുമാണിത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍…

    Read More »
  • NEWS

    അബുദാബി ബിഗ് ടിക്കറ്റ്: ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം; മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്

    അബുദാബി: ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്‍ഫുല്‍ ആണ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. ഡിസംബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് എംഡി റെയ്‍ഫുലിനെ ഭാഗ്യം തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ടെലിഫോണ്‍ ലൈന്‍ തിരക്കിലായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ കത്താര്‍ ഹുസൈനാണ് ഇക്കുറി സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് കണ്ണൂര്‍ സ്വദേശിയായ റംഷാദ് ഉള്ളിവീട്ടില്‍ അര്‍ഹനായി. ഓണ്‍ലൈനിലൂടെ എടുത്ത 137188 എന്ന…

    Read More »
  • India

    ആദിവാസികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്ത്യൻ പള്ളി തകർത്തു, അക്രമത്തിൽ പൊലീസ് സൂപ്രണ്ടിന്‍റെ തലതല്ലിപ്പൊളിച്ചു; ബിജെപി നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

    റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പ്രദേശത്ത് ആക്രമണം നടന്നത്. മതപരിവർത്തനം ആരോപിച്ച് ഒരുസംഘം ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ പള്ളി തകർക്കുകയും നാരായൺപുർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്‍റെ തലതല്ലിപ്പൊളിക്കുകയും ചെയ്യുകയായിരുന്നു. ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുൽ നെതാം, ഡോമൻദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടൂതൽ പേർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തിന് നാരായൺപുർ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ നാരായൺപുരിൽ ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിക്ക് നേരെയാണ് ആക്രമണം…

    Read More »
  • Crime

    അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മർദ്ദനം; സംഭവത്തിൽ സൈനികനും പിതാവുമടക്കം നാല് പേർക്കെതിരെ കേസ്

    കൊല്ലം: കൊല്ലം പുത്തുരിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ക്രൂര മര്‍ദ്ദനം. പൂവറ്റൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ സൈനികനും പിതാവുമടക്കം നാല് പേര്‍ക്കെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാലക്കുഴി മുക്കിൽ വച്ച് ഉണ്ണികൃഷ്ണൻ സഞ്ചരിച്ച കാറിന് പിന്നിൽ ബൈക്ക് വന്നിടിച്ചു രണ്ട് പേർ റോഡിലേക്ക് വീണു. ഇവരെ ആശുപത്രിയിലേക്കെത്തിക്കാൻ യുവാവ് ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘമെത്തി ക്രൂരമായി തല്ലിച്ചതച്ചത്. കാറും അടിച്ചു തകർത്തു. പ്രദേശവാസികളെത്തിയതോടെ അക്രമി സംഘം കാറിൽ കടന്നു കളഞ്ഞു. മുഖത്തും പുറത്തും പരിക്കേറ്റ ഉണ്ണികൃഷ്ണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ യുവാവ് പുത്തൂ‍ർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞു. പുത്തൂര്‍ സ്വദേശിയായ സൈനികൻ അനീഷ്, അച്ഛൻ സുരേന്ദ്രൻ എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

    Read More »
  • Careers

    ക്ലറിക്കൽ അസിസ്റ്റന്റ്, ക്യാമ്പ് അസിസ്റ്റന്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

    കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ യോ​ഗ്യത. 10,000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം. കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന്…

    Read More »
  • Careers

    ലക്ഷ്യത്തിലേക്ക് കുതിക്കുന്നു വൈക്കത്തിന്റെ ‘ലക്ഷ്യ’

    കോട്ടയം: പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സൗജന്യ പി.എസ് സി പരിശീലന പദ്ധതിയായ ‘ലക്ഷ്യ’ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ വർഷം 30 പേർക്കാണ് പദ്ധതി വഴി സൗജന്യ പി.എസ് സി പരിശീലനം നൽകിയത്. രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിഭാഗക്കാരായ 60 യുവതികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗ്യതാ പരീക്ഷയിൽ വിജയം നേടിയ 60 പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പരീക്ഷ പാസായ 60 പേർക്കും ബാഗ്, ബുക്ക്, പേന, റാങ്ക് ഫയൽ തുടങ്ങിയ പഠന സാമഗ്രികളും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമുള്ള ഭക്ഷണവും ബ്ലോക്ക് പഞ്ചായത്താണ് ഒരുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പട്ടികജാതി വികസന ഓഫീസിന് മുകളിലായി 19.50 ലക്ഷം രൂപ ചെലവഴിച്ച് തയാറാക്കിയ ഹൈടെക് ക്ലാസ് മുറിയിലാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരാണ് ഇവിടെ ക്ലാസുകൾ നയിക്കുന്നത്. 5000 മുതൽ…

    Read More »
Back to top button
error: