Month: January 2023

  • India

    ബലാത്സംഗക്കേസില്‍ ആദിവാസി യുവാവ് ജയിലില്‍ കിടന്നത് 666 ദിവസം,  പിന്നീട് കുറ്റവിമുക്തനാക്കി; നഷ്ടപരിഹാരമായി പതിനായിരം കോടി രൂപ  ആവശ്യപ്പെട്ട് 35 കാരന്‍ കോടതിയില്‍

      കൂട്ടബലാത്സംഗക്കേസില്‍ 666 ദിവസം ജയിലില്‍ കിടന്ന ആദിവാസി യുവാവിനെ  കോടതി ഒടുവിൽ കുറ്റവിമുക്തനാക്കി. പിന്നാലെ 10,006 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾ കോടതിയില്‍ ഹര്‍ജി നല്‍കി. നിരപരാധിയായിട്ടും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വന്നതായി ഇരയായ മധ്യപ്രദേശിലെ രത്ലാം ജില്ലയിലെ ഘോരഖേഡ നിവാസിയായ കാന്തിലാല്‍ സിംഗ് എന്ന കാന്തു പറഞ്ഞു. നഷ്ടപരിഹാരത്തിനായി മധ്യപ്രദേശ് സര്‍ക്കാരിനും പൊലീസിനും എതിരെ ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേസിന്റെ വാദം ജനുവരി 10ന് നടക്കും. തനിക്ക് ഒരു ബന്ധവുമില്ലാത്ത കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് തന്നെ പ്രതിയാക്കിയെന്ന് കാന്തിലാല്‍ പറഞ്ഞു. ജയിലില്‍ പലതരം പീഡനങ്ങള്‍ നേരിട്ടു. കുടുംബത്തിന് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. രണ്ട് വര്‍ഷം ജയിലില്‍ കിടന്നതിന് ശേഷം രത്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കാന്തിലാലിനെ  വെറുതെ വിട്ടത്. പൊലീസ് സമ്മർദ്ദം ചെലുത്തിയും ബലം പ്രയോഗിച്ചുമാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് കാന്തിലാല്‍ ആരോപിക്കുന്നു.  മൂന്ന് വര്‍ഷമായി പൊലീസ് നിരന്തരം പീഡിപ്പിക്കുകയും രണ്ട് വര്‍ഷം ജയിലില്‍ കഴിയേണ്ടി വരികയും…

    Read More »
  • Kerala

    കേരളത്തിന്റെ കടമെടുപ്പ് പരിധി പുനഃസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാൻ മന്ത്രിസഭാ തീരുമാനം 

    തിരുവനന്തപുരം: പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങള്‍ നിവേദനത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തിന്‍റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്‍റെ പൊതുകടത്തിലുള്‍പ്പെടുത്താന്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്. അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്‍റെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ്…

    Read More »
  • Kerala

    ഒരു മാസത്തെ കറന്റ് ബില്ലടച്ചില്ല; സ്കൂളിന്റെ ഫ്യൂസൂരി വൈദ്യുതി ബോർഡ്‌; വിദ്യാർത്ഥികൾ ഇരുട്ടിൽ; പഞ്ചായത്ത്‌ പണം നൽകിയില്ലെന്ന് ആരോപണം 

    മലപ്പുറം: ഒരു മാസത്തെ കറന്റ് ബില്ലടയ്ക്കാത്തതിന്റെ പേരിൽ സ്കൂളിന്റെ ഫ്യൂസൂരി വൈദ്യുതി ബോർഡ്‌. ഇതോടെ കുരുന്നു വിദ്യാർത്ഥികൾ ഇരുട്ടിലായി. മലപ്പുറം പറപ്പൂര്‍ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് ഗവ. യു.പി സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ മാസത്തെ ബില്‍ തുക അടച്ചില്ലെന്ന കാരണത്താലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെ വൈദ്യുതി വിച്ഛേദിച്ചത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. വൈദ്യുതി ബന്ധം ഇല്ലാതായതോടെ വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3,217 രൂപയാണ് അടയ്ക്കാനുള്ളത്. സ്‌കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17,000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അധ്യാപക- രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു. പറപ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികള്‍ ആരോപിക്കുന്നത്. വര്‍ഷങ്ങളായി പഞ്ചായത്തും സ്‌കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയവും പകപോക്കലാണെന്ന് പി.ടി.എ ആരോപിക്കുന്നത്. എന്നാൽ, സ്‌കൂളിന് നല്‍കാനുള്ള പണം മുഴുവന്‍ നല്‍കിയെന്നാണ് പഞ്ചായത്ത് ഭരണകൂടം…

    Read More »
  • Movie

    കാവാലത്തിന് ശേഷം മലയാളത്തനിമയും കുട്ടനാടൻ ശീലുകളും ഹരിതഭംഗിയും കൊണ്ട് മലയാളിയുടെ മനം നിറച്ച ബീയാർ പ്രസാദ്

    ജയൻ മൺറോ സാഹിത്യത്തിൽ ബിരുദധാരിയായ ബീയാർ പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകൾ വായിക്കുകയും സാഹിത്യരചനകൾ നടത്തുകയും ചെയ്തിരുന്നു. കവിതാസ്വാദകനായിരുന്നെങ്കിലും, മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിലേ ബി.ആർ. പ്രസാദ് എന്ന പേരിൽ കഥയാണ് എഴുതി തുടങ്ങിയത്. അതേ പേരിൽ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് മനസ്സിലാക്കി പേര് ബീയാർ പ്രസാദ് എന്നു പരിഷ്കരിച്ചു. ചെറുപ്പത്തിൽ‌ സംഗീതവും താളവാദ്യവുമായിരുന്നു ഇഷ്ടം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതി. ഏഷ്യാനെറ്റ്‌ ചാനലിൽ പ്രസാദ് അവതാരകാനായി എത്തിയ ‘സുപ്രഭാതം’ പരിപാടി മലയാളികളെയാകെ ആകർഷിച്ചിരുന്നു. ഹൃദ്യവും രസകരവുമായിരുന്നു പ്രസാദിന്റെ വാക്ധോരണി. കലയും സംസ്കാരവും നാട്ടറിവുകളും നാടൻ ചൊല്ലുകളും കവിതയും മറ്റ് വിജ്ഞാനശകലങ്ങളുമൊക്കെ സമന്വയിപ്പിച്ച് പ്രഭാതത്തിൽ മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഒന്നായിരുന്നു ബീയാർ പ്രസാദിന്റെ ‘സുപ്രഭാതം.’ അത്തരം പ്രതിഭകൾ ഇന്ന് ചാനലുകളിൽ അപൂർവ്വമാണ്. നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ‘ജോണി ‘ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിച്ചത്.…

    Read More »
  • India

    ഭാരത്  ജോഡോ യാത്ര: രാമക്ഷേത്രത്തിലെ മുഖ്യപൂജാരിക്കു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്

    ‘കാല്‍നടയായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന യുവാവിനെ അഭിനന്ദിക്കുന്നു’ ലഖ്‌നൗ: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോൺഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. കാല്‍നടയായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന യുവാവിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന് പിന്നാലെയാണ്‌ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രംഗത്തെത്തിയത്. ഇത്തരമൊരു ഉദ്യമത്തിനായി രാഹുല്‍ ഗാന്ധി ഇറങ്ങിപ്പുറപ്പെട്ടതില്‍ യാതൊരു തെറ്റുമില്ലെന്ന് ചമ്പത് റായ് പറഞ്ഞു. കാല്‍നടയായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന യുവാവിനെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. താന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ലെന്നും ചമ്പത് റായ് പറഞ്ഞു. ‘കാല്‍നടയായി രാജ്യം മുഴുവന്‍ നടക്കുന്ന യുവാവിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഭാരത് ജോഡോ യാത്രയില്‍ തെറ്റൊന്നുമില്ല. ഞാന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ആര്‍.എസ്.എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ല.…

    Read More »
  • Kerala

    സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു

    തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി നൽകി. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സത്യപ്രതിഞ്ജ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേ സമയം യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാൽ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. എല്ലാ കാര്യങ്ങളിലും ഗവര്‍ണറും സര്‍ക്കാരും വിയോജിപ്പുകള്‍ പറയുകയും ഒടുവില്‍ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇവര്‍ രണ്ടു പേരെയും യോജിപ്പിക്കാനുള്ള ഇടനിലക്കാരുണ്ട്. ഇതില്‍ ബി.ജെ.പി നേതാക്കളുടെയും പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്ത് നിന്ന് ആരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം…

    Read More »
  • Kerala

    കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

    കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61)അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ്‌ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവല്‍ ശ്രദ്ധ നേടിയിരുന്നു. 1993-ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കവി, നാടകകൃത്ത്, അവതാരകന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു.  ഭാര്യ സനിതാ പ്രസാദ്.

    Read More »
  • Health

    തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നോ, പരിഹാരമുണ്ട്; ചില നാടൻ പൊടിക്കൈകൾ ഇതാ…

    തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നത് ഭൂരിപക്ഷം പേരും അനുഭവിക്കുന്ന പ്രശ്നമാണ്. കഠിനമായ കാലാവസ്ഥയാണ് വില്ലൻ. തണുത്ത കാലാവസ്ഥ മൃദുവായ ചര്‍മ്മത്തെ വരണ്ടതാക്കുകയും ചുണ്ടിൽ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളില്‍ എണ്ണ ഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നല്‍കുന്നത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസഘടകങ്ങള്‍, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചര്‍മ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും. ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോള്‍ അതല്‍പ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികളുണ്ട്. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം. തേന്‍ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേന്‍. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കും. ചുണ്ട് പൊട്ടലിന് പരിഹാരമായി തേന്‍ ഉപയോഗിക്കാം. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച്…

    Read More »
  • Health

    ഓർമയ്ക്കും ബുദ്ധിയ്ക്കും ബ്രഹ്മി; ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം

    കുട്ടികള്‍ക്ക് ബുദ്ധി വളരാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഉത്തമ ഔഷധമാണ് ബ്രഹ്മി. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ ബ്രഹ്മിയുടെ നീരു നല്‍കുന്ന പതിവ് ഇപ്പോഴുമുണ്ട്. പണ്ടുകാലത്ത് ബ്രഹ്മി വീടുകളിൽ വളർത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്നു ബ്രഹ്മി വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഈ അവസരം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ബ്രഹ്മിയുടെ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് ഹാനികരമായ പലതരം രാസവസ്തുക്കള്‍ കലര്‍ത്തിയവയുമാണ്. കുറച്ചു സമയം ചെലവഴിച്ചാല്‍ വീട്ടില്‍ നമുക്ക് തന്നെ ബ്രഹ്മി വളര്‍ത്താവുന്നതേയുള്ളൂ. ഈര്‍പ്പം നിര്‍ബന്ധം ധാരാളം ഈര്‍പ്പം ലഭിക്കുന്ന സ്ഥലത്തും ചതുപ്പുകളിലുമാണ് ബ്രഹ്മി നന്നായി വളരുക. പണ്ടു പാടത്തിന്റെ വരമ്പുകളിലും കുളക്കടവിലുമെല്ലാം ബ്രഹ്മി നന്നായി വളരുമായിരുന്നു. അമിതമായ കീടനാശിനികളുടെ ഉപയോഗം ബ്രഹ്മി നശിക്കാന്‍ കാരണമായി. നല്ല പോലെ വെള്ളം ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ വീട്ടിലും ബ്രഹ്മി വളര്‍ത്താം. വലിയ പരിചണം കൂടാതെ തന്നെ ബ്രഹ്മി നന്നായി വളരും. ചട്ടിയിലും ഗ്രോബാഗിലും നടാം ഗ്രോബാഗിലും ചട്ടിയിലും ബ്രഹ്മി നന്നായി വളരും. സാധാരണ ഗ്രോബാഗ് നിറയ്ക്കാന്‍…

    Read More »
  • LIFE

    പഞ്ചപാവമല്ല ഈ പീച്ചിങ്ങ; പ്രമേഹം നിയന്ത്രിക്കും രക്‌തം ശുദ്ധീകരിക്കും … ഗുണം അറിഞ്ഞ് കൃഷി ചെയ്യാം

    പ്രമേഹം ഉൾപ്പെടെ ഏതു രോഗമുള്ളവർക്കും വിശ്വസിച്ചു കഴിക്കാവുന്ന പച്ചക്കറിയാണ് പീച്ചിങ്ങ. രക്തം ശുദ്ധീകരിക്കാനും പ്രമേഹം നിയന്ത്രിക്കാനും പീച്ചിങ്ങ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമാണ് ഈ പച്ചക്കറി. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിബയോട്ടിക് ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞപ്പിത്തത്തിനും പാമ്പ് കടിയേറ്റാല്‍ പ്രയോഗിക്കാനുള്ള മരുന്നിനും പണ്ടു കാലത്ത് കാട്ടുപീച്ചിങ്ങ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നു വളരെ കുറച്ചു പേര്‍ മാത്രമാണ് പീച്ചിങ്ങ കൃഷി ചെയ്യുന്നത്. ധാരാളം നാരുകളുള്ള നാടന്‍ ഇനത്തെ കാണുക തന്നെ അപൂര്‍വം. പടവലങ്ങ പോലെ നല്ല നീളമുള്ള എന്നാല്‍ നാരുകള്‍ കുറവുള്ള ഇനമാണിപ്പോള്‍ ഭൂരിഭാഗം പേരും കൃഷി ചെയ്യുന്നത്. പന്തലിട്ട് വളര്‍ത്തേണ്ട പീച്ചിങ്ങ കൃഷി ചെയ്താല്‍ പോഷക സമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കാം. വിത്ത് മുളപ്പിക്കല്‍ വിത്ത് മുളപ്പിച്ചു തടത്തിലേക്ക് മാറ്റി നടുന്ന രീതിയാണു നല്ലത്. സ്യൂഡോമോണാസ് ലായനിയില്‍ വിത്ത് അര മണിക്കൂര്‍ കുതിര്‍ത്തു നടുന്നത് ഏറെ നല്ലതാണ്. മുളച്ചു കഴിയുമ്പോള്‍ രണ്ടു ഗ്രാം സ്യൂഡോമോണാസ്…

    Read More »
Back to top button
error: