തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന് 50,000 രൂപയില്‍ നിന്നു 1 ലക്ഷമായി ശമ്പളം ഉയര്‍ത്താന്‍ ധനവകുപ്പ് അനുമതി നൽകി. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന് അദ്ധ്യക്ഷ ആയത്. 2016 ഒക്ടോബര്‍ മുതല്‍ 1 ലക്ഷം രൂപ ശമ്പളം ലഭിക്കണമെന്ന ചിന്ത ജെറോമിന്റെ ആവശ്യം രണ്ട് പ്രാവശ്യം ധനവകുപ്പ് തിരസ്കരിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, സംസ്ഥാന യുവജന കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന കൊണ്ട് 2021 ജനുവരി വരെ ശമ്പള ഇനത്തില്‍ ചിന്ത കെെപ്പറ്റിയത് 37 ലക്ഷത്തിലധികം രൂപയാണ്. ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്.
യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ എന്ന പേരില്‍ സര്‍ക്കാര്‍ അനാവശ്യ തസ്ഥിക സൃഷ്ടിച്ച് നല്കി ചിലവ് വര്‍ദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ നല്കിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷന് ചെയര്‍പേഴ്സണായ ചിന്ത ജെറോമിന് ലക്ഷങ്ങള്‍ ശമ്പളമായി നല്കി എ കാര്യം പുറത്തുവന്നത്.