Month: January 2023

  • Kerala

    ധൂർത്ത്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം കുത്തനെ കൂട്ടി; 50000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കി

       തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന് 50,000 രൂപയില്‍ നിന്നു 1 ലക്ഷമായി ശമ്പളം ഉയര്‍ത്താന്‍ ധനവകുപ്പ്  അനുമതി നൽകി. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ആയത്. 2016 ഒക്ടോബര്‍ മുതല്‍ 1 ലക്ഷം രൂപ ശമ്പളം ലഭിക്കണമെന്ന ചിന്ത ജെറോമിന്റെ ആവശ്യം രണ്ട് പ്രാവശ്യം ധനവകുപ്പ് തിരസ്കരിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന കൊണ്ട് 2021 ജനുവരി വരെ ശമ്പള ഇനത്തില്‍ ചിന്ത കെെപ്പറ്റിയത് 37 ലക്ഷത്തിലധികം രൂപയാണ്. ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്ന പേരില്‍ സര്‍ക്കാര്‍ അനാവശ്യ തസ്ഥിക സൃഷ്ടിച്ച് നല്‍കി ചിലവ് വര്‍ദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ…

    Read More »
  • India

    മക്കളോട് വിവേചനം വേണ്ട; മുന്‍ സൈനികരുടെ കുടുംബത്തിനുള്ള പദ്ധതികളില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനമെന്നു കോടതി

    ബംഗളുരു: മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനവും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്ന് കര്‍ണാടക ഹൈക്കോടതി. പ്രിയങ്ക പാട്ടീല്‍ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 25 വയസ് വരെ ആണ്‍മക്കള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ജോലി ചെയ്യാനാകാത്തവര്‍ക്കുമൊക്കെ മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുമ്പോള്‍ 25 വയസിനു മുന്‍പ് വിവാഹിതരാകുന്ന പെണ്‍മക്കള്‍ക്ക് ആ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു. 25 വയസിന് താഴെയുള്ള, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഐഡി കാര്‍ഡ് ലഭിക്കണമെങ്കില്‍ 25 വയസു വരെ ഇവര്‍ അവിവാഹിതരായി തുടരണം. എന്നാല്‍ ആണ്‍മക്കളുടെ കാര്യം അങ്ങനെയല്ല. അവര്‍ വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഈ ഐഡി കാര്‍ഡ് ലഭിക്കും, വിവാഹം കഴിക്കുന്നതോടെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാതായിത്തീരുന്നു”, -ജസ്റ്റിസ് നാഗപ്രസന്ന കൂട്ടിച്ചേര്‍ത്തു. മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മറ്റെല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍…

    Read More »
  • Health

    രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം

    ന്യൂയോര്‍ക്ക്: രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം. ശരീരത്തില്‍ മുഴുവനെ വൈറസ് ബാധിക്കുമെന്നതിന്‍റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് പഠനം. കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം സാംപിളുകളില്‍ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്  പഠനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ സാംപിളുകളിലാണ് പരിശോധന നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ചായിരുന്നു മരണപ്പെട്ടത്. രക്ത പ്ലാസ്മ പരിശോധന വിധേയമാക്കിയപ്പോള്‍ 38 രോഗികളുടേത് കൊവിഡ് പോസിറ്റീവായാണ് കണ്ടത്. മൂന്ന് പേരില്‍ മാത്രമാണ് കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയത് മറ്റ് മൂന്ന് പേര്‍ക്ക് പ്ലാസ്മ പരിശോധനയ്ക്കായി ലഭ്യമായിരുന്നില്ല. പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംപിളുകളില്‍ 30 ശതമാനം സ്ത്രീകളുടേതായിരുന്നു. മധ്യവയസ്കര്‍ മുതല്‍ 62 വയസ് വരെ പ്രായമുള്ളവരുടേതായിരുന്നു പരിശോധിച്ച…

    Read More »
  • Social Media

    “ഫുഡ് സേഫ്റ്റി” എന്ന പുതിയൊരു വകുപ്പ് തന്നെ വരണം; പണ്ട് ഷവര്‍മ്മയും മയോണിസും ആക്രാന്തത്തോടെ കഴിച്ചു… ഒടുവിൽ അഭയം തേടി എംസിയുവിൽ, ചികില്‍സയ്ക്ക് ആയത് 70,000 രൂപ; അനുഭവം പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍

    കൊച്ചി: കോട്ടയത്ത് രശ്മി രാജ് എന്ന നേഴ്സ് ഭക്ഷ്യവിഷബാധ കാരണം മരണപ്പെട്ടത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. രശ്മി രാജ് കഴിഞ്ഞ മാസം 29നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. യുവതിയുടെ മരണത്തോടെ, ലൈസൻസില്ലാത്ത ഹോട്ടലിന് പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ യുവജന സംഘടനകള്‍ ഹോട്ടല്‍ തല്ലി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് എത്തി. ഹോട്ടല്‍ തല്ലി തകര്‍ത്തതിന്‍റെ വീഡിയോ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്. കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറയുന്നു, റിവ്യൂ റൈറ്റേഴ്സ്, റോസ്റ്റേഴ്സ്, ട്രോളർമാർ ദയവായി ഈ വിഷയങ്ങളിൽ വീഡിയോകൾ ചെയ്യുക. 15 വർഷം മുമ്പ് ഞാൻ ആലുവയിലെ ഒരു കടയിൽ നിന്ന് സുഹൃത്ത് ഷറഫിന്‍റെ ട്രീറ്റിന്‍റെ ഭാഗമായി ആക്രാന്തത്തിൽ ഷവർമയും മയോണൈസും കഴിച്ചു. അടുത്ത…

    Read More »
  • Local

    നാടിന് ഇനി ആഘോഷരാവുകൾ; ഈരാറ്റുപേട്ട നഗരോത്സവത്തിന് നാളെ തുടക്കമാകും; വിപുലമായ ഒരുക്കങ്ങൾ 

    ഈരാറ്റുപേട്ട: നാടിന് ഉത്സവമായി ഈരാറ്റുപേട്ട നഗരോത്സവം നാളെ ആരംഭിക്കുന്നു. 15 വരെ നടക്കുന്ന നഗരോത്സവം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസരങ്ങളിലുമായാണ് നഗരോത്സവം നടക്കുന്നത്. വിവിധ സമ്മേളനങ്ങൾ, ഡിസംബർ 14 മുതൽ ജനുവരി 14 വരെ നീളുന്ന വ്യാപാരോത്സവം, പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, ത്രസിപ്പിക്കുകയും ഉല്ലസിപ്പിക്കുകയും ചെയ്യുന്ന അമ്യൂസ്മെൻ്റ്, കിഡ്സ് റൈഡുകൾ, ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം, ദാരുശിൽപ പ്രദർശനം, പ്രവാസി സംഗമം, ദിവസവും കലാപരിപാടികൾ എന്നിവ നഗരോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കലാമികവുകൾ അവതരിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെ ‘കളിത്തട്ടും ‘ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടികളുടെ തുടക്കം. വൈകുന്നേരം 6 ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നഗരോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ…

    Read More »
  • Kerala

    പാറശാലയിൽ 7 മാസം ഗർഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു; അപകടത്തിൽ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കൾ

    തിരുവനന്തപുരം: പാറശാലയിൽ 7 മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിൻറെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് വീടിനുള്ളിൽ ആണ് സംഭവം. ശരീരത്തിൽ മണ്ണെണ്ണ വീണ് തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്. സൈനികനായ ഭർത്താവ് അജയ് പ്രകാശ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് സംഭവം. സംഭവ സമയം വീട്ടിൽ മാറ്റാരും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. ജോലി സ്ഥലത്ത് അജയ് പ്രകാശിൻറെ കൂടെയായിരുന്ന അരുണിമ ഈ അവധിക്കാണ് പാറശാലയിൽ എത്തിയത്. ഇരുവർക്കും ഇടയിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമയെ ആദ്യം എത്തിച്ചത് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അരുണിമയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റതായാണ് ഡോക്ടർമാർ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അരുണിമയുടെ ഗർഭസ്ഥ ശിശു മരിച്ചുവെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഡോക്ടർമാർ പറയുന്നു. ആശുപത്രിയിൽ…

    Read More »
  • Kerala

    കലോത്സവ വേദിയുടെ അടുക്കളയിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന

    കോഴിക്കോട്:  കലോത്സവ വേദിയുടെ അടുക്കളയിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കള പരിശോധിക്കുന്നത്. കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നാല് സ്ക്വാഡുകളായി തിരി‍ഞ്ഞ് പരിശോധന നടത്തുന്നുണ്ട്. കോട്ടയത്തെ ഭക്ഷ്യ വിഷബാധയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഇതിന്റെ ഭാ​ഗമായി തന്നെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോ​ഗാസ്ഥർ കലോത്സവത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തെത്തിയിരിക്കുന്നത്. സ്ഥിരമായി ഇവിടെ പരിശോധന നടത്തുന്നുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലുള്ള നാലം​ഗസംഘമാണ് പരിശോധനക്കെത്തിയിരിക്കുന്നത്. ഇതിന് ശേഷം ന​ഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പരിശോദന നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുണ്ട്. കൂടാതെ വടകര, പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തുകയാണ്. അതേ സമയം, കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രശ്മി രാജ്…

    Read More »
  • Kerala

    മോക്ഡ്രിൽ അപകടം: മുങ്ങിമരിച്ച ബിനുവിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

    പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മണിമലയാറിൽ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. ബിനു സോമൻറ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റ തീരുമാനം. ഉദ്യോഗസ്ഥ വീഴ്ചയുടെ ഇരയായിരുന്നു ബിനു സോമൻ. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആ‌ർഎഫ്,, പൊലിസ് വകുപ്പുകൾ പലതും ചേർന്നാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി. എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം കളക്ടർക്ക്…

    Read More »
  • Kerala

    സ്കൂൾ ബസ് എവിടെയെത്തിയെന്ന് ഇനി  വീട്ടിലിരുന്നും അറിയാം; സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യാൻ ‘വിദ്യ വാഹന്‍’ ആപ്പുമായി ഗതാഗത വകുപ്പ്

     സംശയനിവാരണത്തിന് ടോള്‍ ഫ്രീ നമ്പര്‍ 18005997099 തിരുവനന്തപുരം: ഇനി സ്കൂൾ ബസ് എവിടെയെത്തിയെന്ന് വീട്ടിലിരുന്ന് അറിയാം. സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യാൻ ‘വിദ്യ വാഹന്‍’ മൊബൈൽ ആപ്പുമായി ഗതാഗത വകുപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ചടങ്ങില്‍…

    Read More »
  • India

    ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ല, ഒടുവിൽ നിലപാട് പ്രഖ്യാപിച്ച് നിതീഷ് കുമാറും 

    ന്യൂഡൽഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്ന് ഒടുവിൽ നിലപാട് വ്യക്തമാക്കി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും. സംയുക്ത പ്രതിപക്ഷത്തിന്റെ നേതാവായി രാഹുലിനെ പിന്തുണയ്ക്കുമെന്ന് നിതീഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതോടെ ഭാരത് ജോഡോ യാത്രയില്‍ നിതീഷ് പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായി. എന്നാൽ യാത്രയിൽ ജെഡിയു പങ്കെടുക്കില്ലന്നാണ് പാര്‍ട്ടിനേതാവും ബീഹാര്‍മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ അറിയിച്ചത്. ഉത്തർപ്രദേശിലെ ഒരു വിഭാഗം ജെഡിയു നേതാക്കൾ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കുമാറിന്റെ അഭിപ്രായം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിന് കഴിയുമെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തന്റെ സഖ്യകക്ഷിയായ കോൺഗ്രസുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുമാർ അടുത്തിടെ പറഞ്ഞിരുന്നു, ബീഹാറിലെ മഹാഗത്ബന്ധൻ ഭരണത്തിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ലാലു പ്രസാദിന്റെ ആർജെഡിയും കാൽനട ജാഥയിൽ ചേരുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞു. പാർട്ടിയുടെ പ്രത്യയശാസ്ത്രം കോൺഗ്രസിന്റേത് തന്നെയാണെന്നും ലോംഗ് മാർച്ച് കടന്നുപോയ സംസ്ഥാനങ്ങളിൽ വലിയ ജനക്കൂട്ടത്തെ ആകർഷിച്ച പഴയ പാർട്ടിയുടെ ഭാരത് ജോഡോ യാത്രയാണെന്നും…

    Read More »
Back to top button
error: