Month: January 2023

  • Movie

    ദീപിക പദുക്കോൺ ധരിച്ച ‘കാവി ഷഡ്‌ഡി’ മുറിച്ചു മാറ്റിയില്ല, ഷാറൂഖ് ഖാൻ ചിത്രം ‘പഠാൻ’ പരിക്കുകളില്ലാതെ തീയേറ്ററുകളിലെത്തും

       സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന, ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡ്  യു /എ സർട്ടിഫിക്കറ്റ് നൽകി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗം ചിത്രത്തിൽ നിന്ന് നീക്കിയില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചില രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ കോലം കത്തിക്കുകയും സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാറുഖ് ഖാന്‍ ചിത്രം എന്നതിനാൽ ബോളിവുഡ് സിനിമ പഠാൻ വൻ പ്രതീക്ഷയോടെയാണ്  ലോകം  കാണുന്നത്. സമൂഹമാധ്യമങ്ങളിൽ അടക്കം വൻ സ്വീകാര്യതയാണ് പ്രതിഷേധ തള്ളലിലും ചിത്രത്തിന് ലഭിക്കുന്നത്. ‘പഠാൻ’ ജനുവരി 25 ന് തിയേറ്ററുകളിലെത്തും.

    Read More »
  • Local

    14കാരിയുമായി ഒളിച്ചോടിയ 55 കാരനായ  കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ, അടുപ്പം സ്ഥാപിച്ചത് ഫേസ്ബുക്ക് വഴി

    14 കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. പാറശ്ശാല കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശന്‍ (55) ആണ് അറസ്റ്റിലായത്.  ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ഇയാള്‍ നിര്‍ബന്ധിച്ച്‌ വിളിച്ചിറക്കിക്കൊണ്ടു പോയി എന്നാണ് കേസ്. ഫേസ്ബുക്ക് വഴി 14 കാരി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പെണ്‍കുട്ടിയെ നിർബന്ധിച്ചു. ഒടുവിൽ പെൺകട്ടി വഴങ്ങി. മകളെ കാണാതായതോടെ രക്ഷിതാക്കള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 3ന് കേസെടുത്തു. പെണ്‍കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു.  ഇതിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പ്രതിയിലേക്ക് എത്തിയത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെൺകുട്ടിയുമായി ഇയാള്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തി. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും കഴിഞ്ഞദിവസം എറണാകുളത്തു വച്ച് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന്  അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയച്ചു.

    Read More »
  • Crime

    കോട്ടയം ഗാന്ധി നഗറിൽ വൻ കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 15 കിലോ കഞ്ചാവ്

    കോട്ടയം: കോട്ടയം ഗാന്ധിനഗർ ഇ എസ് ഐ ആശുപത്രിയ്ക്ക് സമീപം വൻ കഞ്ചാവ് വേട്ട . 15 കിലോ കഞ്ചാവ് പൊലീസ് സംഘം പിടിച്ചെടുത്തു. വീടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

    Read More »
  • India

    ഡല്‍ഹിയില്‍ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി: പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 5.9 തീവ്രത അടയാളപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാത്രി എട്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    Read More »
  • Local

    കോഴാ ടേക് എ ബ്രേക്ക് നിർമ്മാണം രണ്ടാം വട്ടവും തടഞ്ഞ് എൽ.ഡി.എഫ്., പദ്ധതി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് പഞ്ചായത്ത് 

    കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കോഴായിൽ നിർമ്മിക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാം പ്രാവശ്യവും തടഞ്ഞ് എൽഡിഎഫ് ജനപ്രതിനിധികളും നേതാക്കളും. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും നിർമ്മാണ സ്ഥലത്ത് നിക്ഷേപിച്ച മണ്ണും മറ്റ് സാധന സാമിഗ്രികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.കുര്യന്റെയും നേതൃത്വത്തിൽ ബലമായി നീക്കം ചെയ്യുകയും നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. മുൻ ഭരണസമിതിയുടെ അവസാന കാലത്ത് പ്രോജക്ടിന് അംഗീകാരം ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനാവത്തതുമൂലം സ്പിൽ ഓവർ പ്രോജക്ടായി മാറിയ ടേക് എ ബ്രേക്ക് പദ്ധതി ഇപ്പോഴത്തെ ഭരണസമിതി സ്ഥലം കണ്ടെത്തി എല്ലാ രേഖകളും ഉറപ്പുവരുത്തിയാണ് നിമ്മാണം ആരംഭിച്ചത്. നിർമ്മലാ ജിമ്മി പ്രസിഡന്റായിരിക്കുമ്പോഴാണ് രണ്ടുവർഷവും ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. ഇന്നലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും നിർമ്മല ജിമ്മിയുടെ നേതൃത്വത്തിൽ പി.സി.കുര്യൻ, സന്ധ്യ സജികുമാർ, ബിനു കുര്യൻ, ഡാർളി…

    Read More »
  • Health

    ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രമേഹമാകാം; നേരത്തെ പരിശോധന നടത്താം, പ്രതിരോധിക്കാം 

    ജീവിതശൈലീ രോഗങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. അതിൽതന്നെ ഏറ്റവും പ്രധാനമാണ് പ്രമേഹം. കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രമേഹം നേരത്തെ കണ്ടെത്തുകയും ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് വേണ്ടത്. അറിയാം പ്രമേഹത്തെ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ… എന്താണ് പ്രമേഹം ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെല്‍) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ…

    Read More »
  • Local

    മേച്ചാലിൽ നൂറു വർഷം പഴക്കമുള്ള വീട് കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം; ആയിരം കിലോ റബ്ബർ ഷീറ്റും കുരുമുളകും ഉൾപ്പെടെ അഗ്നിക്കിരയായി 

    മൂന്നിലവ്: കോട്ടയം ജില്ലയിലെ മേച്ചാലിൽ വീട് കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം; ആയിരം കിലോ റബ്ബർ ഷീറ്റും കുരുമുളകും ഉൾപ്പെടെ അഗ്നിക്കിരയായി. മൂന്നിലവ് പഞ്ചായത്തിലെ മേച്ചാൽ മച്ചിയാനിക്കൽ എം.ജെ. തോമസിന്റെ വീടിനാണ് വ്യാഴാഴ്ച രണ്ട് മണിയോടെ തീപിടിച്ചത്. ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചു. തോമസും കുടുംബവും തൊടുപുഴ മുട്ടത്താണ് താമസം. മേച്ചാൽ പ്രദേശത്തെ ആദ്യകാല വീടായിരുന്നു. 100 വർഷത്തിലധികം പഴക്കമുള്ള 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള അറയും നിരയുമുള്ള ഓടു മേഞ്ഞ വീടായിരുന്നു. വീട്ടുപകരണങ്ങളും കാർഷികോപകരണങ്ങളും 1000 കിലോ റബ്ബർ ഷീറ്റും ഒട്ടുപാലും കാപ്പിക്കുരു, കുരുമുളത് എന്നിവയും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കുവാൻ കാരണമായി കരുതുന്നത്. മൂന്നിലവ് പാലവും റോഡും തകർന്നു കിടക്കുന്നതിനാൽ മങ്കൊമ്പ് അമ്പലം ജംങ്ഷൻ വഴി 20 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇത് നാശനഷ്ടം വർദ്ധിക്കുവാൻ കാരണമായി നാട്ടുകാർ പറയുന്നു. ഈ റോഡും പാലവും പുനർനിർമ്മിക്കണമെന്ന് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്ന് നാട്ടുകാർ പറയുന്നു.…

    Read More »
  • Local

    സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം കേരളത്തിന് അപമാനമെന്ന് ജോർജ് കുര്യൻ

    കോട്ടയം: ഭരണഘടനയേയും ഡോ. ബി.ആർ അംബേദ്കറിനെയും പരസ്യമായി അവഹേളിച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം കേരളത്തിന് അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. ജനപ്രതിനിധികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന സമയം രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുമെന്നും ഭരണഘടന അംഗീകരിച്ചും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന നിയമം ഉണ്ടാക്കിയത് രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകളെ ഉദ്ദേശിച്ചാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപി എറണാകുളം മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ചെറിയാനെ വീണ്ടും പുറത്താക്കുന്നത് വരെ കേരളത്തിലെ ദേശാഭിമാനികളായ ജനങ്ങൾ പ്രക്ഷോഭ രംഗത്ത് ആയിരിക്കുമെന്നും ജോർജ് കുര്യൻ മുന്നറിയിപ്പ് നൽകി. മേഖല അധ്യക്ഷൻ എൻ ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, ഡോ. രേണു സുരേഷ്, അഡ്വ. ടി പി സിന്ധു മോൾ, അഡ്വ. നോബിൾ മാത്യു,അഡ്വ. കെ എസ് ഷൈജു, കെ എസ് അജി, വി എൻ വിജയൻ, എൽ പത്മകുമാർ, എൻ കെ ശങ്കരൻകുട്ടി, പി…

    Read More »
  • Health

    തണുപ്പുകാലത്തു ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം വേണം, അവഗണിക്കരുത് വിറ്റാമിന്‍ സി, ഭക്ഷണം ക്രമീകരിക്കാം

    തണുപ്പുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. വളരെ വേഗമായിരിക്കും രോഗങ്ങൾ പിടികൂടുക. തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്‌സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ഠമാണ്. വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.…

    Read More »
  • Crime

    നയനയുടെ ദുരൂഹമരണം: പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; വിശദമായ അന്വേഷണം വേണമെന്നു നിർദേശം 

    തിരുവനന്തപുരം: സംവിധായിക നയനയുടെ ദുരൂഹ മരണത്തിൽ ആദ്യം നടന്ന പൊലീസ് പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയെന്ന് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നിര്‍ദ്ദേശം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. ഫൊറൻസിക് റിപ്പോർട്ടില്‍ സംശയിക്കുന്ന രീതിയില്‍ നയന സ്വയം പരിക്കേൽപ്പിച്ചുവെന്നത് സ്ഥിരീകരിക്കാനാവില്ലെന്നാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. പുറമെനിന്ന് ആരെങ്കിലും വീടിനുള്ളില്‍ കയറിയിരുന്നെങ്കില്‍ അയാള്‍ക്ക് ബാൽക്കണി വാതിൽ വഴി രക്ഷപ്പെടാനാവും. മുൻവാതിൽ അടച്ചിരുന്നതിനാലാണ് ആരുടെയും സാന്നിധ്യമില്ലായിരുന്നെന്ന ആദ്യനിഗമനമുണ്ടായത്. എന്നാല്‍ ആദ്യ അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. മൊഴിയിലെ വൈരുധ്യങ്ങൾ പ്രാഥമിക അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേതുടർന്നാണ് ഡിസിആർബി അസിഷണര്‍ കമ്മിഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും നയനയ്ക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ…

    Read More »
Back to top button
error: