Month: January 2023
-
Business
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പട്ടികയുമായി ആർബിഐ
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെളിപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നു. ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടും. രണ്ട് വാണിജ്യ ബാങ്കുകളും ഒരു പൊതു ബാങ്കും ആർബിഐയുടെ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ (ഡി-എസ്ഐബി) പട്ടികയിലുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്വകാര്യമേഖല ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെല്ലാം ഈ 2022 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചില ധനകാര്യ സ്ഥാപനങ്ങൾ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ സ്ഥാപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ലിസ്റ്റുചെയ്ത ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ സ്കെയിൽ ബാധകമാണ്.…
Read More » -
Health
കൊവിഡ് കണക്കുകളിൽ വീണ്ടും ചൈനയുടെ ഒളിച്ചുകളി, യഥാര്‍ത്ഥ കണക്കുകൾ കാണാമറയത്ത്; അനൗദ്യോഗികമായി പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ
ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. 2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറാകാതിരുന്നു. ഇപ്പോഴിതാ ചൈനയില്‍ നിന്ന് ചില ഞെട്ടിക്കുന്ന കണക്കുകളാണ് അനൗദ്യോഗികമായി പുറത്തുവരുന്നത്. ചൈനയില്‍ ഈ കൊവിഡ് തരംഗത്തില്‍ മാത്രം ഏതാണ്ട് ആകെ ജനസംഖ്യയുടെ നാല്‍പത് ശതമാനം പോരെയും കൊവിഡ് ബാധിച്ചുവെന്നാണ് ചൈനയില്‍ നിന്ന് തന്നെയുള്ള ചില വിദഗ്ധരെ ഉദ്ദരിച്ചുകൊണ്ട് ‘ഏഷ്യാ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിക്ക ചൈനീസ് നഗരങ്ങളിലും അമ്പത് ശതമാനം പേരും രോഗബാധിതരായിരുന്നുവെന്നും ടെസ്റ്റ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ചൈനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ( പകര്‍ച്ചവ്യാധികളെ…
Read More » -
Crime
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: ഒളിവിൽ പോയ 19കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാന്നൂർ സ്വദേശി അഭിജിത്ത് (19) ആണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ആറുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ തിരികെ എത്തിയ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയെ പരിചയപ്പെട്ടത് എന്നും തന്നെ പ്രതി കാച്ചാണിയിലുള്ള വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പൊലീസ് കേസെടുത്തത് അറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Tech
ഫ്ലിപ്കാർട്ടിന്റെ തികഞ്ഞ അനാസ്ഥ; 12,499 രൂപയുടെ ഫോണിന് പകരം ഉപയോക്താവിന് നൽകേണ്ടത് 42,000 രൂപ!
ബെംഗലൂരു: 12,499 രൂപയുടെ മൊബൈല്‍ ഫോണിന് വേണ്ടി ഓഡര്‍ നല്‍കിയിട്ടും അത് ഡെലിവറി ചെയ്യാത്തതിന് ഫ്ലിപ്പ്കാര്‍ട്ട് ബെംഗലൂരുവിവെ യുവതിക്ക് 42,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ബംഗളൂരു അർബൻ ഡിസ്ട്രിക്ട് ഉപഭോക്തൃ തർക്ക പരിഹാര അതോററ്ററിയാണ് ഉത്തരവ് ഇട്ടത്. യുവതിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് ഫ്ലിപ്പ്കാര്‍ട്ട് 12 ശതമാനം വാർഷിക പലിശ സഹിതം അടക്കം 12,499 രൂപയും 20,000 രൂപ പിഴയും 10,000 രൂപ നിയമപരമായ ചെലവുകളും അടക്കം നൽകണമെന്നാണ് അതോറിറ്റിയുടെ വിധി. അതോററ്ററി ചെയർപേഴ്സൺ എം ശോഭ, അതോററ്ററി അംഗമായ രേണുകാദേവി ദേശപാണ്ഡെ എന്നിവരാണ് വിധി പ്രസ്താവിച്ചത്. ബെംഗളൂരുവിലെ രാജാജിനഗർ സ്വദേശിനിയായ ദിവ്യശ്രീയാണ് ഫ്‌ളിപ്കാർട്ടിനെതിരെ പരാതി നൽകിയത്. 2022 ജനുവരി 15 ന് ദിവ്യശ്രീ ഒരു മൊബൈൽ ബുക്ക് ചെയ്തു. ഒരു ദിവസത്തിനുള്ളില്‍ ഫോണ്‍ എത്തുമെന്നാണ് ഇവര്‍ കരുതിയത്. ദിവ്യശ്രീ നേരത്തെ ഫോണിനായി പണം അടച്ചിരുന്നു. എന്നാൽ സൈറ്റില്‍ കാണിച്ച ദിവസം കഴിഞ്ഞും ബുക്ക് ചെയ്ത മൊബൈൽ ദിവ്യശ്രീക്ക് ലഭിച്ചില്ല.…
Read More » -
India
നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ ക്രമസമാധാനം സ്ഥാപിക്കാനായി ബുൾഡോസറുകൾ ഉപയോഗിക്കാം; ബുൾഡോസറുകൾ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളം: യോഗി ആദിത്യനാഥ്
മുംബൈ: ബുൾഡോസറുകൾ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ ചടങ്ങിൽ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഉത്തർപ്രദേശിൽ ഫിലിം സിറ്റി സ്ഥാപിക്കുക എന്നതിന്റെ ലക്ഷ്യം സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് മാറ്റുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ 12 വരെ ലക്‌നൗവിൽ നടക്കാനിരിക്കുന്ന യുപി സർക്കാരിന്റെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കാൻ മുംബൈയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് യോഗി ആദിത്യനാഥ്. ബുൾഡോസർ നടപടിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് യോഗി മറുപടി നൽകിയത്. ബുൾഡോസറുകൾ ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലുമാണ്. അതേസമയം, ആളുകൾ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ ക്രമസമാധാനം സ്ഥാപിക്കാനായി ബുൾഡോസറുകൾ ഉപയോഗിക്കാം. അപ്പോൾ അവ സമാധാനത്തിന്റെയും വളർച്ചയുടെയും പ്രതീകമാകുമെന്നും യോഗി വിശദീകരിച്ചു. ഉത്തർപ്രദേശിൽ കുറ്റവാളികളുടെ സ്വത്തുക്കൾ നശിപ്പിക്കാൻ ബുൾഡോസർ ഉപയോഗിച്ചതിന് ശേഷം യോഗിയെ ബുൾഡോസർ ബാബ എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ ഇന്ന് തങ്ങളുടെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപി…
Read More » -
Crime
48% വരെ പലിശ വാഗ്ദാനം ചെയ്ത് “സേഫ് ആന്റ് സ്ട്രോങ്” നിക്ഷേപത്തട്ടിപ്പ്: കമ്പനി ഉടമയ്ക്കെതിരെ പരാതി പ്രളയം; 18 കേസെടുത്ത് പോലീസ്
തൃശ്ശൂർ: തൃശ്ശൂരിലെ സേഫ് ആൻറ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്ക്ക് എതിരെ കൂടുതൽ കേസുകളെടുത്ത് പൊലീസ്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് എടുത്തത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 48% വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും. പ്രവീൺ റാണയുടെ തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് വാർത്താ പരമ്പരയിലൂടെ പുറത്തു കൊണ്ടുവന്നത്. പീച്ചി സ്വദേശിനി ഹണി തോമസിൻറെ പരാതിയിലാണ് പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി.…
Read More » -
India
ശിവമൊഗ ഐഎസ് റിക്രൂട്ട്മെൻറ് കേസ്: കർണാടകയിൽ ആറിടങ്ങളിൽ റെയിഡ്; രണ്ടു പേർ എൻഐഎയുടെ പിടിയിൽ
ബെംഗളൂരു: ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വ്യാപകറെയ്ഡ്. ദക്ഷിണകാനറ, ശിവമൊഗ, ദാവനഗരെ, ബെംഗളുരു എന്നീ ജില്ലകളിൽ ആറിടങ്ങളിലായാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഐഎസുമായി ബന്ധപ്പെട്ട് സജീവപ്രവർത്തനം നടത്തിയ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ റിഷാൻ താജുദ്ദീൻ ഷെയ്ഖ്, ഹുസൈർ ഫർഹാൻ ബൈഗ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഐഎസില്‍ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴിയാണ് ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം കടത്തിയത്. കേസിലെ മുഖ്യപ്രതിയായ മാസ് മുനീർ വഴി നിരവധി ആളുകളെ തീവ്രവാദപ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും എൻഐഎ പറയുന്നു. കർണാടകയിലെ വിവിധ പ്രദേശങ്ങളിലായി വലിയ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്.
Read More » -
Kerala
ബിരുദ വിദ്യാർഥിനിയുടെ ദുരൂഹ മരണം: വിഷാദ രോഗത്തിന് ചികിത്സ, മുറിയിൽനിന്ന് പുറത്തിറങ്ങാതെ മൊബൈൽ ഗെയിം കളി; പെൺകുട്ടിയുടെ മരണത്തിൽ ബന്ധുക്കളുടെ മൊഴി
തിരുവനന്തപുരം: പട്ടം പ്ലാമൂടിൽ ബിരുദ വിദ്യാർഥി സാന്ദ്രയുടെ ദുരൂഹ മരണത്തിൽ ബന്ധുക്കളുടെ മൊഴി. പെൺകുട്ടി രണ്ടു വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കോളജിൽ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. അടുത്തിനിടെയായി മുറിക്കുള്ളിലിരുന്ന മൊബൈൽ ഗെയിം കളിക്കുകയായിരുന്നു പെൺകുട്ടിയുടെ പ്രധാന വിനോദമെന്നും ബന്ധുക്കൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. മരണത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പ്ലാമൂട്ടിലെ വീട്ടിനുള്ളിൽ വായിൽ ടേപ്പൊട്ടിച്ച് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സാന്ദ്രയെന്ന് പൊലീസും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിൻെറ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുകള്‍ വച്ച നിലയിലായിരുന്നു കണ്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. മുറിയിൽ നിന്നും മകള്‍ പുറത്തേക്കിറങ്ങാതിനാൽ സേവ്യറും മകനും ചേർന്ന് വാതിൽ തള്ളിതുറക്കുകയായിരുന്നു. ജനറൽ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.
Read More » -
Kerala
താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം: ‘ചരക്കുവാഹനങ്ങളെ നിയന്ത്രിക്കണം’ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസ്സം പൊതുജനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതയായ എന്‍.എച്ച് 766-ല്‍ ഉള്‍പ്പെടുന്ന താമരശ്ശേരി ചുരത്തില്‍ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത തടസം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചുരത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഗതാഗത തടസം ഒഴിവാക്കാന്‍ ചുരം സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും മറ്റു സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്, കോഴിക്കോട് ജില്ല കളക്ടര്‍മാരും ജില്ല പൊലീസ് മേധാവിമാരും പ്രായോഗികവും ഫലപ്രദവുമായ സംവിധാനം കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുരത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ഇരു കലക്ടര്‍മാരും ജില്ല പൊലീസ് മേധാവിമാരും പതിനഞ്ച് ദിവസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണം. സുല്‍ത്താന്‍ ബത്തേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.എല്‍. സാബു…
Read More »