Month: January 2023
-
India
ഉത്തരാഖണ്ഡില്‍ നാലായിരത്തിലേറെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞു; അര ലക്ഷം പേരെ ഒറ്റ രാത്രികൊണ്ട് കുടിയൊഴിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നാലായിരത്തിലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി. ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയാണ് തടഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ ഹല്‍ദ്വാനിയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിലാണ് കോളനി നിവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ എസ്.എ നസീറും പി.എസ്. നരസിംഹയും ചേര്‍ന്ന ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. ‘ഒരൊറ്റ രാത്രികൊണ്ട് 50000 പേരോട് ഒഴിഞ്ഞുപോകാന്‍ പറയുന്നത് നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതൊരു മാനുഷിക പ്രശ്‌നമാണ്. പ്രായോഗികമായ എന്തെങ്കിലും പരിഹാരങ്ങള്‍ കണ്ടെത്തിയേ തീരു,’ -സുപ്രീം കോടതി പറഞ്ഞു. ഡിസംബര്‍ 20നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി വന്നത്. കയ്യേറ്റം നടത്തിയവര്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് നല്‍കിയ ശേഷം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നായിരുന്നു റെയില്‍വേയോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കോടതി നിര്‍ദേശിച്ചത്. കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും…
Read More » -
India
വനിതാ ഡോക്ടർ അമിത ഡോസ് അനസ്തേഷ്യ കുത്തിവച്ച് ജീവനൊടുക്കി; സമ്മര്‍ദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് ആത്മഹത്യാകുറിപ്പ്
ഭോപ്പാൽ: സമ്മര്‍ദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നും ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വനിതാ ഡോക്ടർ ജീവനൊടുക്കി. നാല് ഡോസ് അനസ്തേഷ്യ കുത്തിവെച്ചാണ് ആത്മഹത്യ. ഭോപ്പാലിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കൽ കോളജിലെ (ജിഎംസി) ഹോസ്റ്റലിൽ 24കാരിയായ വനിതാ ഡോക്ടർ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആകാൻഷ മഹേശ്വരി എന്ന ഡോക്ടറുടെ മൃതദേഹം ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഒഴിഞ്ഞ കുത്തിവയ്പ്പ് കുപ്പികളും ഒരു സിറിഞ്ചും പൊലീസ് പിടിച്ചെടുത്തു. 2.5 മില്ലി വീതം നാല് ഡോസ് അനസ്തേഷ്യ ശരീരത്തില്‍ സ്വയം കുത്തിവച്ചിട്ടുണ്ട്. മാനസികമായി ശക്തയല്ലെന്നും സമ്മര്‍ദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഇതിന് ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പരാമർശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുമുണ്ട്. സർക്കാർ നടത്തുന്ന ജിഎംസിയിൽ നിന്ന് പീഡിയാട്രിക് സ്ട്രീമിൽ ബിരുദാനന്തര ബിരുദത്തിനുള്ള കോഴ്‌സിന്റെ ആദ്യ വർഷത്തിലായിരുന്നു ആകാൻഷ മഹേശ്വരി. ഇന്നലെ രാവിലെ ഏഴ് മണിയോടെ അവർ കുടുംബാംഗങ്ങളുമായി സംസാരിച്ചതായി…
Read More » -
Local
കോട്ടയത്ത് മീനച്ചിലാറ്റിൽ ഒഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
കോട്ടയം: മീനച്ചിലാറ്റിൽ ഒഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ സ്വദേശി പ്രകാശൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. എം.സി. റോഡിൽ കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം കരിക്കും, പച്ചക്കറികളും വില്പന നടത്തിവരുകയായിരുന്നു പ്രകാശൻ. നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് തന്നെ വാടകക്ക് താമസിച്ചാണ് വ്യാപാരം നടത്തിയിരുന്നത്. ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രകാശനെ ആറ്റുതീരത്ത് ഇരുന്ന് വിശ്രമിക്കുന്നത് കണ്ടവരുണ്ട്. ഇതിനാൽ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്ന നിഗമനമുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഫയർഫോഴ്സ് അധികൃതരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
തൃക്കാക്കര മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പ് കേസിൽ ഇതുവരെ പുറത്തുവന്നത് 85 കോടിയുടെ തട്ടിപ്പ്, വ്യാപ്തി ഇനിയും കൂടുമെന്ന് ഡിസിപി; പ്രതി ഗോവയിൽ ചൂതാട്ടത്തിൽ കോടികൾ പൊടിച്ചു, തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനായിട്ടില്ല
കൊച്ചി: തൃക്കാക്കര ഓഹരി തട്ടിപ്പ് കേസിൽ ഇതുവരെ പുറത്തുവന്നത് 85 കോടിയുടെ തട്ടിപ്പെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ. മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിന് പണം പ്രതികൾ ധൂർത്തടിച്ചു. പ്രതി എബിൻ വർഗീസ് ഗോവയിൽ ചൂതാട്ടത്തിൽ കോടികൾ പൊടിച്ചുവെന്ന് പറഞ്ഞ ഡിസിപി കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പറഞ്ഞു. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് പ്രതികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽ നിന്ന് പ്രതികൾ വാങ്ങിയിരുന്നു. 2014 ൽ തുടങ്ങിയ സ്ഥാപനം 2022 മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകിയിരുന്നു. നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇന്നലെയാണ് മാസ്റ്റേഴ്സ് ഗ്രൂപ്പ്…
Read More » -
Crime
വരാപ്പുഴയിൽ തമിഴ്നാട് സ്വദേശിയുടെയും കുടുംബത്തിൻറെയും തിരോധാനം: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് കണ്ടെത്തൽ
കൊച്ചി: എറണാകുളം വരാപ്പുഴയിൽ തമിഴ്നാട് സ്വദേശി ചന്ദ്രന്‍റെയും കുടുംബത്തിന്‍റെ തിരോത്ഥാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് കണ്ടെത്തൽ. ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നാല് വർഷങ്ങൾക്ക് ശേഷം വരാപ്പുഴ പൊലീസ് അന്വേഷണം മനുഷ്യക്കടത്തിൽ എത്തി നിൽക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും. 2018 ലാണ് തമിഴ്നാട് സ്വദേശി ചന്ദ്രൻ, ഭാര്യ കണ്ണകി, മൂന്ന് മക്കൾ മറ്റ് രണ്ട് ബന്ധുക്കൾ ഏഴ് പേരെ കാണാതാകുന്നത്. തമിഴ്നാട് തിരുവള്ളൂരിൽ നിന്നും വസ്ത്ര വ്യാപാരത്തിനായി എറണാകുളത്ത് എത്തിയതാണ് കുടുംബം. വരാപ്പുഴയിലെ ഒളനാട്ടിൽ 2500 ചതുരശ്രയടിയിൽ വീട് നിർമ്മിച്ച് ഇത് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് കുടുംബത്തെ കാണാതാകുന്നത്. നാല് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് കണ്ണകിയുടെ ബന്ധുക്കളിൽ നിന്നും വരാപ്പുഴ പൊലീസിന് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്. ഇവരുടെ കുടുംബത്തിൽ നിന്നും കൂടുതൽ പേർ കടൽ മാർഗം ആസ്ട്രേലിയയിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. ചന്ദ്രന്‍റെ കുടുംബവും ബോട്ടിൽ കയറി രാജ്യവിടാനുള്ള ചർച്ചകൾ നടത്തിയിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. നാല് വർഷമായി തിരുവള്ളൂരിലെ…
Read More » -
Kerala
പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി; പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് നിർദേശം
ദില്ലി: പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി. ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ കെഎസ്ആർടിസി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു. മുൻ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ…
Read More » -
Crime
സ്റ്റോക് മാർക്കറ്റ് ഇടനിലക്കാരായി കോടികൾ തട്ടിയെടുത്ത ദമ്പതിമാർ അറസ്റ്റിൽ; ദുബായിയിൽനിന്ന് നാട്ടിലേക്ക് കടക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിലാണ് ഇവർ പിടിയിലായത്
കാക്കനാട്: ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പ്രവാസികൾ, സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരിൽനിന്ന് കോടികൾ തട്ടിയെടുത്ത ദമ്പതിമാർ ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ പിടിയിലായി. തൃക്കാക്കര ’മാസ്റ്റേഴ്‌സ് ഗ്രൂപ്പ്’ ഉടമ കാക്കനാട് വാഴക്കാല സ്വദേശി എബിൻ വർഗീസും കമ്പനി ഡയറക്ടറായ ഭാര്യ ശ്രീരഞ്ജിനിയുമാണ് പിടിയിലായത്. ദുബായിയിൽനിന്ന് ചൊവ്വാഴ്ച രാത്രി ഡൽഹി വഴി നാട്ടിലേക്ക് വരുമ്പോഴാണ് ഇവർ പിടിയിലായത്. ഇവർക്കെതിരേ നേരത്തേ കൊച്ചി സിറ്റി പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതോടെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുത്ത് പോലീസിൽ അറിയിക്കുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനായി തൃക്കാക്കര പോലീസ് സ്റ്റേഷനിൽനിന്ന് എസ്.ഐ. ഉൾപ്പെടെ മൂന്നംഗ സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സ്റ്റേഷനിലെത്തിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി പറഞ്ഞു. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു ഓഹരി നിക്ഷേപ തട്ടിപ്പ്. സ്റ്റോക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം…
Read More » -
Careers
ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വ്യാജമെന്ന് ബിഎസ്എൻഎൽ
ദില്ലി: ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സംബന്ധിച്ചുള്ള വാർത്ത വ്യാജമാണെന്ന് അറിയിച്ച് ബിഎസ്എൻഎൽ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബിഎസ്എൻഎൽ വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ 11,705 ജൂനിയർ ടെലികോം ഓഫീസർമാരെ റിക്രൂട്ട് ചെയ്യുമെന്നായിരുന്നു വ്യാജ അറിയിപ്പ്. ബിഎസ്എൻഎൽ ഇത് നിഷേധിക്കുകയും അത്തരത്തിലുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. “വ്യാജ വാർത്തകളിൽ നിന്ന് ദയവായി സൂക്ഷിക്കുക. ബിഎസ്എൻഎൽ ജെടിഒ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള ഈ വാർത്ത ശരിയല്ല. ബിഎസ്എൻഎൽ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. Please beware from fake news. This news report about #BSNL JTO recruitment 2023 is not true.#FactCheck #FakeNewsNo such notice/ advertisement is issued by BSNL. You can find authentic BSNL news only on our website https://t.co/dRs4tHBU40 pic.twitter.com/XhGzKXxDc5 — BSNL India (@BSNLCorporate) January 4, 2023 റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ…
Read More » -
Sports
ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഉറപ്പായി; ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു
മുംബൈ: ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഉറപ്പായി. ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. രണ്ടാം ഗ്രൂപ്പില്‍ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് അരങ്ങേറുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജയ് ഷായാണ് 2023-24 സീസണിലെ ക്രിക്കറ്റ് കലണ്ടര്‍ പുറത്തുവിട്ടത്. യോഗ്യതാ മത്സരങ്ങൾ കൂടാതെ ആറ് ലീഗ് മത്സരങ്ങളും ആറ് സൂപ്പര്‍ 4 മത്സരങ്ങളും അടക്കം ആകെ 13 മത്സരങ്ങളാണ് നടക്കുക. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നിരുന്നു. Presenting the @ACCMedia1 pathway structure & cricket calendars for 2023 & 2024! This signals our…
Read More » -
Crime
മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ പെരുംകുളം മലവിളപ്പൊയ്ക ഫാത്തിമ മൻസിലിൽ താഹ (29), കഴക്കൂട്ടം ജസ്‌ല മൻസിലിൽ ജാസിംഖാൻ (33), അഴൂർ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (33) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. മണമ്പൂർ പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ നസീറിനെ (40)യാണ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 28ന് രാത്രിയാണ് സംഭവം. താഹയ്ക്ക് നസീറിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു. നസീറിനെ സംഘം ആക്രമിക്കുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെ, അക്രമി സംഘം മാരകായുധങ്ങൾ വീശി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്ന് കളയുകയായിരുന്നു. സംഭവത്തിലെ മുഖ്യപ്രതിയായ താഹ കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. മറ്റ് പ്രതികളായ ജാസിംഖാൻ, റിയാസ് എന്നിവർ തിരുവനന്തപുരം സിറ്റി, കൊല്ലം, മൈസൂർ സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി, ലഹരിക്കടത്ത് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ…
Read More »