Month: January 2023
-
Sports
സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: സെമി ഫൈനൽ പോരാട്ടം ഇന്ന്
പാലാ: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ നടക്കും. പുരുഷവിഭാഗത്തിൽ കെ എസ് ഇ ബി താരങ്ങളടങ്ങിയ തിരുവനന്തപുരം സെമി ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിൽ എത്തിയത്. സ്കോർ: 25-14, 25-21, 25-18. വനിതാ വിഭാഗത്തിൽ എറണാകുളത്തെ തകർത്ത് കോഴിക്കോടും സെമിയിൽ പ്രവേശിച്ചു. സ്കോർ: 25-23, 25-18, 19-25, 25-17. വനിതാ വിഭാഗത്തിൽ കോഴിക്കോടും പത്തനംതിട്ടയും സെമിയിലെത്തി. എറണാകുളത്തെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് കോഴിക്കോട് തറപറ്റിച്ചത്.സ്കോർ: 25-23, 25-18, 19-25, 25-17. പത്തനംതിട്ടയുടെ ജയവും ഏകപക്ഷീയമായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ അടിയറവ് പറയിച്ചു. സ്കോർ: 25-18, 25-16, 25-15. ചാമ്പ്യൻഷിപ്പിൽ മന്ത്രി റോഷി അഗസ്റ്റ്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി കെ ഉസ്മാൻ, എം എസ് അനിൽകുമാർ, ജെയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ജെറി ജോസ്, തങ്കച്ചൻ കുന്നുംപുറം, സിബി അഴകൻപറമ്പിൽ,…
Read More » -
Crime
റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിലായ നാസുവെന്നു പൊലീസ്
കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാസു ആണ് കൊലനടത്തിയത്. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ തന്ത്രപൂർവം റെയിൽവേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊല്ലം ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് യുവതിയുടെ നഗ്നമായ, അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിനിയെ കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനു പിന്നാലെ യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നിൽ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് 24കാരനായ യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രേരണക്കുറ്റം ചുമത്തി നേരത്തെ ഇയാളെ…
Read More » -
India
രാമക്ഷേത്രനിര്‍മ്മാണത്തിന് തടസം നിന്നത് കോണ്‍ഗ്രസ്; ക്ഷേത്രം 2024 ജനുവരി ഒന്നിന് പൂർത്തിയാകുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മ്മാണത്തിന് തടസം നിന്നത് കോണ്‍ഗ്രസാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീം കോടതി വിധി വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം ജനുവരി ഒന്നിന് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നും ത്രിപുരയില്‍ നടന്ന ചടങ്ങിൽ അമിത് ഷാ പ്രഖ്യാപിച്ചു. ക്ഷേത്രനിര്‍മാണം പാതി വഴി പിന്നിട്ടതായി നവംബറില്‍ യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും യോഗി വ്യക്തമാക്കിയിരുന്നു. 2020 ഓഗസ്റ്റ് അഞ്ചിനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് അമിത് ഷാ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജനങ്ങള്‍ കാണിക്കുന്ന അളവറ്റ സ്‌നേഹവും വിശ്വാസവും ത്രിപുരയില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമാക്കുന്നുവെന്നും ഷാ പറഞ്ഞു.
Read More » -
Local
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റു മരിച്ചു, കടബാധ്യതമൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം കഠിനംകുളത്ത് ആണ് സംഭവം. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ ‘കാർത്തിക’യിൽ രമേശൻ (48), ഭാര്യ സുലജകുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് കിടപ്പ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. രമേശൻ ഇന്നലെ ഉച്ചക്കാണ് ഗൾഫിൽ നിന്നും എത്തിയത്. ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തൊട്ടടുത്ത മുറിയിൽ വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. രമേശൻ്റെ മകൻ രാത്രി സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും രക്ഷിക്കാനായില്ല. രമേശന്റെ മൃതദേഹം തറയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍…
Read More » -
Kerala
പ്രശസ്ത സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു
കൊച്ചി: പ്രമുഖ സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനിൽ മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ ശ്രദ്ധേയനായ കലാ സംവിധായകനായിരുന്നു. വിവിധ ഭാഷകളിലെ സൂപ്പർഹിറ്റ് സിനിമകളുടെ അണിയറയിൽ സുനിലിന്റെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. മൈസൂരു ആർട്സ്…
Read More » -
Kerala
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: തോക്കുകള്‍ തിരികെ വേണമെന്ന് നാവികസേന, പറ്റില്ലെന്ന് പോലീസ്
കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ ബാലിസ്റ്റിക് പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്ത തോക്കുകള്‍ തിരികെ നല്‍കണമെന്ന് നാവികസേന. 12 ഇന്‍സാസ് തോക്കുകള്‍ വിട്ടികിട്ടണമെന്നാവശ്യപ്പെട്ടു കോസ്റ്റല്‍ പോലീസിനാണു കത്തു നല്‍കിയത്. എന്നാല്‍, ബാലിസ്റ്റിക് പരിശോധനാ ഫലം ലഭിക്കാത്തതിനാലും അന്വേഷണം പൂര്‍ത്തിയാകാത്തതിനാലും ഇപ്പോള്‍ തിരിച്ചുുനല്‍കാനാവില്ലെന്നു പോലീസ് മറുപടി നല്‍കി. ബാലിസ്റ്റിക് പരിശോധന ഫലം വൈകരുതെന്ന് ആവശ്യപ്പെട്ടു രണ്ടുമാസം മുമ്പുഫോറന്‍സിക് ലാബിനു പോലീസ് കത്തയച്ചിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഫലം ലഭിച്ചശേഷമേ നാവികരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. ഉത്തരേന്ത്യയില്‍നിന്നു പവരിശീലനത്തിനെത്തിയ ബറ്റാലിയനിലെ 72 നാവികരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. തുടര്‍ന്നു നവംബറില്‍ 21 നാവികള്‍ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചുപോയി. ബാലിസ്റ്റിക് പരിശോധനാ ഫലം വരാത്തതിനാല്‍, സംഭവത്തില്‍ നാവികര്‍ക്കു പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഫലം വന്നശേഷമേ തുടരന്വേഷണത്തിനു സാധ്യതയുള്ളൂവെന്നും കോസ്റ്റല്‍ പോലീസ് പറയുന്നു. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ്. ദ്രോണാചാര്യ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തിയത്. 12 തോക്കുകളും നാനൂറില്‍പരം തിരകളും കാലി കേയ്‌സുകളുമാണു…
Read More » -
India
48 വയസ്സുകാരി അമ്മായിയമ്മ 35 കാരനായ മരുമകനൊപ്പം ഒളിച്ചോടി, ഭർത്താവിനെ മദ്യം കുടിപ്പിച്ചു മയക്കിയ ശേഷമാണ് പ്ലാൻ നടപ്പാക്കിയത്
സ്വന്തം മകളെയും മരുമകനെയും വിരുന്നിന് ക്ഷണിച്ചു വരുത്തി സൽക്കരിച്ച ശേഷം അമ്മായിയമ്മ മരുമകനൊപ്പം നാടുവിട്ടു. സംഭവ ദിവസം വീട്ടിലെല്ലാവർക്കും മട്ടൻ കറി വിളമ്പി ഊട്ടിയ ശേഷമാണ് 48 വയസ്സുകാരി അമ്മായിയമ്മ 35 കാരനായ മരുമകനൊപ്പം നാടുവിട്ടത്. അമ്മായിയമ്മയും മരുമകനും തമ്മിൽ മൊട്ടിട്ട പ്രണയം വീട്ടിൽ മറ്റാരും അറിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് സംഭവത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. സംഭവ ദിവസം അമ്മായിയച്ഛൻ പതിവിലുമേറെ മദ്യപിച്ചതായി ഉറപ്പു വരുത്തി. ഇദ്ദേഹത്തെ നിർബന്ധിച്ച് കൂടുതൽ മദ്യം നൽകി. അമ്മായിയച്ഛൻ നന്നായി എന്ന് ഉറങ്ങി എന്ന് മരുമകൻ ഉറപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിക്ക് ഉണർന്ന ശേഷമാണ് ഭാര്യയും മരുമകനും സ്ഥലംവിട്ടു എന്ന സത്യം അമ്മായിയച്ഛൻ മനസിലാക്കിയത്. രണ്ടുപേരെയും കാണ്മാനില്ല എന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകി. നാരായൺ ജോഗി എന്നയാൾക്ക് രമേശ് തന്റെ മകൾ കിസ്‌നയെ വിവാഹം ചെയ്തു കൊടുത്തു. എന്നാൽ മരുമകനും അമ്മായിയമ്മയും പ്രണയിക്കുന്ന വിവരം…
Read More » -
Kerala
അവര്‍ ഇനി അമ്മയുടെ സ്‌നേഹത്തണലിലും അച്ഛന്റെ കരുതലിലും വാത്സല്യത്തിലും വളരും, വര്‍ഷങ്ങളായി കുട്ടികള്‍ക്കായി കാത്തിരുന്ന 2 ദമ്പതികള്‍ ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് രണ്ട് കുട്ടികളെ ദത്തെടുത്തു
കാസര്‍കോടെ ചില്‍ഡ്രന്‍സ് ഹോമിലുള്ള 16 വയസുകാരായ രണ്ട് ആണ്‍ കുട്ടികള്‍ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക് യാത്ര തിരിച്ചു. അമ്മയുടെ മടിയില്‍ തലചായ്ച്ച്, അച്ഛന്റെ കരുതലും സ്‌നേഹവും ആവോളം നുകര്‍ന്ന് ഇനി അവര്‍ വളരും. വര്‍ഷങ്ങളായി കുട്ടികള്‍ക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കാണ് കെയറിംഗ്‌സ് വെബ് പോര്‍ട്ടല്‍ മുഖാന്തിരം ആണ്‍കുട്ടികളെ ലഭിച്ചത്. ദത്തിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. കുട്ടികളുടെ ദത്ത് നടപടി ക്രമങ്ങള്‍ക്കായി ഏകോപിപ്പിക്കുന്ന കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ ഇവര്‍ കുട്ടികള്‍ക്കായി ബന്ധപ്പെട്ടു. തുടര്‍ന്ന് കെയറിംഗ്‌സ് വെബ് പോര്‍ട്ടലില്‍ ഇമ്മീഡിയേറ്റ് പ്ലേസ്‌മെന്റ് ഓപ്ഷന്‍ മുഖാന്തിരം കുട്ടികളെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഡോപ്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നതടക്കമുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് കുട്ടികളെ ദമ്പതികള്‍ സ്വന്തമാക്കിയത്. കണ്ണൂര്‍, കോട്ടയം ജില്ലകളിലെ ദമ്പതികളാണ് കുട്ടികളെ സ്വന്തമാക്കിയത്. വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി, കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചില്‍ഡ്രന്‍സ് ഹോം, ശിശു വികാസ് ഭവന്‍…
Read More » -
Movie
സത്യൻ അന്തിക്കാട്- ലോഹിതദാസ് ചിത്രം ‘തൂവൽക്കൊട്ടാരം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 27 വർഷം
സിനിമ ഓർമ്മ സത്യൻ അന്തിക്കാട്-ലോഹിതദാസ് ടീമിന്റെ ‘തൂവൽക്കൊട്ടാരം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 27 വർഷം. 1996 ജനുവരി ആറിനായിരുന്നു തിയറ്ററിൽ വമ്പിച്ച വിജയം നേടിയ ഈ ജയറാം-മഞ്ജു വാര്യർ ചിത്രത്തിന്റെ പ്രദർശനാരംഭം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് നിർമ്മാണം. ചിത്രത്തിലെ കൈതപ്രം-ജോൺസൺ ടീമിന്റെ 4 ഗാനങ്ങളും ഇന്നും മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്. ത്രികോണ പ്രണയകഥയിലൂടെ മാനുഷികമൂല്യത്തിൻ്റെ സന്ദേശം വിളംബരം ചെയ്യുകയാണ് കഥാകാരൻ ലോഹിതദാസ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വക്കീലിന്റെയും (ജയറാം) പ്രണയിനിയുടെയും (സുകന്യ) ഇടയിൽ അപ്രതീക്ഷിതമായി വന്നു കയറിയ വിരുന്നുകാരിയാണ് മഞ്ജു വാര്യർ അഭിനയിച്ച സമ്പന്നയായ വിഷാദരോഗി. പ്രേമിച്ച പെണ്ണിന് മുൻപിൽ സമ്പത്ത് വേണ്ടെന്ന് വയ്ക്കുന്ന ജയറാമിന്റെ കഥാപാത്രവും കാര്യങ്ങൾ മനസ്സിലാക്കി പിന്മാറുന്ന മഞ്ജു വാര്യരുടെ കഥാപാത്രവുമായിരുന്നു ചിത്രത്തിന്റെ പ്ലസ് പോയിന്റുകൾ. നാല് ഗാനങ്ങളിൽ ‘തങ്കനൂപുരമോ’ എന്ന ശോകഗാനം എഴുതിയത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. ‘സിന്ദൂരം പെയ്‌തിറങ്ങി’ എന്ന ഗാനത്തിൽ സംഗീത സംവിധായകൻ രവീന്ദ്രനും പാടിയിട്ടുണ്ട്. ജോൺസന്റെ സംഗീത സംവിധാനത്തിൽ പാടാൻ കഴിഞ്ഞതിന്റെ സന്തോഷം…
Read More » -
Kerala
മികവ് തെളിയിക്കാത്ത മേഖലകൾ ചുരുക്കം, സകല കലയിലും താരമായി ശ്രദ്ധ
തലശേരി: കെെയെഴുത്തിലും വരയിലും രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ ശ്രദ്ധ പ്രകാശ് എന്ന 14 കാരി വേറിട്ട മേഖലകളിലും മാറ്റുരക്കാൻ തയ്യാറെടുക്കുകയാണ്. വടക്കുമ്പാട് പാറക്കെട്ടിൽ ‘സ്വേത നിവാസി’ൽ ശ്രദ്ധ പ്രകാശ് മികവ് തെളിയിക്കാത്ത മേഖലകൾ ചുരുക്കം. ചിത്രകല, കായികം, അഭിനയം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ കൗമാരക്കാരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്സിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ്. അമേരിക്കൻ ഹാൻഡ് റെെറ്റിങ് കോംപറ്റീഷനും വേൾഡ് ഹാൻഡ് റെെറ്റിങ് അച്ചീവ്മെന്റ് കോൺടെസ്റ്റും ഒക്‌ടോബറിൽ നടത്തിയ ലോക കെെയക്ഷര മത്സരത്തിൽ 58 രാജ്യങ്ങളിലെ മത്സരാർഥികൾക്കൊപ്പം മാറ്റുരച്ച് രണ്ടാം സ്ഥാനം നേടി. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി രാജ്യാന്തരതലത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സ്റ്റാമ്പ് ഡിസെെനിൽ ദേശീയ ജേതാവായി. ഐ.എസ്.ആർ.ഒ നടത്തിയ സംസ്ഥാന വാട്ടർ കളർ മത്സരത്തിലും, ഊർജ സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ഊർജ വകുപ്പ് നടത്തിയ വാട്ടർ കളർ മത്സരത്തിലും സംസ്ഥാനതലത്തിൽ ഒന്നാമതായി. ചെറുതും വലുതുമായ നേട്ടങ്ങളുടെ ഒരു പട്ടികതന്നെ തന്നെയുണ്ട് ശ്രദ്ധയ്ക്ക് പറയാൻ. ലഹരിക്കെതിരെ ഡയറ്റും…
Read More »