Month: January 2023

  • LIFE

    നല്ല നട്ടെല്ലുള്ള ഒരാളെ കിട്ടി… സുബി സുരേഷി​ന്റെ വിവാഹം ഫെബ്രുവരിയില്‍; ഏഴ് പവന്റെ താലി മാലയുമായി കാത്തിരിക്കുന്ന ആ വരൻ ആരാണ് ?

    മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വര്‍ഷങ്ങളായി സിനിമയും സീരിയലും സ്‌റ്റേജ് ഷോകളുമായി നടക്കുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്നത് എല്ലാവരും എപ്പോഴും ചോദിക്കുന്ന കാര്യമാണ്. ‘നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവില്‍…

    Read More »
  • Sports

    മിസോറാമിനെയും തുരത്തി, ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടില്‍

    കോഴിക്കോട്: മിസോറാമിനെയും തുരത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി, വിശാഖ് മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റു ഗോളുകള്‍ നേടിയത്. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 15 പോയിന്റുണ്ട്. 12 പോയിന്റുമായി മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ്. വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം. ആറാം മിനിറ്റില്‍ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയര്‍ത്തി. ആറാം മിനിറ്റില്‍ മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ…

    Read More »
  • Crime

    ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയത് നഴ്സ് മരിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

    കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേൽമുറി,പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടി മകൻ മുഹമ്മദ് സിറാജുദ്ദീൻ(20) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസനെ തുടർന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിനോടുവിൽ ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത്, ഗാന്ധിനഗർ എസ്.ഐ വിദ്യ…

    Read More »
  • LIFE

    അജിത്തിൻ്റെ ‘തുനിവിന്’ സൗദിയിൽ നിരോധിച്ചു; കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ട്; ഇതാണ് കാരണം…

    ചെന്നൈ: തമിഴ് സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. അജിത്തിൻറെ തുനിവ് ഈ വരുന്ന ജനുവരി 11നാണ് റിലീസ് ആകാനിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നേർകൊണ്ട പാർവൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജൈൻറ് മൂവിസ് തമിഴ്നാട്ടിലും, ലൈക്ക പ്രൊഡക്ഷൻ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്. എന്നാൽ പുതിയ വാർത്തകൾ പ്രകാരം സൌദി അറേബ്യയിൽ ചിത്രത്തിൻറെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ട്രാൻസ്ജെൻറർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. അതേ സമയം മറ്റു ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിൻറെ സെൻസറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂർത്തികരിച്ചാൽ കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. നേരത്തെയും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാൽ…

    Read More »
  • LIFE

    കാളിദാസനെ വേട്ടയാടുന്നത് ആരാണ് ? നിഗൂഢത നിറഞ്ഞ ആ ഫ്ലാറ്റിൽ എന്താണ് ? ‘എലോൺ’ 26ന് തിയറ്ററുകളിൽ

    മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എലോൺ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമ ജനുവരി 26ന് തിയറ്ററിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഭയം നിറഞ്ഞ മുഖവുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയിൽ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ഹെറർ ത്രില്ലർ ആണോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകൾ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. കാളിദാസൻ എന്ന കഥാപാത്രത്തെയാണ് എലോണിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അതേസമയം, എലോൺ ‍ഡയറക്ട് ഒടിടി റിലീസ് ആയി…

    Read More »
  • Crime

    പൊതുസ്ഥലത്തിരുന്നള്ള മദ്യപാനം ചോദ്യം ചെയ്തു വിരോധമായി; ബിയര്‍ കുപ്പി കൊണ്ട് മധ്യവയസ്കന്‍റെ തലയ്ക്ക് അടിച്ചു കാഴ്ച പോയ സംഭവത്തിലെ പ്രതി അറസ്റ്റിൽ

    തിരുവനന്തപുരം: ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് മധ്യവയസ്കന്‍റെ കാഴ്ച പോയ സംഭവത്തിലെ പ്രതിയെ പിടികൂടി. പൊതുസ്ഥലത്തിരുന്നള്ള മദ്യപാനം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന അക്രമത്തിലാണ് പനയറവിളാകം സജി ഭവനിൽ സജി (44)ക്ക് പരിക്കേറ്റത്. കഴിഞ്ഞവർഷം ക്രിസ്മസ് ദിനം രാത്രി 9.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മാറനല്ലൂർ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന് വിളിക്കുന്ന ജോണി (26) ആണ് അറസ്റ്റിലായത്. കാട്ടുവിള റോഡി​ന്റെ വശത്തിരുന്ന് സംഘം ചേർന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണമായത്. ജോണിയുടെ ആക്രമണം തടയുന്നതിനിടെ സജിയുടെ കണ്ണിന് പരിക്കേൽക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു കാട്ടാക്കട ഡിവൈഎസ്പി എസ്. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം വിളപ്പിൽശാല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

    Read More »
  • Kerala

    പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം; സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ വ്യാപാര സംഘടനകൾ

    കൊല്ലം: ചിതറയിൽ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ വ്യാപാര സംഘടനകൾ. നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് ജാമ്യത്തിൽ വിട്ടത് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നാണ് ആരോപണം. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് മർദ്ദനമേറ്റ ഷാനും ആവശ്യപ്പെട്ടു. നിലമേലിലെ യൂണിയൻ കോർപ്പ് സൂപ്പർ മാർക്കറ്റ് ഉടമ ഷാനിന് മർദ്ദനമേറ്റ വിഷയം വലിയ ചർച്ചയായതോടെയാണ് ഇന്നലെ വൈകിട്ട് അഞ്ച് സിഐടിയു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിഐടിയു പ്രവർത്തകരായ പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് പിടികൂടിയത്. പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇത്ര വലിയ അതിക്രമം നടന്നിട്ടും, പൊലീസ് നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് സൂപ്പർ മാർക്കറ്റ് ഉടമയുടെ ആരോപണം. അതേസമയം ഷാൻ നൽകിയ മൊഴി പ്രകാരമാണ് കേസെടുത്തതെന്നാണ് ചടയമംഗലം പൊലീസിന്റെ വിശദീകരണം. അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ…

    Read More »
  • LIFE

    വിജയ് രാജേന്ദ്ര​ന്റെ കുടുംബത്തിന്റെ പോസ്റ്റർ പുറത്ത്; ‘വാരിസി’നായി ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ്; ആവേശത്തോടെ ആരാധകർ

    കോളിവുഡ് മുഴുവൻ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന സിനിമയാണ് ‘വാരിസ്’. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൺ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാർ, പ്രഭു ഉൾപ്പടെ ഉള്ളവരെ ഇതിൽ കാണാനാകും. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ് പറയുന്നത്. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ്…

    Read More »
  • Tech

    ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുന്നു… എല്ലാരെയും ഞെട്ടിച്ച് മസ്കി​ന്റെ പ്രഖ്യാപനം

    ദില്ലി: നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും, കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്. ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്‍റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ട്വീറ്റിന്‍റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വകരുന്നത്. ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത് നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീൻഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ്…

    Read More »
  • Crime

    ഹോട്ടലിന്‍റെ മറവിൽ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; ഉടമയും സഹായും പിടിയിൽ

    വര്‍ക്കല: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സ്കൂള്‍ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിറ്റ വിൽക്കുന്നവരെ പൊലീസ് പിടികൂടി. ഹോട്ടലിന്‍റെ മറവിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നത്. വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ സജീവ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഒളിവിൽ പോയ ഹോട്ടലുടമയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു. ഹോട്ടൽ ജീവനക്കാർക്ക് താമസിക്കുന്നതിന് വേണ്ടി സമീപത്തു തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെയായിരുന്നു നിരോധിത പുകയില വസ്തുക്കളായ ഹാന്‍സ് അടക്കം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കടയിൽ എത്തുന്ന സ്കൂൾ വിദ്യാർത്ഥികളെ പൊലീസിന്റെ പ്രത്യേക ഷാഡോ ടീം നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. പിന്നാലെ ഷാജുവിന്‍റെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ കണ്ടെടുത്തു. ഇതിനിടയിൽ ഹോട്ടൽ ജീവനക്കാരൻ സമീപത്തെ വാടക വീട്ടിലെത്തി ലഹരി വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് പൊലീസിന്‍റെ…

    Read More »
Back to top button
error: