LocalNEWS

ഉത്സവം: 103 ശാഖകളെ പങ്കെടുപ്പിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിലേക്ക്‌ ദേശതാലപ്പൊലി ഘോഷയാത്രയുമായി എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ 

ഏറ്റുമാനൂർ: നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 103 ശാഖകളെ 5 മേഖലകളാക്കി തിരിച്ച് ദേശതാലപ്പൊലി ഘോഷയാത്ര നടത്താൻ എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ. ഇതിന്റ ഭാഗമായി വടക്കൻ മേഖലയുടെ 27 ശാഖായോഗങ്ങൾ ചേർന്ന് ജനുവരി 28 – ന് മൂന്നാം ഉത്സവദിനത്തിൽ പെരുമ്പായിക്കാട് ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ നിന്ന് ആയിരങ്ങൾ അണിനിരക്കുന്ന വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലേക്ക്‌ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

28-ന് വൈകുന്നേരം നാല് മണിക്ക് പെരുമ്പായിക്കാട് ഗുരുക്ഷേത്ര സന്നിധിയിൽ ഘോഷയാത്ര മന്ത്രി വി.എൻ. വാസവൻ താലപ്പൊലി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖല ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ അധ്യക്ഷത വഹിക്കും. ഭദ്രദീപം കൊളുത്തി ആദ്യതാലം എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ കൈമാറും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധുസന്ദേശം നൽകും. എ.ജി. തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തും. 5000 – അംഗങ്ങൾ ദേശതാലപൊലി ഘോഷയാത്രയിൽ പങ്കെടുക്കും.

Signature-ad

നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 26-ന് കൊടിയേറി ഫെബ്രുവരി രണ്ടിന് ആറാട്ടോടു കൂടി കൊടിയിറക്കും.

പത്രസമ്മേളനത്തിൽ വടക്കൻ മേഖല ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ, ജനറൽ കൺവീനർ ജയൻ പള്ളിപ്പുറം, പ്രാേഗ്രാം കൺവീനർ അജിമോൻ തടത്തിൽ, യൂണിയൻ കൗൺസിലർ ദിലീപ് കൈപ്പുഴ, വി.ടി. സുനിൽ, കെ.ആർ. വിജയൻ, ഷിബു ഭാസ്കർ എന്നിവർ പങ്കെടുത്തു.

 

Back to top button
error: