CrimeNEWS

മയക്കുമരുന്ന് കേസില്‍നിന്ന് ഊരിത്തരാമെന്ന് വാഗ്ദാനം; പ്രതിയില്‍നിന്ന് 5 ലക്ഷം തട്ടിയ വിരുതന്‍ പിടിയില്‍

കൊച്ചി: മയക്കുമരുന്ന് കേസില്‍നിന്ന് ഊരിത്തരാമെന്ന് വിശ്വസിപ്പിച്ച് പ്രതിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ സംഘത്തിലെ ഒരാള്‍ എക്‌സൈസ് പിടിയിലായി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞയാളും മുഖ്യസൂത്രധാരനും ഒളിവിലാണ്. പാലാ സ്വദേശി അലക്‌സ് ചാണ്ടിയാണ് (32) അറസ്റ്റിലായത്. കളമശേരി സ്റ്റേഷനിലെ കഞ്ചാവുകേസിലെ പ്രതിയായ ഇയാള്‍ ലഹരി വിമോചന കേന്ദ്രത്തിലടക്കം ചികിത്സതേടി അടുത്തിടെയാണ് പുറത്തിറങ്ങിയത്. പോലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

22 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിന് ഓണക്കാലത്ത് മൂവാറ്റുപുഴ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് തട്ടിപ്പില്‍ കരുങ്ങിയത്. കേസെല്ലാം തേഞ്ഞുമാഞ്ഞെന്ന് കരുതി ഒളിവുജീവിതം അവസാനിപ്പിച്ച ഇയാള്‍ അറസ്റ്റിലായപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്.

Signature-ad

അലക്‌സ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സമീപിച്ച് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു. കാക്കി പാന്റ്‌സ് ധരിപ്പിച്ച് ഒരാളെ എക്‌സൈസ് ഉദ്യോഗസ്ഥനായും അവതരിപ്പിച്ചു. മൂന്ന് ലക്ഷം രൂപ സൂത്രധാരനും രണ്ടുലക്ഷം രൂപ അലക്‌സ് ചാണ്ടിയും കൈക്കലാക്കി. ഒളിവിലുള്ള പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് സംഘം.

Back to top button
error: