CrimeNEWS

കണ്ണൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ചു; മലപ്പുറകാരനായ അധ്യാപകന്‍ അറസ്റ്റില്‍, 17 ലധികം പരാതികകള്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് തളിപ്പറമ്പ് പോലീസിന്‍െ്‌റ പിടിയിലായത്. 17 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ സ്‌കൂളില്‍ നിന്നാണ് ഇത്രയധികം പരാതികള്‍ ഉയരുന്നത്.

നാല് വര്‍ഷമായി അധ്യാപകന്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളില്‍ നിന്നും എത്തിയതാണ്. സ്‌കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് പോലീസിന് കൈമാറുകയായിരുന്നു.

നിലവില്‍ അഞ്ച് കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 17 ഓളം പരാതികള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്ന് പോലീസ് പറയുന്നു. ഇയാള്‍ മുന്‍പ് പഠിപ്പിച്ചിരുന്ന സ്‌കൂളിലും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിന്നുന്നു.

Back to top button
error: