Month: January 2023
-
Kerala
സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു, ഒരാളുടെ നില ഗുരുതരം
മഞ്ചേശ്വരം: സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മഞ്ചേശ്വരം മിയാപദവിൽ വെള്ളിയാഴ്ച രാവിലെ 8.30മണിയോടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകൻ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നമിത് കുമാർ കുളൂരിനെ ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Read More » -
Local
സ്‌കൂട്ടറിൽ ലോറിയിടിച്ച് ചെമ്മനാട് സ്വദേശിക്ക് ദാരുണാന്ത്യം
സ്‌കൂട്ടറിലേക്ക് ചരക്ക് ലോറിയിടിച്ച് മുൻ പ്രവാസി മരിച്ചു. കാസർകോട് ചെമ്മനാട് തലക്ലായി ഭജന മന്ദിരത്തിന് സമീപം തേജസ് നിലയത്തിലെ കുഞ്ഞമ്പു നായർ (58) ആണ് മരിച്ചത്. കെ.എസ്.ടി.പി റോഡിൽ ചെമ്മനാട് ജമാഅത് സ്‌കൂളിന് സമീപം ഇന്ന് (വെള്ളി) രാവിലെ ഒമ്പതര മണിയോടെയാണ് അപകടം നടന്നത്. കുഞ്ഞമ്പു നായർ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ചരക്ക് ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടശേഷം സ്‌കൂട്ടറിൽ കുഞ്ഞമ്പു നായരെ ലോറി അൽപ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ലോറി കയറിയിറങ്ങിയതിനാൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞമ്പു നായർ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. 30 വർഷത്തോളമായി പ്രവാസിയായിരുന്ന കുഞ്ഞമ്പു നായർ നായർ രണ്ട് വർഷം മുമ്പാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കൾ: തേജസ്, കീർത്തിഷ. മരുമകൻ: ശ്രീനാഥ്.സഹോദരങ്ങൾ: ശാരദ, കമല, നാരായണി എന്ന ശോഭ, ശ്യാമള, ചന്ദ്രവല്ലി, രാഘവൻ, ചന്തുനായർ, നാരായണൻ.
Read More » -
Crime
തട്ടിപ്പ് വീരന്‍ സ്വാമി നിത്യാനന്ദയുടെ തടങ്കലിൽനിന്ന് പെൺമക്കളെ വിട്ട് കിട്ടണമെന്ന അച്ഛന്‍റെ ഹർജി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി
ഗാന്ധിനഗര്‍: രാജ്യം വിട്ട തട്ടിപ്പ് വീരന്‍ സ്വാമി നിത്യാനന്ദയുടെ തടങ്കലിൽ നിന്ന് പെൺ മക്കളെ വിട്ട് കിട്ടണമെന്ന അച്ഛന്‍റെ ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി. 2019 -ലാണ് തന്‍റെ രണ്ട് പെൺമക്കളും നിത്യാനന്ദയുടെ കസ്റ്റഡിയിലാണെന്ന് കാണിച്ച് അച്ഛൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര അഭ്യന്തര മന്ത്രാലയം അടക്കം ഉത്തരവാദപ്പെട്ടവർ കോടതിയില്‍ സത്യവാങ് മൂലം പോലും ഇതുവരെ നൽകിയില്ല. ഉത്തരവാദപ്പെട്ടവരെല്ലാം കർത്തവ്യം മറക്കുകയാണെന്നും കോടതി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സമർപ്പിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കേസിൽ ആഭ്യന്തരമന്ത്രാലയം ഉടൻ സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് എൻ.വി.അഞ്ജരിയ, ജസ്റ്റിസ് നിരാൽ ആർ.മേത്ത എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായതോടെ 2019 ല്‍ നിത്യാനന്ദ രാജ്യം വിട്ടു. തൊട്ട് പുറകെ സ്വന്തമായി പുതിയ രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദ ഇതുവരെ കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി…
Read More » -
Crime
സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ റിമാന്‍ഡില്‍
തൃശ്ശൂര്‍: സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തത്. 100 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം. റാണക്ക് എതിരെ തൃശ്ശൂര്‍ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍ സ്വദേശി ഹണി തോമസിന്‍റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്. അതേസമയം സേഫ് ആന്‍റ് സ്ട്രോങ് എന്ന സ്ഥാപനത്തിന്‍റെ കണ്ണൂർ ബ്രാഞ്ചിലും നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. വ്യാഴാഴ്ച മാത്രം അഞ്ച് പരാതികൾ കണ്ണൂർ ടൗൺ പൊലീസിന് ലഭിച്ചു. ഇതോടെ സ്ഥാപനം കൂടുതൽ ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായി. കണ്ണൂർ കെ വി ആർ ടവറിലെ നാലാമത്തെ നിലയിലാണ് സേഫ് ആന്‍റ് സ്ട്രോംങ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപന ഉടമ പ്രവീൺ റാണ, ബിസിനസ് പങ്കാളിയായ കണ്ണൂർ സ്വദേശി എന്നിവർക്കായി തൃശ്ശൂർ പൊലീസ് കണ്ണൂരിൽ തെരച്ചിൽ നടത്തിയിരുന്നു. കണ്ണൂരിലും കമ്പനി വൻ തോതിൽ നിക്ഷേപം…
Read More » -
Crime
ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
ദില്ലി: വിവാദമായ തൃശ്ശൂരിലെ ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് സംസ്ഥാനം ഹർജിയിൽ പറയുന്നു. നിഷാമിനെ ജയിലിൽ തന്നെ ഇടാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് സുപ്രിം കോടതി ഹർജി പരിഗണിക്കുന്നതിനിടെ പറഞ്ഞു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയർത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ചന്ദ്രബോസ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് സർക്കാർ വാദിക്കുന്നു. ചന്ദ്രബോസിനെതിരെ നടന്നത് ഭ്രാന്തമായ ആക്രമണമെന്നാണ് നേരത്തെ ഹൈക്കോടതി പറഞ്ഞത്. പക്ഷെ അപൂർവങ്ങളിൽ അപൂർവമായ കേസെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് വിധിച്ചത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. പിഴയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും വിധിയിൽ നിര്‍ദേശമുണ്ട്. ചന്ദ്രബോസിന് നേരെ…
Read More » -
Kerala
എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടത്; ശരി തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ സി വേണുഗോപാലും കെ മുരളീധരനും
തിരുവനന്തപുരം: ശരി തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ സി വേണുഗോപാലും കെ മുരളീധരനും. എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടതെന്നും കോൺഗ്രസുകാർ പരസ്പരം പറയുന്നത് ചർച്ചയാക്കാൻ ഇടവരുത്തരുതെന്നും കെ സി വേണുഗോപാൽ നിര്‍ദ്ദേശിച്ചു. എന്തൊക്കെ പുറത്ത് പറയണം പറയണ്ട എന്ന് നേതാക്കൾ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര കേരളത്തിൽ പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പിന് കാരണമായി എന്നും കെ സി വേണുഗോപാൽ പറഞ്ഞു. പഞ്ചായത്ത് മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയം കൈവരിച്ചു. ബ്ലോക്കുകളിൽ വീടുകൾ കയറി പ്രചരണം നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്. മൂന്ന് മാസം പ്രചാരണം നടത്തും. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എത്തിക്കുക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിനെ കമ്മ്യൂണിസ്റ്റുകാർ പോലും എതിർക്കുന്നുവെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടതെന്ന് കെ മുരളീധരനും വിമര്‍ശിച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. ലോക്സഭ തെരഞ്ഞെടുപ്പാകണം ലക്ഷ്യമെന്നും ജയിച്ചില്ലെങ്കിൽ പിന്നെ തെരഞ്ഞടുപ്പിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും കെ…
Read More » -
Kerala
കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ അമല്‍ നീരദിനെ വിലക്കി പൊലീസ്
കോട്ടയം: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളെ കാണാനായെത്തിയ സംവിധായകന്‍ അമല്‍ നീരദിനെ തടഞ്ഞ് പോലീസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അകത്ത് നിന്നുകൊണ്ട് സംസാരിക്കാന്‍ പാടില്ലെന്നും പുറത്ത് നില്‍ക്കണമെന്നും പോലീസ് അദ്ദേഹത്തോട് പറഞ്ഞു. ജാതി വിവേചനം കാണിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 24 മുതല്‍ ജനുവരി എട്ട് വരെ കോളജ് അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പുറത്ത് നിന്നുള്ള ആരും കോളജില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കാണിച്ചാണ് അമല്‍ നീരദിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാത്തതെന്നാണ് പോലീസിന്റെ ന്യായികരണം. താന്‍ അകത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗേറ്റ് പൂട്ടി ഇടുകയും പുറത്തോട്ട് കുട്ടികളെ വിടാതിരിക്കുകയായിരുന്നുവെന്നും അമല്‍ നീരദ് പോലീസിനോട് പറഞ്ഞു. താന്‍ ഇവരെ കാണാന്‍ എറണാകുളത്ത് നിന്നും വന്നതാണെന്നും കുട്ടികളുമായി അരമണിക്കൂര്‍ സംസാരിച്ചതിന് ശേഷം താന്‍ മടങ്ങി പോകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പുറത്തേക്ക് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികൃതരാണെന്നാണ് പോലീസ് മറുപടി പറഞ്ഞത്. പുറത്ത് നിന്നും…
Read More » -
NEWS
ഈസ്റ്റര്‍ ആക്രമണം; മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് 10 കോടി പിഴചുമത്തി ശ്രീലങ്കന്‍ സുപ്രീം കോടതി
കൊളംബോ: 2019 ലെ ഈസ്റ്റര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് 31 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയോടും നാല് മുന്‍ ഉദ്യോഗസ്ഥരോടും ഉത്തരവിട്ട് ശ്രീലങ്കന്‍ സുപ്രീം കോടതി. ആക്രമണത്തെക്കുറിച്ച് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ഏറ്റവും വിനാശകരമായ ഒരു ഭീകരാക്രമണം തടയുന്നതില്‍ കാണിച്ച അവഗണനയുടെ പേരിലാണ് കോടതി പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ശ്രീലങ്കന്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഉത്തരവ് പുറത്തുവിട്ടത്. പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൂടിയായിരുന്ന അന്നത്തെ പ്രസിഡന്റ് സിരിസേന തന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് 10 കോടി ശ്രീലങ്കന്‍ രൂപ (2.73,300 യു.എസ് ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. മുന്‍ പോലീസ് മേധാവി പൂജിത് ജയസുന്ദര, മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി നിലന്ത ജയവര്‍ധനെ എന്നിവര്‍ക്ക് 7.5 കോടി രൂപ വീതവും (2,04,975 യു.എസ് ഡോളര്‍) മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോയ്ക്ക്…
Read More » -
Kerala
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ല, സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണ്: ശശി തരൂര്‍
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിന് ഇപ്പൊഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ കോഴിക്കോട് പറഞ്ഞു. 2026 നാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് ഇതിനെ പറ്റി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പ്രസ്താവന വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രിയാവാന്‍ തയ്യാറല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയും ജനങ്ങളുമാണെന്നും തരൂര്‍ വ്യക്തമാക്കി. സമസ്ത ആസ്ഥാനത്ത് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
Read More »
