KeralaNEWS

നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം; കാറിലെത്തിയ 2 പേര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കൊച്ചി: നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണത്തിനു ശ്രമമുണ്ടായെന്നു പരാതി. ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ വെള്ളിയാഴ്ച രാത്രി രണ്ടു പേര്‍ കാറില്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. സമീപ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

Back to top button
error: