Month: January 2023

  • Kerala

    പോലീസുകാരിക്ക് അധിക്ഷേപം, മുറിയില്‍ കയറി കതകടച്ചു; ചവിട്ടിത്തുറന്ന് എസ്.ഐ: പനങ്ങാട് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

    കൊച്ചി: എറണാകുളം പനങ്ങാട് സറ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥയെ എസ്‌ഐ അധിക്ഷേപിച്ചെന്ന് ആരോപണം. അമിത ജോലിഭാരം ഏല്‍പിച്ചതു ചോദിക്കാനെത്തിയപ്പോള്‍ അധിക്ഷേപിച്ചു സംസാരിച്ചതിനെ തുടര്‍ന്ന് പോലീസുകാരി മുറിയില്‍ കയറി കതകടച്ച് ഇരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് എസ്.ഐ വാതില്‍ ചവിട്ടി തുറന്നു. പനങ്ങാട് സ്റ്റേഷനിലെ എസ.്‌ഐ: ജിന്‍സണ്‍ ഡൊമിനിക്കിനെതിരെയാണ് ആരോപണം. അതേസമയം, തലവേദനയെ തുടര്‍ന്നാണ് പോലീസുകാരി മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നതെന്ന് ജിന്‍സണ്‍ പറഞ്ഞു. സി.ഐ ഇല്ലാത്ത പനങ്ങാട് സ്റ്റേഷന്റെ ചുമതല മരട് സി.ഐക്കാണ്. എന്നാല്‍, കാര്യങ്ങള്‍ തീരുമാനിക്കുന്നത് എസ്‌ഐ ആണ്. എസ്‌ഐ ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലിഭാരം ഏല്‍പ്പിക്കുന്നതായി ആരോപണമുണ്ട്. ഇതില്‍ തൃപ്തരല്ലാത്ത ഒരു വിഭാഗം പോലീസുകാരുടെ സൃഷ്ടിയാണ് സ്റ്റേഷനിലുണ്ടായ നാടകീയ സംഭവങ്ങള്‍ എന്നാണ് വിവരം. ആവശ്യത്തിനു പോലീസുകാരില്ലാത്തതും സ്റ്റേഷനില്‍ പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ പോലീസുകാരി പരാതി നല്‍കിയിട്ടില്ല. മരട് സി.ഐ: സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.  

    Read More »
  • India

    റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നു, ഉത്തരാഖണ്ഡ് സർക്കാരിന് അതൃപ്തി; ജോഷിമഠിനെക്കുറിച്ചുള്ള ഐഎസ്ആർഒ റിപ്പോർട്ട് വെബ് സൈറ്റിൽ നിന്ന് നീക്കി

    ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്നു മുന്നറിയിപ്പു നല്‍കിയ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍നിന്നു നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ സര്‍ക്കാരിന്റെ അതൃപ്തിയെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നീക്കിയതെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. 2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ ജോഷിമഠ് 5.4 സെന്റീമീറ്റര്‍ താഴ്ന്നതായാണ് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഏഴു മാസത്തിനിടെ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാര്‍ട്ടോസാറ്റ് 2 എസ് സാറ്റലൈറ്റ്…

    Read More »
  • Crime

    അഫ്താബ് ശ്രദ്ധയെ വെട്ടിമുറിച്ചത് അറക്കവാള്‍ ഉപയോഗിച്ച്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ കൊലപ്പെടുത്തിയശേഷം അഫ്താബ് പൂനാവാല ശരീരം കഷണങ്ങളാക്കിയത് അറക്കവാള്‍ ഉപയോഗിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികളിലെ പരിക്കു പരിശോധിച്ചാ്ണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം നടത്തിയ ഡിഎന്‍എ പരിശോധനയില്‍, കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മേയ് 18ന് മെഹ്റൗലിയിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ വച്ച് ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീര ഭാഗങ്ങള്‍ പിന്നീട് ദിവസങ്ങള്‍കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു. വഴക്കിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്ന്അഫ്താബ് അമിന്‍ പൂനെവാല പറഞ്ഞു. ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജിക്ക് മുന്നില്‍ അഫ്താബിന്റെ കുറ്റസമ്മതം.ആ സമയത്തെ പ്രകോപനത്തിലാണ് അത്തരമൊരു തെറ്റ് സംഭവിച്ചതെന്നാണ് അഫ്താബ് ജഡ്ജിയോട് പറഞ്ഞത്. ലിവിങ് ടുഗതര്‍ പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന് 36 കഷ്ണങ്ങളാക്കി മുറിച്ച് 300 ലിറ്റര്‍ ഫ്രിഡ്ജില്‍ മൂന്ന് ആഴ്ചയോളം വീട്ടില്‍ സൂക്ഷിക്കുകയും പിന്നീട്…

    Read More »
  • Kerala

    വെടിയേറ്റ് കുന്നിൻമുകളിലേക്ക് ഓടി, ഒടുവിൽ വാഴത്തോട്ടത്തിൽ മയങ്ങിവീണു; വയനാട്ടിൽ കടുവ പിടിയിലായി 

    മാനന്തവാടി: വയനാട്ടിൽ കർഷകനെ കൊലപ്പെടുത്തിയതിന് പിന്നാലെ കടുവ പിടിയിൽ. വയനാട് കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. എന്നാൽ കർഷകനെ ആക്രമിച്ച് കൊന്ന കടുവയാണോ ഇത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെടിയേറ്റ കടുവ, കുന്നിന്‍മുകളിലേക്ക് ഓടിയെങ്കിലും പിന്നീട് വാഴത്തോട്ടത്തില്‍ മയങ്ങിവീഴുകയായിരുന്നു. വലയിലാക്കിയ കടുവയെ പ്രദേശത്ത് നിന്ന് മാറ്റി. കടുവയെ കീഴ്‌പ്പെടുത്താനായി ആറുതവണ വെടിവെച്ചു എന്നാണ് വിവരം. കടുവയുടെ കാലിനാണ് വെടിയേറ്റത്. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആളുകള്‍ ജാഗ്രത കൈവിടരുതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. നാട്ടുകാരോട് പ്രദേശത്ത് നിന്ന് മാറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു-50) ആണ് കടുവയുടെ ആക്രമണത്തില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവാ ഭീതിയെ തുടര്‍ന്ന് തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.…

    Read More »
  • LIFE

    രക്തസമ്മർദ്ദം കുറഞ്ഞാൽ പെട്ടന്ന് ആശ്വാസമേകാൻ ഈ പാനീയങ്ങൾ കുടിക്കാം 

    രക്ത സമ്മർദ്ദം കൂടിയാലും സാധാരണയിലും താഴ്ന്നാലും പ്രശ്നമാണ്. രണ്ടായാലും ശരീരത്തിന് ദോഷകരമാണ്. കൃത്യമായി വൈദ്യസഹായം തേടുകയും ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുകയും വേണം. ഇന്ന് വ്യാപകമായി കാണാറുള്ള ഒരു പ്രശ്‌നമാണ് ലോ ബിപി (Hypotension). ക്ഷീണം, തലകറക്കം എന്നിവ ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്. പല കാരണങ്ങൾ കൊണ്ടും ലോ ബിപി ഉണ്ടാകാറുണ്ട്. നിര്‍ജ്ജലീകരണം മുതല്‍ ശാരീരിക മാറ്റങ്ങള്‍ വരെ രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ബിപി പെട്ടെന്ന് കുറഞ്ഞ് പോയാൽ കഴിക്കാവുന്ന ചില പാനീയങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. പല ആയുര്‍വേദ ഗുണങ്ങളും അടങ്ങിയതാണ് തുളസി. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ തുളസി വളരെയധികം സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ തുളസിയിട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. അര ടീസ്പൂണ്‍ കല്ല് ഉപ്പ് (2.4 ഗ്രാം) ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് കുടിക്കുന്നത് താഴ്ന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കും.…

    Read More »
  • Kerala

    എന്‍.എസ്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു: വെള്ളാപ്പള്ളി

    തിരുവനന്തപുരം: എന്‍.എസ്്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ”തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നു. സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല” -വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശശി തരൂര്‍ എം.പി ഡല്‍ഹി നായരല്ല, കേരളപുത്രനും വിശ്വപൗരനമാണെന്ന് എന്‍.എസ്്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. തരൂര്‍ ആദ്യം തിരുവനന്തപുരം ലോക്‌സഭാ സീറ്റിലേക്കു മത്സരിക്കാന്‍ എത്തിയപ്പോഴാണ് സുകുമാരന്‍ നായര്‍ ഇങ്ങനെ വിശേഷിപ്പിച്ചത്. ആ തെറ്റു തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിനു പെരുന്നയിലേക്കു ക്ഷണിച്ചതെന്നും സമ്മേളനത്തിലെ സ്വാഗത പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.  

    Read More »
  • Kerala

    എരുമേലിയില്‍ വാഹന നിയന്ത്രണം; തെലങ്കാനയില്‍നിന്നുള്ള തീര്‍ഥാടകര്‍ റോഡില്‍ കുത്തിയിരുന്നു

    കോട്ടയം: എരുമേലിയില്‍നിന്ന് തീര്‍ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടുന്നത് നിര്‍ത്തി. കണമല, നിലയ്ക്കല്‍ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കും ശബരിമലയിലെ തിരക്കും കണക്കിലെടുത്താണ് പോലീസ് നടപടി. വാഹനം കടത്തിവിടാത്തതിനെതിരേ തെലുങ്കാനയില്‍നിന്നുള്ള തീര്‍ഥടക സംഘം എരുമേലിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശബരമല പാതയിലെ തിരക്ക് കുറയുന്ന മുറയ്ക്ക് വാഹനങ്ങള്‍ കടത്തി വിടുമെന്ന ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പിനെത്തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം പ്രതിഷേധം അവസാനിപ്പിച്ചു. എരുമേലിയില്‍ വാഹന പാര്‍ക്കിങ് ഏരിയകളില്‍ പോലീസ് വടം കെട്ടി നിയന്ത്രണമേര്‍പ്പെടുത്തിയുണ്ട്. പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വരുന്ന മുറയ്ക്ക് മാത്രമേ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും സര്‍വീസിന് അനുമതിയുള്ളു.  

    Read More »
  • Crime

    തളിപ്പറമ്പില്‍ അധ്യാപകന്‍ പീഡിപ്പിച്ചത് 26 വിദ്യാര്‍ഥികളെ; മുഴുവന്‍ വിദ്യാര്‍ഥികളും മൊഴി നല്‍കി

    കണ്ണൂര്‍: തളിപ്പറമ്പില്‍ അധ്യാപകന്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും മൊഴി നല്‍കി. 26 വിദ്യാര്‍ഥികളെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. തളിപ്പറമ്പ് പോലീസിലാണ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്. നാല് വര്‍ഷമായി തളിപ്പറമ്പ് യു.പി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിക്കെതിരെയാണ് പരാതി. കോവിഡിന് ശേഷം സ്‌കൂള്‍ തുറന്നതിന് ശേഷമാണ് പീഡനം. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെ 20 വിദ്യാര്‍ഥികള്‍ ഫൈസല്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. നേരത്തെ അഞ്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് പരാതി നല്‍കാന്‍ തയ്യാറായത്. അറസ്റ്റിലായ ഫൈസല്‍ റിമാന്‍ഡിലാണ്.ഇയാള്‍ മുന്‍പ് പഠിപ്പിച്ചിരുന്ന സ്‌കൂളിലും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിന്നുന്നു.

    Read More »
  • Crime

    തലസ്ഥാനത്ത് ‘പോലീസ്- ഗുണ്ടാ പരസ്പരസഹായ സഹകരണ സംഘം’; ഡിവൈ.എസ്.പിയുടെ പേരും റിപ്പോര്‍ട്ടില്‍

    തിരുവനന്തപുരം: പോലീസുകാരില്‍ ചിലര്‍ക്ക് ഗുണ്ടാസംഘങ്ങളുമായി വഴിവിട്ട അടുപ്പമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവരുടെ പേരെടുത്ത് പറഞ്ഞാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഓം പ്രകാശ് ഉള്‍പ്പെടെയുള്ള ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഞായറാഴ്ചയാണ് പാറ്റൂരില്‍ ഓംപ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിധിനെയും സംഘത്തെയും വെട്ടിയത്. ഈ ഏറ്റുമുട്ടലിന്റെ പിന്നാമ്പുറം അന്വേഷിച്ചപ്പോഴാണ് പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പുതിയ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. തിരുവനന്തപുരത്തെ മൂന്നു പൊലീസുകാര്‍ക്ക് മുട്ടട നിധിന്റെ സംഘവുമായി അടുത്തബന്ധമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രണ്ടു ഡിവൈ.എസ്.പിമാരും സി.ഐയും അടങ്ങിയ സംഘം നിധിന്റെ ക്വട്ടേഷന്‍ ടീമിന് പലകാര്യങ്ങളിലും സഹായം നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപിക്കാനടക്കം പലയിടത്തും ഇവര്‍ ഒത്തുകൂടിയതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചക്കും. അതിനിടെ പാറ്റൂരിലെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തില്ലങ്കിലും നിര്‍ദേശം നല്‍കിയത് ഓംപ്രകാശാണന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സാമ്പത്തിക തര്‍ക്കവും ബെനാമി…

    Read More »
  • India

    ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു; യാത്ര നിര്‍ത്തിവച്ചു

    ചണ്ഡീഗഡ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി. കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള എം.പി. സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ നടക്കവെ ഹൃദയമിടിപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഫഗ്വാരയിലെ വിര്‍ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണം. യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു. ലോഹ്രി ആഘോഷത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമദിനമായിരുന്നു. ലധൗലില്‍ നിന്നാണ് ശനിയാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചത്. സന്ദോഖ് സിങ് ചൗധരിയുടെ മകന്‍ വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗര്‍ പിന്നിട്ടുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

    Read More »
Back to top button
error: