IndiaNEWS

പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബി.ജെ.പി: ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം; മെഗാ റോഡ് ഷോയുമായി മോദി

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി രണ്ടു ദിവസത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാഷണൽ എക്‌സിക്യൂട്ടീവ് മീറ്റിങ്ങ് നടക്കുക. ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ ജെ.പി നഡ്ഡയ്ക്ക് കാലാവധി നീട്ടി നല്‍കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകും.

മെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിക്യൂട്ടീവ് യോഗത്തിലെത്തുക. പ്രധാനമന്ത്രിക്കുള്ള ആദരസൂചകമായിട്ടാണ് ബിജെപി റോഡ് ഷോ സംഘടിപ്പിക്കുന്നത്. റോഡ് ഷോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ഗുജറാത്തിൽ വന്‍ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടിയ ശേഷം ചേരുന്ന ബിജെപിയുടെ സുപ്രധാന ദേശീയ നേതൃയോഗമാണിത്.

പൊതുതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ജെ.പി നഡ്ഡയെ ദേശീയ അധ്യക്ഷ പദവിയില്‍ തുടരാന്‍ അനുവദിക്കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. നഡ്ഡ തുടര്‍ന്നില്ലെങ്കില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ദേശീയ അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Back to top button
error: