KeralaNEWS

കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പി​ന്റെ റിപ്പോർട്ട്

വയനാട്: കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിൻറെ റിപ്പോർട്ട്. മുതിർന്ന ഡോക്ടർമാർ കണ്ടശേഷമാണ് തോമസിനെ മാറ്റാൻ നടപടി എടുത്തത്. തോമസിനെ കൊണ്ടുപോകുമ്പോൾ സ്റ്റാഫ് നഴ്സ് ഉൾപ്പടെ കൂടെ ഉണ്ടായിരുന്നു. രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷമാണ് കൊണ്ട് പോയതെന്നും റിപ്പോർട്ടിലുണ്ട്.

തോമസിനെ മാരകമായി കടുവ ആക്രമിച്ചിരുന്നു. ധാരാളം മുറിവുകൾ ഉണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. സർജൻ ഉൾപ്പെടെ സീനിയർ ഡോക്ടർമാർ രോഗിയെ കണ്ടിരുന്നു. രോഗിയെ സ്റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ 108 ആംബുലൻസിലാണ് കൊണ്ടുപോയത്. സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളിൽ നിന്നും ഉണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണമാണ് മരണം സംഭവിച്ചു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും ഡിഎംഇയുടെ റിപ്പോർട്ടിലുണ്ട്.

Back to top button
error: