NEWSPravasi

എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി – നിഷ്‌മ ദമ്പതികളുടെ മൂത്ത മകൾ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം പനിയും തലവേദനയും ഛർദ്ദിയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയിൽ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ളുഹ്ർ നമസ്കാരാനന്തരം ജിദ്ദ ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

Back to top button
error: