MovieTRENDING

ഷറഫുദീൻ നായകനായ ഫാമിലി എന്റർടൈനർ ‘മധുവിധു’ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു

പ്രേക്ഷകരുടെ പ്രിയതാരം ഷറഫുദീൻ നായകനായ മലയാള ചിത്രം ‘മധുവിധു’ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഹാസ്യവും കുടുംബബന്ധങ്ങളുടെ ഇണക്കവും പിണക്കവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തീയറ്ററുകളിൽ ലഭിച്ചത്. കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ഫുൾ എന്റർടൈനർ എന്ന നിലയിൽ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രം, സോണി ലിവിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

Signature-ad

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം.

ജഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ എന്നിവർ നിർവ്വഹിച്ചു.

നർമ്മവും വികാരങ്ങളും കുടുംബബന്ധങ്ങളുടെ സ്നേഹവും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയ ‘മധുവിധു’, പ്രേക്ഷകർക്ക് ഹൃദ്യമായ ഒരു സിനിമാനുഭവം നൽകുന്നു. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.

Back to top button
error: