CrimeNEWS

ബന്ധം പിരിഞ്ഞതിനെച്ചൊല്ലി തര്‍ക്കം; പട്ടാപ്പകല്‍ 22 വയസുകാരിയെ കുത്തി വീഴ്ത്തി

ന്യൂഡല്‍ഹി: നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. ഡല്‍ഹി ആദര്‍ശ് നഗറില്‍ പട്ടാപ്പകല്‍ യുവതിയെ മുന്‍ കാമുകന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ 22 വയസുകാരിക്കാണ് കുത്തേറ്റത്. ആക്രമിച്ച മുന്‍കാമുകന്‍ സുഖ്വിന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി രണ്ടിനാണ് സംഭവം. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബന്ധം പിരിഞ്ഞതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നാല് തവണ ഇയാള്‍ കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിയിട്ടുണ്ട്.

Signature-ad

പെണ്‍കുട്ടിയുടെ കഴുത്ത്, വയര്‍, കൈകള്‍ എന്നിവിടങ്ങളിലെല്ലാം കുത്തേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

Back to top button
error: