കോഴിക്കോട്: കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം പോലീസ് അവസാനിപ്പിക്കും. പീഡനം നടന്നതിന് തെളിവില്ലെന്നതാണ് കാരണം. യുവതിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നതായി തെളിവി ലഭിച്ചിട്ടില്ല. പീഡനം നടന്നില്ലെന്നും യുവതി മൊഴി നല്‍കി. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് പോലീസ് അറിയിച്ചു.
യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായാണ് റിപ്പോര്‍ട്ട്. മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് യുവതി പിടിയിലാവുന്നത്. തുടര്‍ന്ന് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയെത്തിയ കൊറിയന്‍ എംബസി അധികൃതര്‍ യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസുമായി ബന്ധപ്പെട്ടു. ആശുപത്രിയില്‍ നിന്ന് യുവതിയെ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയിരുന്നു.