IndiaNEWS

തണുത്തുറഞ്ഞു ദാൽ തടാകം, കൊടും തണുപ്പിലും മൂടൽമഞ്ഞിലും വലഞ്ഞ് ഉത്തരേന്ത്യ, ജനജീവിതം താറുമാറായി

ന്യൂഡൽഹി: കൊടും തണുപ്പിലും മൂടൽമഞ്ഞിലും വലഞ്ഞ് ഉത്തരേന്ത്യ, ജനജീവിതം താറുമാറായി. ജമ്മു കശ്മീരിൽ താപനില മൈനസ് ഏഴിലേക്കെത്തി. ഡൽഹിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയും താപനില മൂന്ന് ഡിഗ്രി ആയിരുന്നു. അഞ്ച് ദിവസം കൂടി ഈ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിൽ ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

ഡൽഹിയിലും ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ ഡൽഹി നഗരത്തിൽ പലയിടത്തും താപനില 3 ഡിഗ്രി വരെ താഴ്ന്നിരുന്നു. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ഏറെ പ്രശസ്തമായ ദാൽ തടാകത്തിൽ വെള്ളം ഉറഞ്ഞതോടെ കുടിവെള്ളവിതരണം താറുമാറായി.

Signature-ad

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് തുടരാനാണ് സാധ്യതയെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച നൽകിയ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ പഞ്ചാബിന്റെ പല ഭാഗങ്ങളിലും ഹരിയാനയിലും ചണ്ഡീഗഡിലും ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതുണ്ട്. പഞ്ചാബിലെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞുണ്ടായേക്കും. മുങ്കേഷ്പൂർ (13.4), ജാഫർപൂർ (13.7), പാലം (14.1) തുടങ്ങിയ ദില്ലിയിലെ വിവിധ കാലാവസ്ഥാ സ്റ്റേഷനുകളിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും പകൽ സമയത്ത് താപനില താഴ്ന്ന നിലയിൽ തുടരാൻ വഴിയൊരുക്കുന്നുണ്ട്. കനത്ത മൂടൽമഞ്ഞിൽ കാഴ്ച ബുദ്ധിമുട്ടായതോടെ അപകടങ്ങളും പെരുകി.

Back to top button
error: