KeralaNEWS

ടൈറ്റാനിയം ജോലി തട്ടിപ്പില്‍ കോഫീ ഹൌസിലെ സി പി എം സംഘടന നേതാവിനെതിരെ കേസെടുത്തു 

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്. കോഫീ ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കെതിരെയാണ് കന്റോണ്‍മെന്‍റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വെബ്സൈറ്റ് വഴി അപേക്ഷിച്ച് പണം കൊടുത്ത ശേഷം ഹാള്‍ ടിക്കറ്റ് വന്നെന്നും വീഡിയോ കാള്‍ വഴിയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്നും പരാതിക്കാരന്‍ വാർത്താ ചാനലിനോട് പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി കോഫീ ഹൗസില്‍ ജോലി ചെയ്യുന്ന ബന്ധു വഴിയാണ് കോഫീ ഹൗസ് ജീവനക്കാരനും തൊഴിലാളി യൂണിയന്‍ നേതാവുമായ വ്യക്തിയെ സമീപിക്കുന്നത്. ടൈറ്റാനിയത്തില്‍ അപേക്ഷിച്ചാല്‍ മാത്രം പോരാ പണം കൊടുത്താല്‍ മാത്രമേ ജോലി കിട്ടൂ എന്ന് വിശ്വസിപ്പിച്ച ഇയാൾ ഉദ്യോഗാര്‍ത്ഥിയെയും കൂട്ടി ദിവ്യ നായരുടെ ജേക്കബ് ജംഗ്ഷനിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു. രണ്ടുതവണയായി പത്ത് ലക്ഷം രൂപ നേതാവിന്റെ സാന്നിധ്യത്തില്‍ ദിവ്യ നായര്‍ക്ക് പണമായി നേരിട്ട് കൈമാറി. പണം കൈമാറി അധികം വൈകാതെ ഹാള്‍ ടിക്കറ്റ് വന്നോ എന്ന് ദിവ്യ നായര്‍ അന്വേഷിച്ച് കൊണ്ടേയിരുന്നു. ഹാള്‍ ടിക്കറ്റ് കിട്ടി. എന്നാൽ പണം കൊടുത്തത് കൊടുത്തത് കൊണ്ട് പരീക്ഷ എഴുതേണ്ടെന്നും ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്നും ദിവ്യ പറഞ്ഞു. കൊവിഡ് സമയമായതിനാല്‍ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ശ്യാംലാലിന്‍ററെ ഫോണിലൂടെ വീഡിയോ കാള്‍ വഴി ഇന്‍റര്‍വ്യൂ ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം നഷ്ടമായെന്ന് ബോധ്യമാവുകയായിരുന്നെന്നും പരാതിക്കാരൻ പറഞ്ഞു.

Back to top button
error: